എന്റെ സൗകര്യം, എന്റെ ഇഷ്ടം, എന്റെ വീട്, എന്റെ കാശ്, എന്റെ അമ്മ.. അത്രയേ ഉള്ളൂ..അച്ഛനുണ്ടായിരുന്നുവെങ്കില്‍ ഞാനിങ്ങനെ ആകുമായിരുന്നില്ലെന്ന് രഞ്ജിനി ഹരിദാസ്

എന്റെ സൗകര്യം, എന്റെ ഇഷ്ടം, എന്റെ വീട്, എന്റെ കാശ്, എന്റെ അമ്മ.. അത്രയേ ഉള്ളൂ..അച്ഛനുണ്ടായിരുന്നുവെങ്കില്‍ ഞാനിങ്ങനെ ആകുമായിരുന്നില്ലെന്ന് രഞ്ജിനി ഹരിദാസ്
അവതാരിക രഞ്ജിനി തന്റെ ജീവിതത്തിലുണ്ടായ മാറ്റത്തെ കുറിച്ച് തുറന്നു പറയുന്നു.ഏഴാം വയസ്സിലാണ് അച്ഛന്‍ മരിക്കുന്നത് .ആ സമയത്ത് അതിന്റെ വലിയ മാറ്റമൊന്നും നമ്മള്‍ അറിയില്ല. ഏഴാം വയസ്സില്‍ എന്ത് ജീവിതം. നമ്മളെ അമ്മ നോ്കുന്നു.. അച്ഛന്‍ നോക്കൂ.. അച്ഛന്‍ മരിച്ചതിന് ശേഷം കുറച്ചുകൂടി പ്രായമായതിന് ശേഷമാണ് സ്‌കൂളില്‍ പോകുമ്പോഴും മറ്റും അച്ഛന്‍ ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് മനസിലാകുന്നത്. രഞ്ജിനിയുടെ ജീവിതം ഇങ്ങനെയാകാന്‍ കാരണം അച്ഛന്‍ മരിച്ചതോടെയാണ്. അതുകൊണ്ട് അമ്മയേയും നന്നായി നോക്കുന്നുണ്ടെന്ന് രഞ്ജിനി പറയുന്നു.

ജീവിതത്തില്‍ ആര്‍ക്കും ഒരു കാര്യത്തിലും എന്നെ തകര്‍ക്കാന്‍ കഴിയില്ല. കാരണം അതെല്ലാം നേരത്തെ തകര്‍ന്നതാണ്. ആ തകര്‍ച്ചയില്‍ നിന്നും എല്ലാ ദിവസവും ഞാന്‍ വീണ്ടും ജനിച്ചുകൊണ്ടിരിക്കുകയാണ്. പൊട്ടിയ ഗ്ലാസ് പോലെ ഓരോ ദിവസവും ഓരോന്നായി ഒട്ടിച്ചുകൊണ്ടിരിക്കുകയാണ്. എന്റെ യാത്രയില്‍ നല്ലത് മാത്രമാണ് ഓരോ ദിവസം കഴിയുന്തോറും സംഭവിക്കുന്നത്. ഇടയ്ക്ക് അമ്മ പറയും നിന്റെ അച്ഛനുണ്ടായിരുന്നെങ്കില്‍ നീ ഇങ്ങനെ ആകില്ലായിരുന്നുവെന്ന്. ഞാന്‍ ഏതെങ്കിലും ഒരു ചെക്കനെ കെട്ടി, മര്യാദയ്ക്ക് അയാളുടെ തൊഴിയും ചവിട്ടും വാങ്ങി ഏതെങ്കിലും വീട്ടില്‍ ജീവിച്ചേനെ. എന്തുകൊണ്ടെന്നാല്‍ എന്റെ അച്ഛന്‍ എന്നെ അങ്ങനെയായിരിക്കും വളര്‍ത്തുക.

ചെറുതായിരിക്കുമ്പോ എനിയ്ക്ക് അച്ഛനെ പേടിയായിരുന്നു. ഒരു പെണ്‍കുട്ടി, അല്ലെങ്കില്‍ ഒരു മകള്‍ എന്ന രീതിയില്‍ എനിക്ക് ആഗ്രഹങ്ങളുണ്ട്. പക്ഷെ ഈ അഹങ്കാരത്തോടെയുള്ള പെരുമാറ്റം ശരിയ്ക്കും എന്റെ പ്രതിരോധമാണ്.. നിലനില്‍പ്പിനുള്ള ആയുധമാണ്. ഇംഗ്ലീഷ് സംസാരിച്ചാല്‍ അഹങ്കാരിയായി, മോഡേണ്‍ ഡ്രസിട്ടാല്‍ ദേ പോയി.. കൈകാണിച്ചാല്‍, കാലു കാണിച്ചാലൊക്കെ പ്രശ്‌നം. ഈ പ്രശ്‌നമാണ് നമ്മുടെ നാട്ടിലുള്ളത്. ഇതൊന്നും എന്നെ ബാധിക്കാറില്ല. കാരണം ഞാന്‍ ആരെയും ബോധിപ്പാക്കാനല്ല ഇതൊക്കെ ചെയ്യുന്നത്. എന്റെ സൗകര്യം, എന്റെ ഇഷ്ടം, എന്റെ വീട്, എന്റെ കാശ്, എന്റെ അമ്മ.. അത്രയേ ഉള്ളൂവെന്ന് രഞ്ജിനി പറയുന്നു.

Other News in this category4malayalees Recommends