ഉപ്പും മുളകിന്റെ സംവിധായകന്‍ ആര്‍. ഉണ്ണികൃഷ്ണനെ സീരിയലില്‍നിന്ന് നീക്കി

ഉപ്പും മുളകിന്റെ സംവിധായകന്‍ ആര്‍. ഉണ്ണികൃഷ്ണനെ സീരിയലില്‍നിന്ന് നീക്കി
ഉപ്പും മുളകിന്റെ സംവിധായകന്‍ ആര്‍. ഉണ്ണികൃഷ്ണനെ സീരിയലില്‍നിന്ന് നീക്കിയെന്ന് റിപ്പോര്‍ട്ട്. പുതിയ സംവിധായകനെ പകരം നിയോഗിച്ചുവെന്നും എന്നാല്‍ ഇതു സംബന്ധിച്ച വിവരങ്ങള്‍ ചാനല്‍ അധികൃതര്‍ രഹസ്യമാക്കി വച്ചിരിക്കുകയാണ്. നിഷയ്ക്ക് പിന്തുണയുമായി സിനിമാ താരസംഘടനയായ എ.എം.എം.എ., മിനിസ്‌ക്രീന്‍ താരങ്ങളുടെ സംഘടനയായ ആത്മ, മലയാള സിനിമയിലെ വനിത കൂട്ടായ്മ വിമന്‍ ഇന്‍ സിനിമ കളക്ടീവ് തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു.

സംവിധായകനെതിരെ ഗുരുതര ആരോപണങ്ങളുമായി സീരിയലിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നിഷ സാരംഗ് രംഗത്ത് വന്നിരുന്നു. മുന്‍ വൈരാഗ്യം വച്ചു തന്നെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും ഒടുവില്‍ കാരണം കൂടാതെ സീരിയലില്‍നിന്നു നീക്കം ചെയ്‌തെന്നുമായിരുന്നു ആരോപണം. മുന്‍പ് തന്നോട് മോശമായി പെരുമാറിയത് എതിര്‍ത്തതാണ് സംവിധായകന്‍ പകയോടെ പെരുമാറാന്‍ കാരണമെന്നും നിഷ വെളിപ്പെടുത്തിയിരുന്നു.

വിവാദമായതോടെ വിഷയത്തില്‍ പ്രതികരണവുമായി ചാനല്‍ രംഗത്തെത്തുകയും ചെയ്തു. നിഷ തന്നെ സീരിയലില്‍ തുടരുമെന്നും സീരിയലില്‍നിന്ന് മാറ്റിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ സത്യമല്ലെന്നും ചാനല്‍ തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചുവെങ്കിലും സംവിധായകനെ മാറ്റുന്ന കാര്യത്തില്‍ തീരുമാനം പറഞ്ഞിരുന്നില്ല.

Other News in this category4malayalees Recommends