സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയുടെ ബേസിന് മുകളില്‍ കുടിയേറ്റക്കാരി കയറിപ്പറ്റി ഭീഷണി സൃഷ്ടിച്ചു; ലക്ഷ്യം ട്രംപിന്റെ കുടിയേറ്റ നയങ്ങളോടുള്ള പ്രതിഷേധം; സംഭ്രമം സൃഷ്ടിച്ചത് റിപ്പബ്ലിക്ക് ഓഫ് കോംഗോയില്‍ നിന്നുള്ള പട്രീഷ്യ;പോലീസെത്തി താഴെയിറക്കി

സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയുടെ ബേസിന് മുകളില്‍ കുടിയേറ്റക്കാരി കയറിപ്പറ്റി ഭീഷണി സൃഷ്ടിച്ചു; ലക്ഷ്യം ട്രംപിന്റെ കുടിയേറ്റ നയങ്ങളോടുള്ള പ്രതിഷേധം;  സംഭ്രമം സൃഷ്ടിച്ചത് റിപ്പബ്ലിക്ക് ഓഫ് കോംഗോയില്‍ നിന്നുള്ള പട്രീഷ്യ;പോലീസെത്തി താഴെയിറക്കി
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ശത്രുതാപരമായ കുടിയേറ്റ നയങ്ങളോട് നാളിത് വരെയായി വ്യത്യസ്തങ്ങളായ നിരവധി പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിട്ടുണ്ട്. ഇപ്പോഴിതാ ഈ നയങ്ങള്‍ക്കെതിരെയുള്ള തന്റെ എതിര്‍പ്പ് പ്രകടിപ്പിക്കുന്നതിനായി ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിലെ ഒരു സ്ത്രീ പ്രശസ്തമായ സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയുടെ ബേസിന് മുകളില്‍ കയറിയെന്ന് റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നു. കുടിയേറ്റക്കാരിയായ 44 കാരി തെരേസ പട്രീഷ്യ ഓകോമൗവാണ് ഇത്തരത്തില്‍ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായ പ്രതിമയുടെ അടിത്തറയില്‍ വലിഞ്ഞ് കയറി ആശങ്കയ്ക്ക് തിരികൊളുത്തിയിരിക്കുന്നത്.

ട്രംപിന്റെ സീറോ ടോളറന്‍സ് ഇമിഗ്രേഷന്‍ നയത്തിനെതിരെ ശബ്ദമുയര്‍ത്തി വലിഞ്ഞ് കയറിയ സ്ത്രീയെ മൂന്നര മണിക്കൂറിന് ശേഷം പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. യുഎസിന്റെ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ നടക്കുന്നതിനിടെ ഇന്നലെയാണ് സ്ത്രീ ഇത്തരത്തില്‍ നാടകീയമായ സംഭവവികാസങ്ങള്‍ക്ക് തിരികൊളുത്തിയത്. യുഎസ് മെക്‌സിക്കോ അതിര്‍ത്തിയില്‍ വച്ച് അറസ്റ്റ് ചെയ്യപ്പെട്ട അനധികൃത കുടിയേറ്റക്കാരുടെ മക്കളായ 2000 കുട്ടികളെ അവരുടെ മാതാപിതാക്കളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും വേര്‍പെടുത്തിയ ട്രംപിന്റെ കുടിയേറ്റ നയത്തിനെതിരെയാണ് ഈ സ്ത്രീ ഇത്തരത്തില്‍ പ്രതിഷേധിച്ചിരിക്കുന്നത്.

ഇത്തരം കുട്ടികളെ ഏപ്രില്‍ 19 മുതല്‍ മേയ് 31 വരെ ഹോല്‍ഡിംഗ് ഫെസിലിറ്റികളില്‍ അടിസ്ഥാന സൗകര്യങ്ങളില്ലാതെ പാര്‍പ്പിക്കുകയും ചെയ്തിരുന്നു. ഈ നീക്കത്തിനെതിരെ ലോകമെമ്പാട് നിന്നും കടുത്ത പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ഒരു എക്‌സിക്യൂട്ടീവ് ഓര്‍ഡറിലൂടെ ട്രംപ് ഇത് റദ്ദാക്കുകയും ചെയ്തിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് ഈ സ്ത്രീ പ്രതിമയുടെ ബേസില്‍ കയറിപ്പറ്റിയിരുന്നത്. തല്‍ഫലമായി ലിബര്‍ട്ടി ഐലന്റില്‍ തടിച്ച് കൂടിയ ആയിരക്കണക്കിന് സന്ദര്‍ശകരോട് ഒഴിഞ്ഞ് പോകാന്‍ ലോ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍മാര്‍ ഉത്തരവിടുകയും ചെയ്തിരുന്നു.


Other News in this category4malayalees Recommends