പൊട്ടനും കോമാളിയും ; മോഹന്‍ലാലിനേയും പൃഥ്വിരാജിനേയും കളിയാക്കി സംഗീത ലക്ഷ്മണ

പൊട്ടനും കോമാളിയും ; മോഹന്‍ലാലിനേയും പൃഥ്വിരാജിനേയും കളിയാക്കി സംഗീത ലക്ഷ്മണ
കൊച്ചി: ദിലീപ് വിഷയത്തില്‍ സിനിമാ സംഘടനയായ അമ്മയിലുണ്ടായ വിവാദത്തില്‍ പ്രതികരിച്ച് ദിലീപിനെയും പൃഥ്വിരാജിനെയും മോഹന്‍ലാലിനെയും പരിഹസിച്ചും അധിക്ഷേപിച്ചും അഡ്വ. സംഗീത ലക്ഷ്മണയുടെ ഫേസ്ബുക്ക് കുറിപ്പ്.


സംഗീത ലക്ഷ്മണയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം,


കണ്ട അണ്ടനും അടങ്ങോടനും ചെമ്മാനും ചെരുപ്പൂത്തിയും, ബ്യൂട്ടീഷനും, എന്‍ജിനീയറും, തേപ്പുകാരനും, തൂപ്പുകാരിയും, ബാങ്ക് പണിക്കാരനും, ബങ്ക് തൊഴിലാളിയും, തയ്യല്‍ക്കാരിയും, ഹോട്ടലുകാരനും, ടീച്ചറും, മാഷും, കുക്കും, ഡ്രൈവറും, വാച്ചറും, ഡോക്ടറും, നഴ്‌സും, ക്യാമറമാനും, ലിഫ്റ്റ് ഓപ്പറേറ്ററും, ഓഫീസറും, നേതാവും, അണിയും, ഗുമസ്തനും, ഫിഷര്‍മാനും, പാല്‍ക്കാരനും, മുതലാളിയും........... മുതല്‍ മാധ്യമപ്രവര്‍ത്തകന്‍ വരെ സകലരും അഭിപ്രായം പറയുന്ന വിഷയത്തില്‍ അഭിഭാഷകയായ ഞാന്‍ എന്തിന് എന്റേത് പറയാതിരിക്കണം.? ഇതാ പറയുന്നു....


വേണ്ടാത്ത പണിയായിപ്പോയി. അല്പമെങ്കിലും വകതിരിവ് ഉള്ള ആരെങ്കിലും ചെയ്യുന്ന പണിയാണോ ഇത്? ഈ 'അമ്മ' എന്ന സംഘടനയില്‍ ബുദ്ധിയും ബോധവും തലയ്ക്ക് വെളിവുമുള്ള ആരുമില്ലെന്നോ? എന്തിനാണ് ഇവരിങ്ങനെ സ്വയം ridiculed ആവാനായി പിന്നെയും പിന്നെയും നിന്ന് കൊടുക്കുന്നത്? മോഹന്‍ലാലിന്റെ പത്രസമ്മേളനം വീഡിയോ ഇപ്പോഴാണ് കണ്ടത്. മുഴുവന്‍ കണ്ടു കഴിഞ്ഞപ്പോള്‍ തോന്നിയ സംശയങ്ങളാണ് ഇതൊക്കെ....


വേറെയുമുണ്ട്...തുടര്‍ന്ന് വായിക്കൂ.


മാധ്യമ പ്രവര്‍ത്തനം എങ്ങനെ നടത്തണം എന്ന് യാതൊരു ബോധവുമില്ലാത്ത; പൊതുജനശ്രദ്ധ ഏതേത് വിഷയങ്ങളിലേക്ക് കൊണ്ടുവരേണ്ടതുണ്ട് എന്ന കാര്യഗൗരവ്വമില്ലാത്ത; ജനജീവിതത്തെ ബാധിക്കുന്ന കാര്യങ്ങളെന്തൊക്കെയാണ് എന്ന വ്യാകുലത തീരെയില്ലാത്ത; ദിവസവും എന്തെങ്കിലുമൊക്കെ എടുത്ത് പൊകയ്ക്കാന്‍ കിട്ടണം, ഒന്നരാടം ദിവസം ആരെയെങ്കിലും പണ്ടാരമടക്കി തീര്‍ക്കണം എന്നതിനപ്പുറം യാതൊരു പ്രതിബദ്ധതയും ഇല്ലാത്ത തരത്തിലുള്ള മാധ്യമ പ്രവര്‍ത്തനം നടക്കുന്ന ഒരു നാട്ടിലെ മാധ്യമപ്രവൃത്തകരുടെ മുന്നിലിങ്ങനെ ഇരുന്നു കൊടുക്കേണ്ട കാര്യമെന്തായിരുന്നു, മോഹന്‍ലാല്‍, താങ്കള്‍ക്ക്?


