കൂട്ട ആത്മഹത്യ ചെയ്തവര്‍ പുനര്‍ജന്മം വിശ്വസിച്ചിരുന്നു ; സ്റ്റൂളും കയറും വാങ്ങി വരുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു ; പത്തു പേരും തൂങ്ങി മരിച്ചത് അഞ്ച് സ്റ്റൂളുകളില്‍ നിന്ന്

കൂട്ട ആത്മഹത്യ ചെയ്തവര്‍ പുനര്‍ജന്മം വിശ്വസിച്ചിരുന്നു ; സ്റ്റൂളും കയറും വാങ്ങി വരുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു ; പത്തു പേരും തൂങ്ങി മരിച്ചത് അഞ്ച് സ്റ്റൂളുകളില്‍ നിന്ന്
വിചിത്രമായ കൂട്ടമരണത്തിന്റെ ചുരുളു തേടിയ പോലീസ് വരെ ഞെട്ടി. ആ 11 പേരും പുനര്‍ ജന്മത്തില്‍ വിശ്വസിച്ചു. അവസാന നിമിഷം തങ്ങളുടെ രക്ഷകനെത്തുമെന്ന്. ആത്മാവിന് പുറത്തുകടക്കാന്‍ കുഴലുകളിട്ട് ഡയറി എഴുതി വിചിത്രമായ ചിന്തകളുമായി കഴിയുകയായിരുന്നു ആ കുടുംബം.

കുടുംബതലവന്‍ നാരായണ്‍ ദേവിയെ ഇത്തരത്തില്‍ വിശ്വസിപ്പിച്ചത് ഇളയ മകനായ ലളിത് ആണ്. കുടുംബത്തിലെ എല്ലാവരും ഒരുമിച്ച് ആത്മഹത്യ ചെയ്താല്‍ മരിക്കില്ലെന്നും ജീവിതത്തിലേക്ക് ശക്തമായി മടങ്ങിവരുമെന്നും ധരിപ്പിച്ചു. പൂര്‍വികരുടെ ആത്മാവ് തിരിച്ചെത്തിക്കുമെന്നായിരുന്നു ഇവര്‍ കരുതിയത്. ഡയറിയിലെ വാക്കുകള്‍ ഇക്കാര്യം വ്യക്തമാക്കുന്നു.


തൂങ്ങി മരിക്കുനനതിനുള്ള കയറുകളും സ്റ്റൂളുകളുമായി കുടുംബാംഗം വീട്ടിലേക്ക് കയറിപ്പോകുന്ന സിസിടിവി ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. മരിക്കുകയല്ല ജീവിതത്തിലേക്ക് ശക്തമായി തിരിച്ചുവരുമെന്നാണ് ഇവര്‍ വിശ്വസിച്ചിരുന്നത്.കുടുംബത്തിലെ ഇളയ അംഗങ്ങളായ 12 കാരന്‍ ധ്രുവ്, 15 കാരന്‍ ശിവം എന്നിവര്‍ ചേര്‍ന്നാണ് ഫര്‍ണീച്ചര്‍ കടയില്‍ നിന്നും തൂങ്ങി മരിക്കുന്നതിനുള്ള സ്റ്റൂളുകളും കയറും വാങ്ങിയത്. ലളിതിന്റെ ഭാര്യ ടീനയുടെ കൈകള്‍ മാത്രം ബന്ധിച്ചിരുന്നില്ല. ഇവരാണ് മറ്റുള്ളവരുടെ കൈകള്‍ ബന്ധിച്ചതെന്നാണ് പോലീസ് കരുതുന്നത്.

അവസാന അത്താഴം ഒരുക്കിയ ശേഷമാണ് ഏവരും മരണത്തിലേക്ക് നടന്നത്. വ്യക്തമായ മുന്നൊരുക്കത്തോടെ.. ദുരൂഹതകള്‍ നിറഞ്ഞ ആവീട്ടില്‍ ആരും ശേഷിക്കുന്നില്ല ഇനി.. ഒരു പ്രേത ഭവനമായി നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും മാറി ഈ കൂട്ടുകുടുംബം.

Other News in this category4malayalees Recommends