വിഷമിക്കേണ്ടതില്ല, ഞങ്ങള്‍ ശക്തരാണെന്ന് ; മാതാപിതാക്കളെ ആശ്വസിപ്പിച്ച് തായ് ഗുഹയില്‍ കുടുങ്ങിയ കുട്ടികള്‍

വിഷമിക്കേണ്ടതില്ല, ഞങ്ങള്‍ ശക്തരാണെന്ന് ; മാതാപിതാക്കളെ ആശ്വസിപ്പിച്ച് തായ് ഗുഹയില്‍ കുടുങ്ങിയ കുട്ടികള്‍
ലോകം മുഴുവന്‍ പ്രാര്‍ത്ഥനയിലും ആശങ്കയിലുമാണ്. എന്നാല്‍ ഈ കുട്ടികളുടെ മനോബലത്തിന് വേണം കൈയ്യടി. വിഷമിക്കേണ്ടെന്നും ഞങ്ങള്‍ ശക്തരാണെന്ന് തായ് ഗുഹയില്‍ കുടുങ്ങിയ 12 കുട്ടികള്‍ .മുങ്ങല്‍ വിദഗ്ധരുടെ പക്കല്‍ കൊടുത്തയച്ച കത്തിലാണ് കുട്ടികളുടെ ആശ്വാസ വാക്കുകള്‍. ഫ്രൈഡ് ചിക്കന്‍ കഴിക്കാന്‍ തോന്നുന്നുവെന്ന് ഒരു കുട്ടി കുറിച്ചപ്പോള്‍ അധികം ഹോംവര്‍ക്ക് തന്ന് ഞങ്ങളെ കുഴപ്പിക്കരുതെന്ന് മറ്റൊരു കുട്ടികുറിച്ചു.

കുട്ടികള്‍ക്കൊപ്പം ഗുഹയില്‍ കുടുങ്ങിയ ഫുട്‌ബോള്‍ പരിശീലകന്‍ കുട്ടികളുടെ മാതാപിതാക്കളോട് മാപ്പു ചോദിക്കുന്ന കത്തും പുറത്തുവന്നു. മുങ്ങല്‍ വിദഗ്ധരുടെ പക്കല്‍ കൊടുത്തുവിട്ട കത്തിലാണ് പരിശീലകന്‍ മാപ്പു ചോദിക്കുന്നത്.

കത്തിലെ വരികളിങ്ങനെ , കുട്ടികളുടെ മാതാപിതാക്കളറിയാന്‍, ഇപ്പോള്‍ കുട്ടികളെല്ലാം സുരക്ഷിതരാണ്. രക്ഷാ പ്രവര്‍ത്തകര്‍ ഞങ്ങളെ നന്നായി ശ്രദ്ധിക്കുന്നു. കുട്ടികള്‍ സുരക്ഷിതരായിരിക്കാന്‍ എന്നാല്‍ കഴിയുന്നതെല്ലാം ചെയ്യും. നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി. ഇത്തരമൊരു സാഹചര്യമുണ്ടാക്കിയതിന് മാതാപിതാക്കളോട് മാപ്പു ചോദിക്കുന്നു...

കുട്ടികളെ വെള്ളത്തിലൂടെ രക്ഷപ്പെടുത്താനുള്ള ബുദ്ധിമുട്ടുകള്‍ രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. എന്നാല്‍ മഴ കനത്താല്‍ മറ്റൊരു വഴിയില്ലെന്നുമാണ് അധികൃതര്‍ പറയുന്നത് .

Other News in this category4malayalees Recommends