എന്തിനായിരുന്നു ലാല്‍, ആ ക്ഷമാപണം? ആ ഖേദം പ്രകടിപ്പിക്കല്‍? ടിക്കറ്റ് എടുത്ത് സിനിമ കാണുന്നവന്റെ മുന്നിലെന്തിനാണ് നിങ്ങള്‍ മലയാള സിനിമയിലെ മുഴുവന്‍ അഭിനേതാക്കളുടെയും അവകാശങ്ങള്‍ അപ്പാടെ അടിയറവ് വെക്കുന്നത്? ടിക്കറ്റ് എടുത്ത് സിനിമ കാണുന്നവന്‍ സിനിമയെ കുറിച്ച് പറയണം. അഭിനേതാക്കളുടെ വ്യക്തിസ്വാതന്ത്ര്യം, സംഘടനാ സ്വാതന്ത്ര്യം, അഭിപ്രായ സ്വാന്തന്ത്ര്യം.... എന്നിവയിലൊക്കെ പൊതുജനത്തിന് എന്ത് കാര്യമാണുള്ളത്? സംഘടനയുടെ ജനറല്‍ ബോഡി യോഗം നടക്കുന്നിടത്ത് മാധ്യമങ്ങളെ വിലക്കിയത് തെറ്റാണ് എന്ന് നിങ്ങള്‍ക്ക് എന്തേ ലാല്‍, തോന്നിപ്പോയത്? സംഘടനയിലെ അംഗങ്ങള്‍ അവരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നിടത്ത്, സന്തോഷങ്ങള്‍ പങ്കുവെക്കുന്നിടത്ത്, ദാവി പരിപാടികള്‍ ആസൂത്രണം ചെയ്യുന്നിടത്ത്... പൊതുജനത്തിന് എന്ത് കാര്യം? പൊതുജനത്തിന് കാര്യമില്ലാത്തിടത്ത് മാധ്യമങ്ങള്‍ക്ക് എന്ത് കാര്യം? അംഗത്വമുള്ളവര്‍ക്ക് മാത്രം പ്രവേശനമുള്ളത് കൊണ്ടാവണമല്ലോ അവിടെ എല്ലാവരും ബാഡ്ജ് ധരിക്കുന്നത്?


നേരത്തേയുള്ള ജനറല്‍ ബോഡി യോഗങ്ങള്‍ നടന്ന അവസരങ്ങളില്‍ മാധ്യമ പ്രവൃത്തകര്‍ക്ക് നിങ്ങളുടെ സംഘടന പ്രവേശനം നല്കിയിരുന്നു എങ്കില്‍ അത് ശരിയായ നടപടി അല്ല. ആ നടപടിയാണ് നിങ്ങള്‍ തിരുത്തേണ്ടത്. സംഘടനയുടെ bylaw യില്‍ ഈ aspect ഇതിനോടകം ഉള്‍ക്കൊള്ളിച്ചിട്ടില്ല എങ്കില്‍, bylaw യില്‍ വേണ്ടുന്ന ഭേദഗതി വരുത്തി ഇതുവരെ ഉണ്ടായിരുന്ന ആ മനോഹരമായ ആചാരം ഉടനടി നിര്‍ത്തലാക്കണം. ഉടനടി. With immediate effect . അംഗത്വം ഇല്ലാത്ത ഒറ്റയൊരുത്തനെയും സംഘടനയുടെ യോഗങ്ങളില്‍ പ്രവേശിപ്പിക്കരുത് എന്ന്. ജനറല്‍ ബോഡി യോഗതീരുമാനങ്ങളില്‍ ഏതേത് തീരുമാനങ്ങളാണ് പൊതുജനത്തെ അറിയിക്കേണ്ടത് എന്നത് തീരുമാനിക്കാന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ ചുമതലപ്പെടുത്തുക. എക്‌സിക്യൂട്ടീവ് കമ്മിറ്റി എന്നിട്ടത് തീരുമാനിച്ചശേഷം ഒരു പത്രക്കുറിപ്പ് രൂപത്തില്‍ തയ്യാറാക്കി പ്രസ്‌ക്ലബ്ബുകളില്‍ എത്തിക്കുക. ഒപ്പം സംഘടനയുടെ സമൂഹമാധ്യമവേദികളില്‍ പോസ്റ്റ് ചെയ്യുക. അത്രയും മതി, അത് മതി. എന്നിട്ടത് ജനം കൊണ്ട് പോയി ചര്‍ച്ച ചെയ്യുകയോ പണ്ടാരടക്കുകയോ ചെയ്യട്ട്.... നിങ്ങള്‍ അഭിനേതാക്കള്‍ പോയി നിങ്ങള്‌ടെ പണി നോക്ക്. അതാണ് ചെയ്യേണ്ടത്. അല്ലാതെ തലയ്ക്ക് വെളിവില്ലാത്ത മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിങ്ങള്‌ടെ പേട്ട് തല വെച്ചു കൊടുക്കയല്ല വേണ്ടത്, ചെയ്യേണ്ടത്.


