ലവ് ലെറ്റര്‍ കൈമാറാന്‍ മടിച്ച പെണ്‍കുട്ടിയുടെ സുഹൃത്തിനെ 15 കാരന്‍ പെട്രോളൊഴിച്ച് കത്തിച്ചു ; നില ഗുരുതരം

ലവ് ലെറ്റര്‍ കൈമാറാന്‍ മടിച്ച പെണ്‍കുട്ടിയുടെ സുഹൃത്തിനെ 15 കാരന്‍ പെട്രോളൊഴിച്ച് കത്തിച്ചു ; നില ഗുരുതരം
പെണ്‍കുട്ടിയ്ക്ക് ലവ് ലെറ്റര്‍ നല്‍കാന്‍ മടിച്ച ജൂനിയര്‍ വിദ്യാര്‍ത്ഥിയെ 15 കാരന്‍ പെട്രോളൊഴിച്ച് കത്തിച്ചു. ചൈന്നൈ പ്രകാശം ജില്ലയിലെ ഗവണ്‍മെന്റ് സ്‌കൂളിലാണ് സംഭവം. ശനിയാഴ്ച ഉച്ചയ്ക്കുള്ള ഇടവേള സമയത്താണ് സംഭവം. ജനലിന് അരികിലിരുന്ന ആണ്‍കുട്ടിയുടെ ദേഹത്ത് പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. കുട്ടികള്‍ ബഹളം വയ്ക്കുന്നത് കേട്ട് ഓടിയെത്തിയ അധ്യാപകര്‍ തീ കെടുത്തി ഉടനെ ആശുപത്രിയിലെത്തിച്ചു. കുട്ടിയുടെ നില ഗുരുതരമാണ്.

പോലീസ് പറയുന്നതിങ്ങനെ , പ്രതിയായ ആണ്‍കുട്ടി ആക്രമണത്തിന് ഇരയായ ആണ്‍കുട്ടിയുടെ ക്ലാസിലെ പെണ്‍കുട്ടിയെ പ്രണയിച്ചിരുന്നു. പെണ്‍കുട്ടിയ്ക്ക് കത്ത് കൊടുക്കാന്‍ ആക്രമണത്തിനിരയായ കുട്ടിയെ സമീപിച്ചെങ്കിലും അവന്‍ നിരസിച്ചു. ഇതോടെ വന്ന വൈരാഗ്യമാണ് ക്രൂരതയ്ക്ക് കാരണമായത് .

Other News in this category4malayalees Recommends