വെസ്റ്റേണ്‍ ക്യൂബെക്കില്‍ എസ്പിസിഎ ബില്‍ഡിംഗില്‍ കടുത്ത തീപിടിത്തം; രണ്ട് നില കെട്ടിടം നിലംപതിച്ചു; നിരവധി മൃഗങ്ങള്‍ ചത്ത് മലച്ചു; 12 നായകളെ ഇവിടെ നിന്നും രക്ഷിച്ചു; തീപിടിത്തത്തിന്റെ കാരണം ഇനിയും സ്ഥിരീകരിച്ചില്ല

വെസ്റ്റേണ്‍ ക്യൂബെക്കില്‍ എസ്പിസിഎ ബില്‍ഡിംഗില്‍ കടുത്ത തീപിടിത്തം;  രണ്ട് നില കെട്ടിടം നിലംപതിച്ചു; നിരവധി മൃഗങ്ങള്‍ ചത്ത് മലച്ചു;  12 നായകളെ ഇവിടെ നിന്നും രക്ഷിച്ചു; തീപിടിത്തത്തിന്റെ  കാരണം ഇനിയും സ്ഥിരീകരിച്ചില്ല
ഇന്നലെ അര്‍ധരാത്രിയിലുണ്ടായ കടുത്ത അഗ്നിബാധയില്‍ എസ്പിസിഎയുടെ വെസ്റ്റേണ്‍ ക്യൂബെക്ക് ബില്‍ഡിംഗിന് കടുത്ത നാശം. ക്യൂബെക്കിലെ ഗാറ്റിന്യൂവിലാണി കെട്ടിടം നിലകൊണ്ടിരുന്നത്. തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് ഇന്നലെ രാത്രി 11 മണിക്കായിരുന്നു ഫയര്‍ ക്രൂസിനെ ഇവിടേക്ക് വിളിച്ച് വരുത്തിയിരുന്നത്. ഇതിനെ തുടര്‍ന്ന് രണ്ട് നില ബില്‍ഡിംഗാണ് നിലംപതിച്ചിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് നിരവധി പേരെ ഇവിടെ നിന്നും അടിയന്തിരമായി ഒഴിപ്പിച്ചിരുന്നു.

ഈ കെട്ടിടത്തില്‍ നിന്നും ക്രൂസ് 12 നായകളെ രക്ഷിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ നിരവധി മൃഗങ്ങള്‍ അഗ്നിബാധയില്‍ പെട്ട് ചത്തിട്ടുണ്ടെന്നും ഇവയുടെ എണ്ണം സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്നും സൂചനയുണ്ട്. എന്നാല്‍ അഗ്നിബാധയില്‍ മനുഷ്യര്‍ക്ക് ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഒട്ടാവയ്ക്ക് വടക്ക് പ ടിഞ്ഞാറ് ഭാഗത്തുണ്ടായ തീപിടിത്തത്തിന്റെ കാരണം ഇനിയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഇവിടെ നിന്നും രക്ഷിച്ച നായകള്‍ക്ക് തങ്ങള്‍ സംരക്ഷണമേകുന്നുണ്ടെന്നാണ് ഈ പ്രദേശത്തെ മറ്റൊരു എസ്പിസിഎ കെട്ടിടത്തില്‍ സംരക്ഷിക്കുന്നുണ്ടെന്ന് ഇതിന്റെ ഫേസ്ബുക്ക് പേജ് വെളിപ്പെടുത്തുന്നു.

നിരവധി മൃഗങ്ങള്‍ അപകടത്തില്‍ ചത്തിട്ടുണ്ടെന്നും അത് വിഷമകരമാണെന്നും എസ്പിസിഎ പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ എത്രത്തോളം മൃഗങ്ങള്‍ ഇതില്‍ ചത്തിട്ടുണ്ടെന്നും കണക്കാക്കാനായിട്ടില്ല.

Other News in this category4malayalees Recommends