ക്യൂബെക്കില്‍ കടുത്ത ചൂടിനാല്‍ 50 പേര്‍ മരിച്ചു; സെന്‍ട്രല്‍ കാനഡയുടെയും ഈസ്‌റ്റേണ്‍ കാനഡയുടെയും പ്രദേശങ്ങള്‍ വെന്തുരുകുന്നു; കടുത്ത മുന്നറിയിപ്പുമായി അധികൃതര്‍

ക്യൂബെക്കില്‍ കടുത്ത ചൂടിനാല്‍ 50 പേര്‍ മരിച്ചു;  സെന്‍ട്രല്‍ കാനഡയുടെയും ഈസ്‌റ്റേണ്‍ കാനഡയുടെയും പ്രദേശങ്ങള്‍ വെന്തുരുകുന്നു; കടുത്ത മുന്നറിയിപ്പുമായി അധികൃതര്‍
കടുത്ത ചൂട് കാരണമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം ക്യൂബെക്കില്‍ ചുരുങ്ങിയത്50 പേരെങ്കിലും മരിച്ചുവെന്ന് ക്യൂബെക്ക് ഹെല്‍ത്ത് ഒഫീഷ്യലുകള്‍ വെളിപ്പെടുത്തുന്നു. ഏറ്റവും പുതിയ മരണസംഖ്യ സ്ഥിരീകരിച്ചിരിക്കുന്നത് പബ്ലിക്ക് ഹെല്‍ത്ത് മിനിസ്റ്റര്‍ ലൂസി ചാര്‍ലിബോയ്‌സിന്റെ വക്താവാണ്. സെന്‍ട്രല്‍ കാനഡയുടെയും ഈസ്‌റ്റേണ്‍ കാനഡയുടെയും നിരവധി പ്രദേശങ്ങള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വെന്തുരുകുകയാണ്. ഈ വേളയിലാണ് ആശങ്കകള്‍ ഉയര്‍ത്തിക്കൊണ്ടുള്ള പുതിയ മരണക്കണക്കുകള്‍ പുറത്ത് വന്നിരിക്കുന്നതെന്നതും ഗൗരവമര്‍ഹിക്കുന്നു. ഈ ഒരുസാഹചര്യത്തില്‍ ക്യൂബെക്ക് അടക്കമുള്ള നിരവധി റീജിയണുകളില്‍ ഹീറ്റ് വാണിംഗ് അടുത്ത കുറച്ച് ദിവസങ്ങളിലേക്ക് കൂടി എന്‍വയോണ്‍മെന്റ് കാനഡ ഉയര്‍ത്തിയിട്ടുണ്ട്.കടുത്ത ചൂടുള്ള കാലാവസ്ഥ ക്യൂബെക്കിന് പുറമെ ഒന്റാറിയോ, അറ്റ്‌ലാന്റിക് കാനഡ എന്നിവയുടെ ഭാഗങ്ങളിലും വീശിയടിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ഇവിടെ നിന്നൊന്നും ഇതുവരെ മരണസംഖ്യയൊന്നും വെളിപ്പെടുത്തപ്പെട്ടിട്ടില്ല. അടുത്ത ആഴ്ചയുടെ ക്യൂബെക്കില്‍ ചൂടുള്ള കാലാവസ്ഥയായിരിക്കും നിലനില്‍ക്കുന്നതെന്നാണ് എന്‍വയോണ്‍മെന്റ് കാനഡയിലെ സെര്‍ജ് മെയിന്‍വില്ലെ വെളിപ്പെടുത്തുന്നത്.

Other News in this category4malayalees Recommends