അസന്‍ഷന്‍ മാര്‍ത്തോമാ ചര്‍ച്ച് ഇടവക മിഷന്‍ മെഡിക്കല്‍ സെമിനാര്‍ ഓഗസ്റ്റ് 11ന്

അസന്‍ഷന്‍ മാര്‍ത്തോമാ ചര്‍ച്ച് ഇടവക മിഷന്‍ മെഡിക്കല്‍ സെമിനാര്‍ ഓഗസ്റ്റ് 11ന്
ഫിലഡല്‍ഫിയ: അസന്‍ഷന്‍ മാര്‍ത്തോമാ ചര്‍ച്ച് ഇടവക മിഷന്റെ ആഭിമുഖ്യത്തില്‍ ഒരു മെഡിക്കല്‍ സെമിനാര്‍ 2018 ഓഗസ്റ്റ് 11ന് നടക്കും. രാവിലെ 9 മണിക്ക് പാരീഷ് ഹാളില്‍ ആരംഭിക്കുന്ന സെമിനാറില്‍ പ്രഗത്ഭ ഡോക്ടര്‍മാര്‍ ക്ലാസുകളും ചര്‍ച്ചകളും നയിക്കും. ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചോദ്യോത്തരവേളയ്‌ക്കൊപ്പം ഹാര്‍ട്ട് ഹെല്‍ത്ത്, ബ്ലഡ് പ്രഷര്‍, ഷുഗര്‍ എന്നിവയുടെ ചെക്കപ്പിനുള്ള അവസരവും ഉണ്ടായിരിക്കും.


അമേരിക്കന്‍ റെഡ്‌ക്രോസിന്റെ നേതൃത്വത്തില്‍ ഒരു ബ്ലഡ് ഡൊണേഷന്‍ സെന്ററും ഇവിടെ പ്രവര്‍ത്തിക്കുന്നതാണ്. താത്പര്യമുള്ളവര്‍ക്ക് രക്തദാനത്തിനുള്ള അവസരമുണ്ടായിരിക്കുന്നതാണ്. ഇതിനു പുറമെ ദിനംപ്രതി ഉപയോഗിക്കാനുള്ള പ്രസ്‌ക്രിപ്ഷനുകള്‍ കൊണ്ടുവന്നാല്‍ അവ ക്രമീകൃതമായ രീതിയില്‍ കംപ്യൂട്ടറിന്റെ സഹായത്തോടെ ടൈപ്പ് ചെയ്ത് നല്‍കാനുള്ള സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്. വോളണ്ടീയര്‍മാരായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് വോളണ്ടിയര്‍ ക്രെഡിറ്റ് ലഭിക്കത്തക്കവിധം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതാണ്.


മെഡിക്കല്‍ സെമിനാറിലൂടെ ലഭിക്കുന്ന അറിവുകളും സേവനങ്ങളും ഫിലഡല്‍ഫിയ മലയാളി സമൂഹത്തിന്റെ ആരോഗ്യരംഗത്ത് ഒരു മുതല്‍ക്കൂട്ടായിരിക്കുമെന്നു ജനറല്‍ കണ്‍വീനര്‍ അനു സ്‌കറിയ അറിയിച്ചു.Other News in this category4malayalees Recommends