സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണം ; ശശി തരൂരിന് മുന്‍കൂര്‍ ജാമ്യം ; അനുമതിയില്ലാതെ രാജ്യം വിട്ട് പുറത്തുപോകരുത് ; ഒരു ലക്ഷം രൂപ ജാമ്യത്തുക

സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണം ; ശശി തരൂരിന് മുന്‍കൂര്‍ ജാമ്യം ; അനുമതിയില്ലാതെ രാജ്യം വിട്ട് പുറത്തുപോകരുത് ; ഒരു ലക്ഷം രൂപ ജാമ്യത്തുക
ന്യൂഡല്‍ഹി ; സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണം സംബന്ധിച്ച കേസില്‍ ഭര്‍ത്താവും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂര്‍ എംപിയ്ക്ക് മുന്‍കൂര്‍ ജാമ്യം. തരൂര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ പട്യാല ഹൗസിലെ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്. ബോണ്ടായി ഒരു ലക്ഷം രൂപ തരൂര്‍ കെട്ടിവയ്ക്കാം. അനുമതിയില്ലാതെ രാജ്യം വിട്ടുപോകരുതെന്നും കോടതി പറഞ്ഞു. അതേ സമയം ജാമ്യപേക്ഷയെ ഡല്‍ഹി പോലീസ് എതിര്‍ത്തു. ഉന്നതങ്ങളില്‍ സ്വാധീനമുള്ള തരൂരിന് ജാമ്യം നല്‍കിയാല്‍ രാജ്യം വിട്ടുപോകാനുള്ള സാധയതയുണ്ടെന്നായിരുന്നു സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചത്.

വിദേശത്തേക്ക് ഉള്‍പ്പെടെ നിരന്തരം യാത്ര ചെയ്യുന്ന ശശി തരൂര്‍ ഈ പഴുതുപയോഗിച്ച് രാജ്യം വിട്ടേക്കാം. ചില പ്രധാന സാക്ഷികള്‍ ഇപ്പോഴും തരൂരിനൊപ്പമാണ് ജോലി ചെയ്യുന്നതെന്നും ഇവരെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു. എന്നാല്‍ മുമ്പ് പറഞ്ഞതില്‍ നിന്ന് വിരുദ്ധമായിട്ടാണ് പോലീസിപ്പോള്‍ വാദിക്കുന്നതെന്ന് തരൂരിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബലും അഭിഷേക് സിങ്വിയും ചൂണ്ടിക്കാട്ടി.

തരൂരിനെതിരെ ആത്മഹത്യാ പ്രേരണ ചുമത്തിയാണ് കുറ്റപത്രം സമര്‍പിപ്പിച്ചിട്ടുള്ളത്. ഏഴിന് തരൂര്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.

Other News in this category4malayalees Recommends