രാജന്‍ പടവത്തില്‍ ഫൊക്കാനയുടെ 2020 2022 പ്രസിഡന്റ് സ്ഥാനാര്‍ത്ഥി

രാജന്‍ പടവത്തില്‍ ഫൊക്കാനയുടെ 2020 2022 പ്രസിഡന്റ് സ്ഥാനാര്‍ത്ഥി

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന രാജന്‍ പടവത്തില്‍ കോളജ് യൂണിയന്‍ സെക്രട്ടറി, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്, ബ്ലോക്ക് ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചതിനുശേഷം 1989ല്‍ അമേരിക്കയിലെ ഫ്‌ളോറിഡയില്‍ സ്ഥിരതാമസമാക്കി. ആദ്യമായി 1995 97ല്‍ ഇന്ത്യന്‍ കാത്തലിക് അസോസിയേഷന്‍ ഓഫ് ഫ്‌ളോറിഡയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് 2002 2003ല്‍ കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ പ്രസിഡന്റ്, വീണ്ടും 2003 2004ല്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു.1994മുതല്‍ ഫൊക്കാന എന്ന ദേശീയ സംഘടനയില്‍ പ്രവര്‍ത്തിച്ച രാജന്‍ പടവത്തിലിനെ ഫ്‌ളോറിഡയിലെ ഓര്‍ലാന്റോയില്‍ വച്ചു നടന്ന ഫൊക്കാനയുടെ ദേശീയ കണ്‍വന്‍ഷന്റെ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. കരുത്തുറ്റ പ്രവര്‍ത്തനങ്ങളുടെ അംഗീകാരമായി 2006 2008ല്‍ ഫൊക്കാനയുടെ ഫൊക്കാനയുടെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 2008 2012 വരെ ഫൊക്കാനയുടെ ട്രസ്റ്റി ബോര്‍ഡ് വൈസ് ചെയര്‍മാനായി പ്രവര്‍ത്തിച്ചു. 2012ല്‍ ഫൊക്കാനയുടെ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍, 2014 16ല്‍ ഫൊക്കാന ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുകൊണ്ട് ഫൊക്കാനയുടെ യശസ് ഉയര്‍ത്തിപ്പിടിച്ച രാജന്‍ പടവത്തില്‍ എന്തുകൊണ്ടും ഫൊക്കാനയുടെ പ്രസിഡന്റ് പദത്തിന് യോഗ്യനാണെന്ന് ഫൊക്കാന സ്‌നേഹികള്‍ അഭിപ്രായപ്പെട്ടു.

കൂടാതെ അമേരിക്കയിലും കാനഡയിലുമായി വ്യാപിച്ചു കിടക്കുന്ന മുപ്പത്തയ്യായിരം (35,000) അംഗങ്ങളുള്ള ക്‌നാനായ സമൂഹത്തിന്റെ 2012 2016 വര്‍ഷങ്ങളില്‍ സ്റ്റാറ്റര്‍ജി പ്ലാനിംഗ് കമ്മീഷന്‍ മെമ്പര്‍, 2016 2018 വര്‍ഷങ്ങളില്‍ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചുവരുന്നു. അതോടൊപ്പം ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ദേശീയ വൈസ് പ്രസിഡന്റുകൂടിയായ രാജന്‍ പടവത്തിലിനെ ഫൊക്കാനയെ സ്‌നേഹിക്കുന്ന നിങ്ങളോരോരുത്തരുടേയും അനുഗ്രഹങ്ങളും പ്രാര്‍ത്ഥനകളും പ്രോത്സാഹനങ്ങളും നല്‍കി വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.Other News in this category4malayalees Recommends