ലൈംഗീകത എങ്ങനെ പീഡനമാകും ? വൈദികരെ വെള്ളപൂശിയും ന്യായീകരിച്ചും കത്തോലിക്കാ മാസിക

ലൈംഗീകത എങ്ങനെ പീഡനമാകും ? വൈദികരെ വെള്ളപൂശിയും ന്യായീകരിച്ചും കത്തോലിക്കാ മാസിക
ഓര്‍ത്തഡോക്‌സ് വൈദികര്‍ക്കെതിരെയും ജലന്ധര്‍ ബിഷപ്പിനെതിരെയുമുള്ള പീഡന ആരോപണങ്ങള്‍ നിറയെ വൈദികരെ വെള്ളപൂശിയും ന്യായീകരിച്ചും കത്തോലിക്കാ മാസിക. കത്തോലിക്ക സഭയിലെ സന്യാസി സമൂഹമായ കപ്പൂച്ചിന്‍ വൈദികരുടെ നേതൃത്വത്തിലുള്ള പ്രസിദ്ധീകരണമായ ഇന്ത്യന്‍ കറന്റ്‌സ് എന്ന മാസികയുടെ ജൂലൈ മാസ പതിപ്പിലാണ് വൈദീകരെ അനുകൂലിച്ച് ലേഖനമിറക്കിയിരിക്കുന്നത്.

'ലൈംഗികത എങ്ങനെ പീഡനമാകും' എന്ന എ.ജെ ഫിലിപ്പിന്റെ ലേഖനത്തിലാണ് വൈദികരെ അനുകൂലിച്ച് പറയുന്നത്. ആരോപണം പരിശോധിക്കുമ്പോള്‍ വീട്ടില്‍ കളവ് പറഞ്ഞാണ് യുവതി കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ എത്തിയതെന്നാണ് അറിയുന്നത്. ഒരു ദിവസം മുഴുവന്‍ വൈദികനോടൊപ്പം ഹോട്ടലില്‍ കഴിഞ്ഞിട്ട് അതിനെ പിന്നീട് എങ്ങനെ പീഡനമായി കണക്കാക്കാന്‍ കഴിയുമെന്നാണ് ലേഖകന്‍ ചോദിക്കുന്നു.

ഓര്‍ത്തഡോക്‌സ് വൈദികര്‍ക്കെതിരെയും ജലന്ധര്‍ ബിഷപ്പിനെതിരെയുമുള്ള പീഡന ആരോപണങ്ങള്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുമ്പോള്‍ വൈദികരെ വെള്ളപൂശിയും ന്യായീകരിച്ചും കത്തോലിക്കാ മാസിക. കത്തോലിക്ക സഭയിലെ സന്യാസി സമൂഹമായ കപ്പൂച്ചിന്‍ വൈദികരുടെ നേതൃത്വത്തിലുള്ള പ്രസിദ്ധീകരണമായ ഇന്ത്യന്‍ കറന്റ്‌സ് എന്ന മാസികയുടെ ജൂലൈ മാസ പതിപ്പിലാണ് വൈദീകരെ അനുകൂലിച്ച് ലേഖനമിറക്കിയിരിക്കുന്നത്.

'ലൈംഗികത എങ്ങനെ പീഡനമാകും' എന്ന എ.ജെ ഫിലിപ്പിന്റെ ലേഖനത്തിലാണ് വൈദികരെ അനുകൂലിച്ച് പറയുന്നത്. ആരോപണം പരിശോധിക്കുമ്പോള്‍ വീട്ടില്‍ കളവ് പറഞ്ഞാണ് യുവതി കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ എത്തിയതെന്നാണ് അറിയുന്നത്. ഒരു ദിവസം മുഴുവന്‍ വൈദികനോടൊപ്പം ഹോട്ടലില്‍ കഴിഞ്ഞിട്ട് അതിനെ പിന്നീട് എങ്ങനെ പീഡനമായി കണക്കാക്കാന്‍ കഴിയുമെന്നാണ് ലേഖകന്‍ ചോദിക്കുന്നു.

16ാം വയസ്സില്‍ മറ്റൊരു വൈദികന്‍ പീഡിപ്പിച്ചെന്നും യുവതി പിന്നീട് പറയുന്നു്. 16ാം വയസ്സില്‍ ഒരു വൈദികന്‍ പീഡിപ്പിച്ചിട്ടുണ്ടെങ്കില്‍ ആദ്യം അവര്‍ പറയേണ്ടത് രക്ഷിതാക്കളോടായിരുന്നു. ഒന്നുമില്ലെങ്കില്‍ അമ്മയോട് മാത്രമായെങ്കിലും പറയാമായിരുന്നു. തന്റെ കാമുകനാല്‍ 16ാം വയസ്സില്‍ പീഡിപ്പിക്കപ്പെട്ട് അയാള്‍ പിന്നീട് വൈദികനായാല്‍ അതിനെ വൈദിക പീഡനം എന്ന് വിളിക്കാന്‍ കഴിയില്ല, ലേഖനത്തില്‍ പറയുന്നു

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ 13 തവണ തന്നെ പീഡിപ്പെച്ചെന്നാണ് കന്യാസ്ത്രീയുടെ പരാതി. ഇത്രകാലമായിട്ടും ഇവര്‍ എവിടെയായിരുന്നുവെന്നും ഇപ്പോള്‍ പരാതിയുമായി വന്നതില്‍ എന്തോ സംഭവം ഒളിഞ്ഞ് കിടക്കുന്നുവെന്നും ലേഖകന്‍ പറയുന്നു. ലേഖനത്തില്‍ മുഴുവന്‍ പരാതിക്കാരെ ടാറടിച്ച് ആരോപണ വിധേയരായ വൈദികരെ വെള്ള പൂശുകയാണ് ലേഖകന്‍.

Other News in this category4malayalees Recommends