യുഎസ് 242ാം പിറന്നാള്‍ ആഘോഷിക്കുന്നു; സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് മിക്ക നഗരങ്ങളിലും കരിമരുന്ന് പ്രയോഗങ്ങളും പരേഡുകളും മറ്റ് ആഘോഷ പരിപാടികളും; ഓരോ സ്‌റ്റേറ്റിലും തനതായ പാരമ്പര്യത്തില്‍ ആഘോഷം തിരുതകൃതി

യുഎസ് 242ാം പിറന്നാള്‍ ആഘോഷിക്കുന്നു; സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് മിക്ക നഗരങ്ങളിലും കരിമരുന്ന് പ്രയോഗങ്ങളും പരേഡുകളും മറ്റ് ആഘോഷ പരിപാടികളും; ഓരോ സ്‌റ്റേറ്റിലും തനതായ പാരമ്പര്യത്തില്‍ ആഘോഷം തിരുതകൃതി
അമേരിക്ക ഇന്ന് അഥവാ ജൂലൈ നാലിന് അതിന്റെ 242ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ഇതിനെ തുടര്‍ന്ന് മായികമായ കരിമരുന്ന് പ്രയോഗങ്ങളാണ് മിക്ക നഗരങ്ങളുടെയും ആകാശത്ത് വിരിഞ്ഞിറങ്ങുന്നത്. തങ്ങളുടെ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച് അത് 242ാം പിറന്നാള്‍ ആഘോഷിക്കുന്നതില്‍ ഇവിടുത്തെ പൗരന്‍മാര്‍ക്ക് തികഞ്ഞ അഭിമാനമാണുള്ളത്. ഈ ദിനത്തോടനുബന്ധിച്ച് ന്യൂയോര്‍ക്ക് മുതല്‍ കാലിഫോര്‍ണിയ വരെ മത്സരത്തോടെയുള്ള ആഘോഷ പരിപാടികളായിരുന്നു അരങ്ങേറിയിരുന്നത്.

ഇതോടനുബന്ധിച്ചുള്ള കരിമരുന്ന് പ്രയോഗങ്ങളുടെ ലൈവ് പ്രക്ഷേപണങ്ങളും നിരവധി പേരെയാണ് ആകര്‍ഷിച്ചിരിക്കുന്നത്. ഓരോ സ്‌റ്റേറ്റും പരമ്പരാഗതമായ ആഘോഷ പരിപാടികളോടെയാണ് സ്വാതന്ത്ര്യദിനം ആഘോഷിച്ചിരിക്കുന്നത്. ഇതോടനുബന്ധിച്ച് തെരുവുകളല്‍ പരേഡുകള്‍ അരങ്ങേറിയിരുന്നു. ഇതിന് പുറമെ ലോകത്തിലെ ഏറ്റവും പഴക്കമുള്ള കമ്മീഷന്‍ഡ് വാര്‍ഷിപ്പ് ഫയറിംഗ് 21 ഗണ്‍ സല്യൂട്ടും സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് നടന്നിരുന്നു.

കടുത്ത കാട്ട് തീ കാരണം ചില വെസ്‌റ്റേണ്‍ സ്‌റ്റേറ്റുകളില്‍ ആഘോഷപരിപാടികള്‍ക്ക് മങ്ങലേറ്റിരുന്നു. കാട്ട് തീ കാരണം ഇവിടങ്ങളില്‍ കരിമരുന്ന് പ്രയോഗം റദ്ദാക്കിയത് ആഘോഷങ്ങളുടെ നിറം കെടുത്തിയിരുന്നു. റോഡ് ഐലന്‍ഡിലെ ചരിത്രപ്രസിദ്ധമായ ആഘോഷപരിപാടികള്‍ കാണാന്‍ വന്‍ ജനക്കൂട്ടമാണ് ഇപ്രാവശ്യവും തടിച്ച് കൂടിയിരിക്കുന്നത്. 1785ല്‍ ആരംഭിച്ച സീസൈഡ് പരേഡ് കാണാന്‍ ഏതാണ്ട് ഒരു ലക്ഷത്തോളം പേരാണ് എത്താറുള്ളത്.

Other News in this category4malayalees Recommends