നടി നിഷാ സാരംഗിന്റെ വെളിപ്പെടുത്തല്‍ ; ഉപ്പും മുളകും പരമ്പരയിലെ സംവിധായകനെതിരെ വനിതാകമ്മീഷന്‍ സ്വമേധയാ കേസെടുത്തു

നടി നിഷാ സാരംഗിന്റെ  വെളിപ്പെടുത്തല്‍ ; ഉപ്പും മുളകും പരമ്പരയിലെ സംവിധായകനെതിരെ വനിതാകമ്മീഷന്‍ സ്വമേധയാ കേസെടുത്തു
ഫ്‌ളവേഴ്‌സ് ചാനലിലെ 'ഉപ്പും മുളകും' പരമ്പരയിലെ സംവിധായകന്‍ ആര്‍. ഉണ്ണികൃഷ്ണനെതിരേ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.സീരിയലിലെ നായികയായ നിഷാ സാരംഗിന്റെ വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് കമ്മീഷന്റെ നടപടി. മോശമായി പെരുമാറിയത് എതിര്‍ത്ത തന്നെ സംവിധായകന്‍ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും ഒടുവില്‍ അകാരണമായി സീരിയലില്‍ നിന്ന് നീക്കം ചെയ്‌തെന്നും നിഷ ആരോപിച്ചിരുന്നു. തുടര്‍ന്നാണ് വനിതാ കമ്മീഷന്റെ നടപടി.

ആരോപണം വന്നതിനെ തുടര്‍ന്ന് നിഷ സാരാംഗിന് പിന്തുണയുമായി നിരവധി പേര്‍ രംഗത്തുവന്നിരുന്നു. ടെലിവിഷന്‍ അഭിനേതാക്കളുടെ സംഘടനയായ ആത്മയും പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഉപ്പും മുകളിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന നിഷാ സാരംഗ് തുടരുമെന്ന് ഫള്വേഴ്‌സ് ടിവി ഇന്നലെ അറിയിച്ചിരുന്നു. നിഷ സാരംഗിനെ ഉപ്പും മുളകും പരമ്പരയില്‍ നിന്ന് മാറ്റിയെന്ന് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത സത്യമല്ലെന്ന് ഫ്‌ളവേഴ്‌സ് മാനേജ്‌മെന്റ് അറിയിച്ചിരിക്കുന്നത്.

അതേസമയം സംവിധായകനെ മാറ്റുന്നത് സംബന്ധിച്ചോ നടി ഉന്നിയിച്ച ആരോപണങ്ങള്‍ സംബന്ധിച്ചോ ചാനല്‍ ഇതു വരെ പ്രതികരണമൊന്നും നടത്തിയിട്ടില്ല !

Other News in this category4malayalees Recommends