വേണ്ടത്ര കെയറും പിന്തുണയും ലഭിക്കാത്ത വയോജനങ്ങളുടെ സംഖ്യ ഏറ്റവും കൂടുതല്‍ വര്‍ധിച്ച അവസ്ഥയിലെത്തിയിരിക്കുന്നുവെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു.അതായത് ഇത്തരത്തില്‍ കെയറും പിന്തുണയും ആവശ്യമുള്ള ഏഴില്‍ ഒരാള്‍ എന്ന തോതില്‍ ഇവ ലഭിക്കാത്ത അവസ്ഥയിലാണ് കഴിയുന്നതെന്നും പുതിയ റിപ്പോര്‍ട്ട് എടുത്ത് കാട്ടുന്നു. ഇത് പ്രകാരം 65 വയസിന് മേല്‍ പ്രായമുള്ളവരും 1.4മില്യണിലധികം വരുന്നവരുമായവര്ക്ക് ബെഡില്‍ നിന്നും എഴുന്നേല്ക്കുക, ടോയ്ലറ്റില് പോവുക, തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിര്‍വഹിക്കാന്‍ സഹായം ലഭിക്കാതെ പോവുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്.
ചാരിറ്റിയായ ഏയ്ജ് യുകെ നടത്തിയ ഏറ്റവും പുതിയ ഗവേഷണത്തിലൂടെയാണ് ഇത് സംബന്ധിച്ച കണ്ടെത്തലുകളുണ്ടായിരിക്കുന്നത്. ഇത് പ്രകാരം ഇത്തരക്കാരുടെ എണ്ണത്തില്‍ 2015ന് ശേഷം മാത്രം 19 ശതമാനമാണ് വര്‍ധനവുണ്ടായിരിക്കുന്നത്. സോഷ്യല്‍ കെയറിന്റെ അഭാവത്താല്‍ ആശുപത്രികളില്‍ നിന്നുമുള്ള ഡിസ്ചാര്‍ജുകള്‍ വൈകുന്നതിനാല്‍ വര്‍ഷം തോറും എന്‍എച്ച്എസിന് 289.1 മില്യണ്‍ പൗണ്ടിന്റെ അധികച്ചെലവാണുണ്ടാകുന്നത്.
അതായത് ഇതിലൂടെ ഓരോ മിനുറ്റിലും എന്‍എച്ച്എസിന് 550 പൗണ്ടാണ് നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്നത്. ഇത്തരത്തില്‍ ചോര്‍ന്ന് പോകുന്ന തുകയുണ്ടെങ്കില്‍ സര്‍ക്കാരിന് സോഷ്യല്‍ കെയറിനായി വേണ്ടത്ര മുതല്‍ മുടക്കി പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ സാധിക്കുമെന്നും ഏയ്ജ് യുകെ ചാരിറ്റി ഡയറക്ടറായ കരോലിനെ എബ്രഹാംസ് അഭിപ്രായപ്പെടുന്നു. എന്‍എച്ച്എസിന് അധികമായി ഫണ്ട് വാഗ്ദാനം ചെയ്ത് ഗവണ്മെന്റിന്റെ നടപടി സ്വാഗതാര്‍ഹമാണെങ്കിലും എന്നാല്‍ സോഷ്യല്‍ കെയറിന് ഫണ്ട് ലഭ്യമാക്കാതെ കൂടുതല്‍ പേര് അനാവശ്യമായി ആശുപത്രികളില്‍ അഡ്മിറ്റാകുന്നത് മൂലം അധികമായി അനുവദിക്കപ്പെട്ട ഫണ്ടിന് മൂല്യമില്ലാതാക്കുമെന്നും അവര്‍ മുന്നറിയിപ്പേകുന്നു.
നാം എല്ലാവരും എന്‍എച്ച്എസിനെ ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നതെന്നും അതിനാല്‍ എന്‍എച്ച്എസിനുണ്ടാകുന്ന നഷ്ടം എല്ലാവരുടെ നഷ്ടമാണെന്നും ഇത് സോഷ്യല്‍ കെയറിലെ പാളിച്ചകള്‍ മൂലമാകുന്നത് സഹിക്കാവുന്നതിലപ്പുറമാണെന്നും അവര്‍ എടുത്ത് കാട്ടുന്നു. 307,581 വയോജനങ്ങള്‍ക്ക് നിലവില്‍ തങ്ങളുടെ ദൈനംദിനകാര്യങ്ങള്‍ ചെയ്യുന്നതിനായി സഹായം അത്യാവശ്യമായ അവസ്ഥയാണുള്ളതെന്നും എന്നാല്‍ അവരില്‍ 164,217 പേര്‍ക്ക് യാതൊരു സഹായവും ലഭിക്കുന്നില്ലെന്നും ഈ ഗവേഷണത്തിലൂടെ വെളിപ്പെട്ടിരിക്കുന്നു.