കാനഡക്കാരോട് ഹെയ്തിയിലേക്ക് യാത്ര ചെയ്യരുതെന്ന് ഫെഡറല്‍ ഗവണ്‍മെന്റിന്റെ താക്കീത്; കാരണം ഹെയ്തിയിലെ കടുത്ത അഭ്യന്തരയുദ്ധം; ഹെയ്തിയിലേക്കുള്ള നിരവധി വിമാനങ്ങള്‍ റദ്ദാക്കി; ഹെയ്തിയില്‍ തെരുവുകളില്‍ വന്‍ ആക്രമണങ്ങള്‍ നിത്യസംഭവം

കാനഡക്കാരോട് ഹെയ്തിയിലേക്ക് യാത്ര ചെയ്യരുതെന്ന് ഫെഡറല്‍ ഗവണ്‍മെന്റിന്റെ താക്കീത്; കാരണം ഹെയ്തിയിലെ  കടുത്ത അഭ്യന്തരയുദ്ധം;   ഹെയ്തിയിലേക്കുള്ള നിരവധി വിമാനങ്ങള്‍ റദ്ദാക്കി; ഹെയ്തിയില്‍ തെരുവുകളില്‍ വന്‍ ആക്രമണങ്ങള്‍ നിത്യസംഭവം
കലാപകലുഷിതമായ കരീബിയന്‍ രാജ്യമായ ഹെയ്തിയിലേക്ക് അത്യാവശ്യമല്ലാത്ത യാത്രകളെല്ലാം ഒഴിവാക്കണമെന്ന് കാനഡയിലെ പൗരന്‍മാര്‍ക്ക് കടുത്ത മുന്നറിയിപ്പേകി ഫെഡറല്‍ ഗവണ്‍മെന്റ് രംഗത്തെത്തി. ഈ മുന്നറിയിപ്പ് സഹിതമാണ് സര്‍ക്കാരിന്റെ ട്രാവല്‍ വെബ്‌സൈറ്റ് ശനിയാഴ്ച അപ്‌ഡേറ്റ് ചെയ്തിരിക്കുന്നത്. ഹെയ്തിയില്‍ അഭ്യന്തര കലാപം മുറുകുന്ന സാഹചര്യത്തില്‍ വളരെ അത്യാവശ്യം മാത്രമേ കനേഡിയന്‍മാര്‍ അവിടേക്ക് യാത്ര ചെയ്യാവൂ എന്ന ട്രാവല്‍ അഡൈ്വസറിയാണ് സര്‍ക്കാര്‍ ഉയര്‍ത്തിയിരിക്കുന്നത്.

അതിനിടെ ഇന്ധനവില വര്‍ധിപ്പിച്ചതിനെതിരെയുള്ള ഒരു പ്രതിഷേധവും ഇന്നലെ ഹെയ്തിയില്‍ ശക്തിപ്പെട്ടിരുന്നു. ഇതിനിടെആക്രമണങ്ങള്‍ പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് ഇന്ധനവില വര്‍ധനവ് സര്‍ക്കാര്‍ റദ്ദാക്കുകയും ചെയതിരുന്നു. ബജറ്റ് സമതുലിതമാക്കുന്നതിന് വേണ്ടിയായിരുന്നു ഹെയ്തിയില്‍ ഇന്ധനവില വര്‍ധിപ്പിക്കേണ്ടി വന്നിരുന്നതെന്നാണ് ഹെയ്തിയിലെ പ്രധാനമന്ത്രിയായ ജാക്ക് ഗ്വേ ലാഫോന്റന്റ് വിശദീകരിക്കുന്നത്.എന്നാല്‍ വിലവര്‍ധനവ് തിരിച്ച് കൊണ്ടു വരുമെന്ന സൂചനകളൊന്നും അദ്ദേഹം നല്‍കിയിട്ടുമില്ല.

കടുത്ത പ്രതിഷേധങ്ങള്‍ ഹെയ്തിയില്‍ നടക്കുന്നതിനാല്‍ അവിടേക്കുള്ള സര്‍വീസുകള്‍ വിവിധ വിമാനക്കമ്പനികള്‍ റദ്ദാക്കിയെന്ന കാര്യവും ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ കനേഡിയന്‍ ഗവണ്‍മെന്റ് പൗരന്‍മാര്‍ക്ക് മുന്നറിയിപ്പേകുന്നു. പോര്‍ട്ട്-ഔ-പ്രിന്‍സിലെ തെരുവുകളിലും സമീപത്തെ നൈബര്‍ഹുഡുകളിലും പ്രതിഷേധക്കാര്‍ ബാരിക്കേഡുകള്‍ കത്തിക്കുന്ന അവസ്ഥയുണ്ടെന്നും അതിനാല്‍ സഞ്ചാരങ്ങള്‍ പരിമിതപ്പെടുത്തുന്നതായിരിക്കും നല്ലതെന്നും അധികൃതര്‍ മുന്നറിയിപ്പേകുന്നു.

Other News in this category4malayalees Recommends