ഗുഹയില്‍ കുടുങ്ങിയ തായ് കുട്ടികളെ രക്ഷിക്കാനായി രണ്ടാം ഘട്ട ദൗത്യം തുടങ്ങി ; വെള്ളവും കനത്ത മഴയും തടസ്സമാകുന്നു

ഗുഹയില്‍ കുടുങ്ങിയ തായ് കുട്ടികളെ രക്ഷിക്കാനായി രണ്ടാം ഘട്ട ദൗത്യം തുടങ്ങി ; വെള്ളവും കനത്ത മഴയും തടസ്സമാകുന്നു
ഗുഹയില്‍ കുടുങ്ങിയ ഫുട്‌ബോള്‍ ടീം അംഗങ്ങളേയും കോച്ചിനേയും പുറത്തെത്തിക്കാനുള്ള രണ്ടാം ഘട്ട രക്ഷാ പ്രവര്‍ത്തനത്തിന് തുടക്കമായി. ദൗത്യം തുടങ്ങിയെങ്കിലും മഴയും വെള്ളക്കെട്ടും സംഘത്തിന് തടസ്സം സൃഷ്ടിക്കുകയാണ്. ഗുഹയില്‍ ഓക്‌സിജന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നടത്തിയ അടിയന്തര രക്ഷാ ദൗത്യത്തിലൂടെ നാലു പേരെ പുറത്തെത്തിക്കാന്‍ കഴിഞ്ഞ ആത്മവിശ്വാസം ദൗത്യ സേനയ്ക്കുണ്ട്. എന്നാല്‍ മഴ കനക്കുന്നത് ആശങ്ക സൃഷ്ടിച്ചേക്കും.

ദൗത്യത്തിനായി ഗുഹയിലെ ഓക്‌സിജന്‍ സൗകര്യം ഉറപ്പാക്കിയിട്ടുണ്ട്. ഫുട്‌ബോള്‍ കോച്ച് ഉള്‍പ്പെടെ 9പേരെയാണ് ഗുഹയ്ക്ക് പുറത്തേക്കെത്തിക്കേണ്ടത്. എല്ലാവരേയും ഇന്നു തന്നെ പുറത്തെത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. 20 മണിക്കൂറെങ്കിലും പിടിയ്ക്കും ഈ ദൗത്യത്തിനെന്നാണ് റിപ്പോര്‍ട്ട്.

മഴ ശക്തമാകുന്നതിനാല്‍ ആശങ്കയേറുകയാണ്. 16 അടിവരെ വെള്ളമുയര്‍ന്നാല്‍ രക്ഷാ പ്രവര്‍ത്തനം ദുഷ്‌കരമാകും. 9 പേരാണ് ഗുഹയ്ക്കുള്ളിലുള്ളത്. രണ്ടുപേരെ സുരക്ഷിതമായ കേന്ദ്രത്തിലേക്കെത്തിച്ചു കഴിഞ്ഞു. ആരോഗ്യസ്ഥിതി മോശമായവരെയാണ് ആദ്യം പുറത്തെത്തിക്കുന്നത്. രണ്ടു സംഘമായി ശേഷിക്കുന്നവരെ കൂടി പുറത്തെത്തിക്കാനാണ് നീക്കം.

Other News in this category4malayalees Recommends