യുവനടി കേസും ആ കേസില്‍ നടന്‍ ദിലീപിനെ പ്രതി ചേര്‍ത്തതും അറസ്റ്റ് ചെയ്യപ്പെട്ടതും കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടതും ഇവയെ കുറിച്ച് 'അമ്മ' എടുത്ത നിലപാടുകള്‍, പറഞ്ഞ പരസ്യപ്രസ്താവനകള്‍ ഒക്കെ എന്നെ അത്ഭുതപെടുത്തിയിട്ടേ ഉള്ളു. കാരണം തമ്മില്‍ അടുപ്പമുണ്ടായിരുന്ന ഒരു നടന്‍ ഒരു ഭാഗത്തും, മറുഭാഗത്ത് രണ്ടു നടികളും തമ്മിലുള്ള തര്‍ക്കങ്ങളാണ് യുവനടി ആക്രമിക്കപ്പെട്ട കേസുമായി നടനെ ബന്ധിപ്പിക്കുന്നത് എന്നാണ് പ്രോസിക്യൂഷന്‍ സ്‌ക്രിപ്റ്റ്. ഇതാണ് കേസ് രേഖകള്‍ വായിച്ചതില്‍ നിന്ന് എനിക്ക് മനസ്സിലായത്. ഈ നടിമാരില്‍ ഒരാള്‍ നടന്റെ മുന്‍ഭാര്യയും ആക്രമിക്കപ്പെട്ട നടി ഒരുപാട് ചിത്രങ്ങളില്‍ നടന്റെ നായികയായി അഭിനയിച്ചിട്ടുള്ള സ്ത്രീയുമാണ്. മുന്‍ഭാര്യയുടെ ഒരു കാമുകന്‍ കഥാപാത്രം ഉണ്ട്. നടന്‍ കുടുംബകോടതിയില്‍ മുന്‍ഭാര്യക്കെതിരെ കൊടുത്ത കേസില്‍ ഈ കാമുകന്‍ Second Respondent ആണ്. ആ കേസ് ഒത്തുതീര്‍പ്പാക്കിയ ശേഷമാണ് നടനും മുന്‍ഭാര്യയും ഒരു സംയുക്തഹര്‍ജി ഫയല്‍ ചെയ്ത് വിവാഹമോചനം നേടുന്നത്. ഈ പറയുന്ന വിവാഹമോചനത്തിന് കാരണമായത് യുവനടിയാണ് എന്ന ധാരണയുണ്ടാക്കിയ വൈരാഗ്യമാണ് നടന് യുവനടിയോട് ഉണ്ടായിരുന്നത് പോലും. എന്നിട്ടോ നടന്‍ പോയി ഇതിലൊക്കെ സുന്ദരിയും മിടുക്കിയുമായ മറ്റൊരു നടിയെ സ്വന്തമാക്കുന്നു. എല്ലാവരും അപ്പനാഅപ്പനാ വഴിക്ക് പോകുന്നു. ഇനി ഇവിടെ ഇതില്‍ എവിടെയാണ് വൈരാഗ്യം? എന്റെ ബുദ്ധിയില്‍ ആലോചിച്ചിട്ട് ഉത്തരം കിട്ടുന്നില്ല. നിങ്ങള്‍ 'അമ്മ' ക്കാരുടെ മന്ദബുദ്ധിയില്‍ ആലോചിച്ചിട്ട് വല്ലതും കിട്ടുന്നെങ്കില്‍ പറയ്യ്...


