റൊട്ടി കരിഞ്ഞതിന്റെ പേരില്‍ യുവതിയെ സിഗററ്റ് കൊണ്ട് പൊള്ളിച്ച് തലാഖ് ചൊല്ലി ; ഭര്‍ത്താവ് അറസ്റ്റില്‍

റൊട്ടി കരിഞ്ഞതിന്റെ പേരില്‍ യുവതിയെ സിഗററ്റ് കൊണ്ട് പൊള്ളിച്ച് തലാഖ് ചൊല്ലി ; ഭര്‍ത്താവ് അറസ്റ്റില്‍
റൊട്ടി കരിഞ്ഞുപോയതിന്റെ പേരില്‍ ഭാര്യയെ ഭര്‍ത്താവ് മൊഴി ചൊല്ലി. 24 കാരിയായ യുവതിയോടാണ് ഭര്‍ത്താവിന്റെ പ്രതികാരം. ഭക്ഷണം കഴിക്കാനിരുന്നപ്പോള്‍ റോട്ടി കരിഞ്ഞിരിക്കുന്നതിനെ കുറ്റപ്പെടുത്തി ദേഷ്യപ്പെട്ടു. ക്ഷമാപണം നടത്തിയെങ്കിലും കേള്‍ക്കാന്‍ ശ്രമിക്കാതെ മര്‍ദ്ദിക്കുകയും നീയും കരിയണമെന്ന് പറഞ്ഞ് സിഗററ്റ് കൊണ്ട് കുത്തി പൊള്ളലേല്‍പ്പിക്കുകയും ചെയ്തു. പിന്നാലെ തലാഖും ചൊല്ലി വീട്ടില്‍ നിന്നിറക്കി വിട്ടു. യുവതി പോലീസില്‍ പരാതിപ്പെട്ടതോടെയാണ് ക്രൂരത പുറം ലോകം അറിഞ്ഞത്.

ഗാര്‍ഹിക പീഡന കുറ്റം ചുമത്തി ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ആഗസ്തില്‍ സുപ്രീം കോടതി മുത്തലാഖ് നിരോധിച്ച് വിധി പുറപ്പെടുവിച്ചിരുന്നു.

ദേഹോപദ്രവം ഏല്‍പ്പിച്ച ഭര്‍ത്താവിനൊപ്പം തിരിച്ചു പോകില്ലെന്നാണ് യുവതിയുടെ തീരുമാനം .

Other News in this category4malayalees Recommends