ക്രിസ്തുവിന്റെ പിന്നാലെ ..ടീനേജുകാര്‍ക്കായി അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ ഡിസൈപ്പിള്‍ഷിപ്പ് ട്രെയിനിങ് ആഗസ്റ്റ് 27 മുതല്‍. ഫാ.സോജി ഓലിക്കലും ഐനിഷ് ഫിലിപ്പും നയിക്കും

ക്രിസ്തുവിന്റെ പിന്നാലെ ..ടീനേജുകാര്‍ക്കായി അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ ഡിസൈപ്പിള്‍ഷിപ്പ് ട്രെയിനിങ് ആഗസ്റ്റ് 27 മുതല്‍. ഫാ.സോജി ഓലിക്കലും ഐനിഷ് ഫിലിപ്പും നയിക്കും
ക്രിസ്തുവിന്റെ പിന്നാലെ...കുട്ടികള്‍ക്കായി സെഹിയോന്‍ യുകെ ഒരുക്കുന്ന 'ഡിസൈപ്പിള്‍ഷിപ്പ് ട്രെയിനിങ് ' ആഗസ്റ്റ് 27 മുതല്‍ 30 വരെ. യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി ഹൃദയത്തില്‍ സ്വീകരിക്കുകവഴി എങ്ങനെ രക്ഷ പ്രാപിക്കുമെന്നു നന്മതിന്മകളുടെ തിരിച്ചറിവിന്റെ പ്രായത്തിലും,കാലഘട്ടത്തിലും , കുട്ടികള്‍ക്ക് പകര്‍ന്നുകൊടുക്കുന്ന 'ഡിസൈപ്പിള്‍ഷിപ്പ് ട്രെയിനിങ് ' ആഗസ്റ്റ് 27മുതല്‍ 30 വരെ ദിവസങ്ങളില്‍ നവസുവിശേഷവത്ക്കരണത്തിന്റെ ദൈവികോപകരണമായി യൂറോപ്പ് കേന്ദ്രീകരിച്ച് ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി ഡയറക്ടര്‍ റവ.ഫാ .സോജി ഓലിക്കല്‍ ,അനുഗ്രഹീത വചന പ്രഘോഷക ഐനിഷ് ഫിലിപ്പ് അഭിഷേകാഗ്‌നി മിനിസ്ട്രീസ് യു.എസ്.എ ടീമും നയിക്കും . സെഹിയോന്‍ യൂറോപ്പിന്റെ ആരംഭകാലം മുതല്‍ ഫാ.സോജി ഓലിക്കലിനൊപ്പം യുകെ യിലും വിവിധ രാജ്യങ്ങളിലുമായി അനേകം കുട്ടികളെയും യുവജനങ്ങളെയും നേരിന്റെ പാതയിലും അതുവഴി ക്രിസ്തീയ വിശ്വാസത്തിലേക്കു നയിക്കുകയും ഇപ്പോള്‍ അമേരിക്കയില്‍ അഭിഷേകാഗ്‌നി മിനിസ്ട്രിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഐനിഷ് ഫിലിപ്പ് കുട്ടികളിലെ വ്യക്തിത്വവികസനം യേശുക്രിസ്തുവിലൂടെയുള്ള വളര്‍ച്ചയിലായിരിക്കണമെന്ന് പ്രതിപാദിക്കുന്ന ക്ലാസ്സുകള്‍ ഉള്‍പ്പെടുന്ന തന്റെ പ്രേഷിതദൗത്യവുമായി വീണ്ടും യുകെ യിലെത്തുകയാണ്. നാല് ദിവസത്തെ താമസിച്ചുള്ള ധ്യാനത്തിലേക്കു ഇതുവരെ ഏതെങ്കിലും ടീനേജുകാര്‍ക്കായുള്ള സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസഷനില്‍ പങ്കെടുത്തിട്ടുള്ളവര്‍ക്ക് . www.sehionuk.org എന്ന വെബ് സൈറ്റില്‍ നേരിട്ട് രെജിസ്‌റ്റ്രേഷന്‍ നടത്താവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് തോമസ് 07877508926. ജോണി.?07727 669529?. അഡ്രസ്സ് HEBRON HALL. DINAS POWYS CARDIFF CE 64 4YB.

Other News in this category4malayalees Recommends