തീര്‍ന്നില്ല; ദിലീപ് അവസരങ്ങള്‍ നിഷേധിച്ചു എന്ന് യുവനടിക്ക് പരാതിയുണ്ടല്ലോ? വൈരാഗ്യം അപ്പോള്‍ യുവനടിക്ക് ദിലീപിനോടും ഉണ്ടല്ലോ? മലയാള സിനിമയിലെ തിളങ്ങിനിന്നിരുന്ന ഒരു താരം തന്റെ career തുലച്ചവന്‍ എന്ന് വിശ്വസിക്കുന്ന ഒരു സീനിയര്‍ സഹപ്രവര്‍ത്തകന്‍ നടനോട് പ്രതികാരം ചെയ്യാന്‍ ഇറങ്ങിപുറപ്പെട്ടതല്ല, താന്‍ ആക്രമിക്കപ്പെട്ടു ബലാത്സംഗം ചെയ്യപ്പെട്ടു എന്ന് കോടതി മുന്‍പാകെ തെളിയിച്ച് നില്‍ക്കുന്നത് വരെ ഞങ്ങള്‍ തല്‍കാലം രണ്ടുപേരുടെയും കൂടെ ഇല്ല, അത്‌കൊണ്ട് നിങ്ങള്‍ രണ്ടുപേരും നിങ്ങള്‍ രണ്ടുപേരുടെയും സാക്ഷികളും സംഘടനയില്‍ നിന്ന് മാറി നില്‍ക്ക് ഞങ്ങള്‍ക്ക് ബാക്കിയുള്ള അംഗങ്ങളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട് എന്ന നിലാപാട് സ്വീകരിക്കാനുള്ള സ്വാതന്ത്യ്രവും അധികാരവും ''അമ്മ'യ്ക്കില്ലെന്നോ? ബുദ്ധിയുടെയും ബോധത്തിന്റെ കാര്യം വേറെ!!


ദിലീപിനെ അറസ്റ്റ് ചെയ്തപ്പോള്‍ 'അമ്മ' ദിലീപിനെ പുറത്താക്കി, അപ്പോള്‍ ഉണ്ടായിരുന്ന സാഹചര്യത്തില്‍ എന്ത് മാറ്റമാണ് ഇപ്പോള്‍ ഉള്ളത് എന്ന് ഏതോ LLB ഇല്ലാത്ത, തലയില്‍ മൂളയില്ലാത്ത മാധ്യമക്കാരന്‍ താങ്കളോട് ചോദിച്ചു എന്നാണ് എന്റെ ഓര്‍മ്മ. ഇവനൊക്കെ മറുപടി കൊടുക്കാന്‍ ഇരിക്കുന്ന താങ്കളുടെ ചെകിടത്ത് താങ്കള്‍ തന്നെ കണ്ണാടി നോക്കി ഒരെണ്ണം പൊട്ടിക്ക്...ലാല്‍!! അതാ നല്ലത്. ദിലീപിനെ അറസ്റ്റ് ചെയ്തത് വസ്തുതയാണ് എങ്കില്‍ മറ്റു പ്രധാന പ്രതികള്‍ ഇപ്പോഴും ജയിലില്‍ തന്നെ കഴിയുമ്പോള്‍ ദിലീപിന് പിന്നീട് ഹൈക്കോടതി ജാമ്യം അനുവദിച്ചത് ഒരു വലിയ മാറ്റം തന്നെയല്ലേ എന്ന് ചോദിക്കാന്‍ തങ്ങള്‍ക്ക് കഴിയാതെ പോയത് എന്തേ? തലയില്‍ 'തന്മാത്ര' പിടിപ്പെട്ടോ തങ്ങള്‍ക്ക് ആ നേരത്ത്? കേസ് അന്വേഷണം അവസാനിക്കുന്ന ഘട്ടത്തില്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണ് എന്ന് കണ്ടെത്താന്‍ വേണ്ടുന്ന തെളിവുകള്‍ കോടതിയുടെ മുന്നില്‍ ഇല്ലാത്തത് കൊണ്ടാവണമല്ലോ ഹൈക്കോടതി അയാള്‍ക്ക് ജാമ്യം അനുവദിച്ചത്? അങ്ങനെ ചോയിക്കാത്തതെന്തേ ഡാഡീ ?? :/


