കുടുംബ പ്രശ്‌നം പറയാന്‍ വന്ന യുവതിയെ പള്ളി മേടയില്‍ വൈദീകന്‍ പീഡനത്തിനിരയാക്കി ; ഓര്‍ത്തഡോക്‌സ് സഭയില്‍ വീണ്ടും പീഡന ആരോപണം

കുടുംബ പ്രശ്‌നം പറയാന്‍ വന്ന യുവതിയെ പള്ളി മേടയില്‍ വൈദീകന്‍ പീഡനത്തിനിരയാക്കി ; ഓര്‍ത്തഡോക്‌സ് സഭയില്‍ വീണ്ടും പീഡന ആരോപണം
ഓര്‍ത്തഡോക്‌സ് സഭയില്‍ വീണ്ടും ലൈംഗീക പീഡന ആരോപണം. നാലു വൈദീകര്‍ക്കെതിരെ പരാതി നിലനില്‍ക്കേയാണ് മറ്റൊരു വൈദീകനെതിരെ പരാതി. റാന്നി ഹോളി ട്രിനിറ്റി ആശ്രമാംഗമായ ഫാ ബിനു ജോര്‍ജ്ജിനെതിരെയാണ് മാവേലിക്കര സ്വദേശിയായ യുവതി രംഗത്ത് വന്നത്. സഭയ്ക്കും പോലീസിനും പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് യുവതി പറയുന്നു.

2014ലാണ് സംഭവം. ഫാ ബിനു ഇടവക വികാരിയായിരിക്കേ ഭര്‍തൃ സഹോദരനും കുടുംബവുമായുള്ള പ്രശ്‌ന പരിഹാരത്തിനായി വൈദീകനെ സമീപിച്ചത്. വിവരങ്ങള്‍ ചോദിക്കവേ ലൈംഗീകമായി പീഡിപ്പിച്ചു. വിവരം കുടുംബത്തെ അറിയിച്ചു. റാന്നി ഭദ്രാസന മെത്രോപ്പൊലീത്തയ്ക്ക് പരാതിയും നല്‍കി. എന്നിട്ടും അശ്ലീല സന്ദേശങ്ങള്‍ അയച്ചുകൊണ്ടിരുന്നു. പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല.

സഭാ തല അന്വേഷണം വന്നപ്പോള്‍ വൈദീകന്‍ വീട്ടിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കി. കമ്മറ്റി അംഗങ്ങളുടെ ഒത്തുതീര്‍പ്പിന് വഴങ്ങി ഇനി തെറ്റു ചെയ്യില്ലെന്ന് ഫാ ബിനു ഉറപ്പു നല്‍കി. പരാതി പിന്‍വലിച്ചതോടെ ഫോണില്‍ വീണ്ടും ശല്യം തുടങ്ങി. പ്രസംഗത്തില്‍ പേരെടുത്ത് അധിക്ഷേപം. വീണ്ടും പരാതി നല്‍കിയിട്ടും പോലീസും സഭയും നടപടിയെടുത്തില്ല.

വൈദീകര്‍ക്കെതിരെ പരാതിപ്പെട്ടതിന്റെ പേരില്‍ പള്ളിയിലും നാട്ടിലും ഒറ്റപ്പെട്ടു. കുര്‍ബാനയ്ക്ക് പോകാന്‍ പോലും കഴിയാത്ത അവസ്ഥ. 11 ഉം 10 ഉം വയസ്സുള്ള രണ്ടു കുട്ടികളുള്ളത് കൊണ്ട് മാത്രമാണ് ആത്മഹത്യ ചെയ്യാത്തതെന്നും യുവതി വെളിപ്പെടുത്തുന്നു. സംഭവം പുറത്തുവന്നതോടെ വൈദീകനെതിരെ നടപടിയുണ്ടാകുമെന്ന് സഭ വ്യക്തമാക്കി.

Other News in this category4malayalees Recommends