വാന്‍കൂവറിലെ പാലത്തില്‍ തൂങ്ങിക്കിടന്ന് ഗ്രീന്‍പീസ് കാനഡപ്രവര്‍ത്തകരുടെ പ്രതിഷേധം; ലക്ഷ്യം ക്രൂഡ് ഓയിലും വഹിച്ച് കൊണ്ട് വരന്ന ടാങ്കറിനെ തടയല്‍; ആര്‍സിഎംപി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി; പ്രതിഷേധം അയേണ്‍വര്‍ക്കേര്‍സ് മെമ്മോറിയല്‍ ബ്രിഡ്ജില്‍

വാന്‍കൂവറിലെ പാലത്തില്‍ തൂങ്ങിക്കിടന്ന് ഗ്രീന്‍പീസ് കാനഡപ്രവര്‍ത്തകരുടെ പ്രതിഷേധം; ലക്ഷ്യം  ക്രൂഡ് ഓയിലും വഹിച്ച് കൊണ്ട് വരന്ന  ടാങ്കറിനെ തടയല്‍; ആര്‍സിഎംപി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി; പ്രതിഷേധം അയേണ്‍വര്‍ക്കേര്‍സ് മെമ്മോറിയല്‍ ബ്രിഡ്ജില്‍
ട്രാന്‍സ് മൗണ്ടയിന്‍ പൈപ്പ്‌ലൈനില്‍ നിന്നും ക്രൂഡ് ഓയിലും വഹിച്ച് കൊണ്ട് വരുന്ന ഒരു ടാങ്കറിനെ തടയുന്നതിനായി ഗ്രീന്‍ പീസ് കാനഡ പ്രവര്‍ത്തകര്‍ വാന്‍കൂവറിലെ ഒരു പാലത്തില്‍ നിന്നും തൂങ്ങിക്കിടന്ന് പ്രതിഷേധിച്ചു. ബുധനാഴ്ച രാത്രിയില്‍ നടന്ന ഈ പ്രതിഷേധത്തില്‍ ഭാഗഭാക്കായ ഡസന്‍ കണക്കിന് ഗ്രീന്‍പീസ് പ്രവര്‍ത്തകരെ ആര്‍സിഎംപി എത്തി നീക്കം ചെയ്യുകയായിരുന്നു. തങ്ങളുടെ പ്രവര്‍ത്തകര്‍ അയേണ്‍വര്‍ക്കേര്‍സ് മെമ്മോറിയല്‍ ബ്രിഡ്ജിന് മുകളില്‍ പ്രതിഷേധത്തിന്റെ ഭാഗമായി 35 മണിക്കൂറോളം ചെലവഴിച്ചിരുന്നുവെന്നാണ് ഗ്രീന്‍പീസ് കാനഡ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തുന്നത്.

തുടര്‍ന്ന് ഇവരെ ആര്‍സിഎംസി ഓഫീസര്‍മാര്‍ എത്തി സമാധാനപരമായി നീക്കം ചെയ്ത് വാന്‍കൂവര്‍ ആര്‍സിഎംപി ഡിറ്റാച്ച്‌മെന്റിലേക്ക് കൊണ്ട് പോവുകയായിരുന്നു. വെസലിന് കുഴപ്പമുണ്ടാക്കാനും തകരാറ് വരുത്താനും ശ്രമിച്ചുവെന്ന കുറ്റം ഇവര്‍ക്ക് മേല്‍ ചുമത്താന്‍ സാധ്യതയുണ്ടെന്നാണ് ആര്‍സിഎംപി വെളിപ്പെടുത്തുന്നത്. തങ്ങളുടെ ഒരു ഏരിയല്‍ എക്‌സ്ട്രാക്ഷന്‍ ടീമാണ് പ്രതിഷേധക്കാരെ നീക്കം ചെയ്തിരുന്നതെന്നാണ് നോര്‍ത്ത് വാന്‍കൂവര്‍ ആര്‍സിഎംപി സിപിഎല്‍ ആയ റിച്ചാര്‍ഡ് ഡി ജോന്‍ഗ് വെളിപ്പെടുത്തുന്നത്. പ്രതിഷേധക്കാരെ തുടര്‍ന്ന് അറസ്റ്റ് ചെയ്തുവെന്നും ഇത് മാതൃകാപരവും സുരക്ഷിതവുമായ ഓപ്പറേഷനായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ചൊവ്വാഴ്ച രാവിലെ കിന്‍ഡര്‍ മോര്‍ഗന്‍ കാനഡാസ് വെസ്റ്റ്‌റിഡ്ജ് മറൈന്‍ ടെര്‍മിനലില്‍ നിന്നും ക്രൂഡ് ഓയില്‍ വഹിച്ച് കൊണ്ടുള്ള ഒരു വെസല്‍ പുറപ്പെട്ടപ്പോള്‍ മുതല്‍ പ്രതിഷേധക്കാര്‍ പാലത്തില്‍ പ്രതിഷേധവുമായി സജീവമായിരുന്നു വെസല്‍ വരാതിരിക്കാന്‍ സെറിനെ കടലില്‍ തടസം സൃഷ്ടിക്കാനും അവര്‍ ശ്രമം നടത്തിയിരുന്നു.

Other News in this category4malayalees Recommends