ദിലീപിനെ പുറത്താക്കിയെന്ന് പറഞ്ഞ മമ്മൂട്ടി അടക്കമുള്ളവര്‍ക്കെതിരെയാണ് നടപടി വേണ്ടത് ; അമ്മയെ ചിലര്‍ മാഫിയയാക്കി മാറ്റി ; ഷമ്മി തിലകന്‍

ദിലീപിനെ പുറത്താക്കിയെന്ന് പറഞ്ഞ മമ്മൂട്ടി അടക്കമുള്ളവര്‍ക്കെതിരെയാണ് നടപടി വേണ്ടത് ; അമ്മയെ ചിലര്‍ മാഫിയയാക്കി മാറ്റി ; ഷമ്മി തിലകന്‍
ദിലീപിനെ പുറത്താക്കിയെന്ന് മാധ്യമങ്ങളോട് പറഞ്ഞ മമ്മൂട്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് നടപടി വേണ്ടത്. ദിലീപിനെ പുറത്താക്കിയ നടപടി നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും ഷമ്മി തിലകന്‍. ഏതാനും ചില ആളുകള്‍ അമ്മയെ മാഫിയ സംഘടനയാക്കി മാറ്റിയെന്നും തിലകന്റെ മകന്‍ ആരോപിച്ചു.

തിലകന്റെ വിഷയത്തില്‍ പരിഹാരം വേണമെന്ന് താന്‍ പലതവണ രേഖാമൂലം ആവശ്യപ്പെട്ടതാണ്. എന്നാല്‍ ഈ വിഷയം ഉന്നയിക്കാന്‍ ജനറല്‍ബോഡിയിലേക്ക് വരേണ്ടതില്ല എന്നായിരുന്നു ഇടവേള ബാബു പ്രതികരിച്ചത്. തുടര്‍ച്ചയായി മൂന്നു ജനറല്‍ ബോഡി യോഗങ്ങളില്‍ പങ്കെടുക്കാത്ത അംഗത്തെ പുറത്താക്കുമെന്നാണ് വ്യവസ്ഥ. അങ്ങനെയെങ്കില്‍ എന്തുകൊണ്ടാണ് തന്നെ പുറത്താക്കാത്തതെന്നും മാധ്യമ അഭിമുഖത്തില്‍ ഷമ്മി തിലകന്‍ ചോദിച്ചു.

അമ്മയുടെ മുന്‍ പ്രസിഡന്റ് ഇന്നസെന്റിനോട് ഇക്കാര്യം പറഞ്ഞപ്പോള്‍ തനിക്കതില്‍ റോളില്ലെന്നായിരുന്നു മറുപടി. നീതിക്കായി കാത്തിരിക്കുമെന്നും ഷമ്മി തിലകന്‍ പറഞ്ഞു.

Other News in this category4malayalees Recommends