അഞ്ജലി മേനോന്റെ അടുത്ത ചിത്രത്തില്‍ മോഹന്‍ലാല്‍ നായകന്‍ ?

അഞ്ജലി മേനോന്റെ അടുത്ത ചിത്രത്തില്‍ മോഹന്‍ലാല്‍ നായകന്‍ ?
അഞ്ജലി മേനോനും മോഹന്‍ലാലും ഒന്നിക്കുന്നു. പൃഥ്വിരാജിനെയും പാര്‍വ്വതിയെയും പ്രധാനകഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുന്ന കൂടെക്ക് ശേഷം അഞ്ജലിയുടെ അടുത്ത ചിത്രം മോഹന്‍ലാലിനെ നായകനാക്കിയാണെന്നാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

ലൂസിഫറിന് ശേഷം മോഹന്‍ലാല്‍ ഈ ചിത്രത്തിലായിരിക്കും അഭിനയിക്കുക. രജപുത്ര രഞ്ജിത്താണ് ചിത്രത്തിന്റെ നിര്‍മ്മാണം എന്നാല്‍ ചിത്രത്തെ കുറിച്ച് മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

അതേസമയം പൃഥ്വിരാജ്, പാര്‍വ്വതി, നസ്രിയ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി അഞ്ജലി സംവിധാനം ചെയ്ത 'കൂടെ'യും മോഹന്‍ലാല്‍ ചിത്രം നീരാളിയും ഒരുമിച്ചാണ് തിയേറ്ററുകളില്‍ എത്തുക. 2012 ലെ മഞ്ചാടിക്കുരുവിനും 2014 ലെ ബാംഗ്‌ളൂര്‍ ഡെയ്‌സിനും ശേഷം അഞ്ജലി മേനോന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് 'കൂടെ' വിവാഹത്തിനു ശേഷം നസ്രിയ അഭിനയിക്കുന്ന ആദ്യ ചിത്രവും.

ബോളിവുഡ് സംവിധായകന്‍ അജോയ് വര്‍മ്മയാണ് നീരാളി സംവിധാനം ചെയ്തിരിക്കുന്നത്.വജ്രവ്യാപാരവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സണ്ണി ജോര്‍ജ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. മുംബൈ, മംഗോളിയ, കേരളം, തായ്‌ലന്റ്, ബംഗളൂരു തുടങ്ങിയിവിടങ്ങളിലാണ് സിനിമ ചിത്രീകരിച്ചത്.

Other News in this category4malayalees Recommends