ചെറു തുരങ്കങ്ങള്‍ നിര്‍മ്മിച്ച് ഗുഹയിലെ കുട്ടികളെ രക്ഷിക്കാന്‍ പുതിയ മാര്‍ഗം പരീക്ഷിക്കുന്നു ; മഴ പെയ്യുന്നതിനാല്‍ കുടുങ്ങിയ തായ് കുട്ടികളുടെ കാര്യത്തില്‍ ആശങ്ക

ചെറു തുരങ്കങ്ങള്‍ നിര്‍മ്മിച്ച് ഗുഹയിലെ കുട്ടികളെ രക്ഷിക്കാന്‍ പുതിയ മാര്‍ഗം പരീക്ഷിക്കുന്നു ; മഴ പെയ്യുന്നതിനാല്‍ കുടുങ്ങിയ തായ് കുട്ടികളുടെ കാര്യത്തില്‍ ആശങ്ക
വടക്കന്‍ തായ്‌ലാന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ ഫുട്‌ബോള്‍ താരങ്ങളേയും കോച്ചിനേയും പുറത്തെത്തിക്കാന്‍ പുതിയ മാര്‍ഗ്ഗം പരീക്ഷിക്കാനൊരുങ്ങി രക്ഷാപ്രവര്‍ത്തകര്‍. മലയുടെ മുകളില്‍ നിന്നും ഗുഹയ്ക്കുള്ളിലേക്ക് പുക കുഴല്‍ മാതൃകയിലുള്ള നൂറിലധികം ചെറു തുരങ്കമുണ്ടാക്കി കുട്ടികളെ പുറത്തെടുക്കാനുള്ള സാധ്യതയയാണ് പരീക്ഷിക്കുന്നത്.

ഗുഹയില്‍ വെള്ളം ഉയരുകയും വായുവിന്റെ അളവു കുറയുകയും ചെയ്യുന്നതിനാലാണ് അപൂര്‍വ്വ രക്ഷാ പ്രവര്‍ത്തനത്തിന് ഒരുങ്ങുന്നത്. നിര്‍മ്മിച്ച ചില തുരങ്കങ്ങളും 400 മീറ്ററോളം താഴ്ചയുള്ളതാണ്. എന്നിട്ടും കുട്ടികള്‍ കുടുങ്ങി കിടക്കുന്ന പ്രദേശത്തെത്താനായിട്ടില്ല. 500 മീറ്ററിലും താഴെയാണ് കുട്ടികള്‍. കുട്ടികളെ രക്ഷിച്ചെടുക്കാന്‍ തക്ക വ്യാസത്തില്‍ കുഴിക്കുക എളുപ്പവുമല്ല. കുട്ടികള്‍ ഇപ്പോഴുള്ളത് വിസ്താരം കുറഞ്ഞ സ്ഥലത്താണ്.

ഗുഹയ്ക്ക് അകത്ത് ഓക്‌സിജന്‍ സാന്നിധ്യം കുറയുന്നതിനെ തുടര്‍ന്ന് ഇവിടെയ്ക്ക് ശുദ്ധവായു പമ്പ് ചെയ്യുന്നുണ്ട്. രക്ഷാ പ്രവര്‍ത്തനത്തിന്റെ മറ്റ് മാര്‍ഗ്ഗവും തേടുന്നുണ്ട്. ' ബഡ്ഡി ഡൈവ്( ഓരോ കുട്ടിയ്ക്കുമൊപ്പം ഒരു മുങ്ങല്‍ വിദഗ്ധന്‍ നീന്തുക) എന്ന രീതിയും പരീക്ഷിക്കാന്‍ ആലോചിക്കുന്നുണ്ട്.

മഴക്കാലം കഴിയാന്‍ നാലു മാസം കാത്തിരിക്കേണ്ടിവരും. ഓക്‌സിജന്റെ അളവ് ഗുഹയില്‍ കുറഞ്ഞതിനാലാണ് മറ്റ് മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കുന്നത് .

12 കുട്ടികളും അവരുടെ ഫുട്‌ബോള്‍ കോച്ചുമാണ് ഗുഹയില്‍ കുടുങ്ങിയത്. പത്തു ദിവസത്തിന് ശേഷം ബ്രിട്ടീഷ് മുങ്ങല്‍ രക്ഷാ വിദഗ്ധരാണ് ഗുഹയ്ക്ക് നാലു കിലോമീറ്റര്‍ ഉള്ളില്‍ സുരക്ഷിതരായി ഇവരെ കണ്ടെത്തിയത് . മരുന്നും ഭക്ഷണവും ഓക്‌സിജനും എത്തിച്ചു.രക്ഷാ പ്രവര്‍ത്തനങ്ങള്‍ പദ്ധതിയിടുകയാണ് .

Other News in this category4malayalees Recommends