നടന്‍ ദിലീപ് സ്വയം മാറി നില്‍ക്കാന്‍ തീരുമാനിച്ചു അത് വേറെ കോമഡി!! ദിലീപ് വേറൊരു പൊട്ടന്‍!! അയാള്‍ എന്തിനാണ് മാറി നില്‍ക്കുന്നത്? യുവനടിയും, വിചാരണയില്‍ അയാള്‍ക്ക് വേണ്ടിയും യുവനടിക്ക് വേണ്ടിയും കോടതി മുന്‍പാകെ സാക്ഷി പറയാനുള്ളവര്‍ സംഘടനയില്‍ തുടരുമ്പോള്‍ അയാള്‍ മാത്രമെന്തിന് മാറി നില്‍ക്കണം? സംഘടനയിലെ അംഗങ്ങളായ സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് യുവനടിയും അവളുടെ മൂന്ന് കൂട്ടുകാരികളും ചേര്‍ന്ന് അരങ്ങേറുന്നത് എന്ന് പറയാന്‍ എന്താ ദിലീപിന്റെ വായില്‍ പഴം കുത്തി കയറ്റി വെച്ചിരിക്കുകയായിരുന്നോ? താന്‍ മാറി നില്‍ക്കണമെങ്കില്‍ യുവനടിയും മാറിനില്‍ക്കണം, കൂടാതെ കേസില്‍ സാക്ഷികളായി വരാനുള്ളവര്‍ എല്ലാവരും കേസ് തീരുന്നത് വരെ മാറിനില്‍ക്കണം എന്ന് രേഖാമൂലം എഴുതികൊടുത്ത് അപേക്ഷിക്കാന്‍ ദിലീപിന് അറിയില്ലായിരുന്നോ? അതോ അതിനുള്ള ബുദ്ധിയില്ലായിരുന്നോ,വിവരമില്ലായിരുന്നോ അയാള്‍ക്ക്?


യുവനടിയും ദിലീപും തമ്മിലുള്ള പ്രശ്‌നകഥയിലെ കഥാപാത്രങ്ങളായ യുവനടി, മുന്‍ഭാര്യ നടി , ദിലീപ്, ഭാര്യ നടി എന്നീ നാലുപേരും 'അമ്മ'യിലെ അംഗങ്ങളാണ്. ഞങ്ങള്‍ക്ക് നാലുപേരോടും സ്‌നേഹമാണ്. നാലുപേരെയും ഞങ്ങള്‍ക്ക് വിശ്വാസമാണ്. അന്വേഷണത്തിലിരിക്കുന്ന ഒരു കേസില്‍ ആര് പറയുന്നതാണ് ശരി എന്ന് തീരുമാനിക്കാന്‍ സംഘടനയ്ക്കാവുന്നില്ല. തീര്‍പ്പ് കല്‍പ്പിക്കാനുള്ള അധികാരം സംഘടനയ്ക്കില്ല. അതിനാല്‍ യുവനടിയുടെ കേസ് എന്താണ് എന്ന് കോടതി കണ്ടെത്തുന്നത് വരെ ഒന്നുകില്‍ നാലുപേരും മാറിനില്‍ക്കുക..... അല്ലെങ്കില്‍ നാലുപേരും കേസിനെ കേസിന്റെ വഴിക്ക് വീട്ടിട്ട് സംഘടനയുമായി സഹകരിച്ച് മുന്നോട്ട് പോവുക എന്ന യുക്തിപൂര്‍വ്വമായ ഒരു തീരുമാനം എടുക്കാനുള്ള പ്രയോഗികകബുദ്ധി എന്തെ നിങ്ങള്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊക്കെ ഇല്ലാതെ പോയി? വെറുതെ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നൊക്കെ പറഞ്ഞ് നടന്നാ മതിയോ? സംഘടനയുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ച്, ഉയര്‍ത്തിപ്പിടിക്കാനുള്ള സെന്‍സ് വേണം, സെന്‌സിബിലിറ്റി വേണം, സെന്‌സിറ്റിവിറ്റിയും വേണം. വേണ്ടേ? ഇതൊന്നും ഇല്ലാതെ നിങ്ങള്‍ അന്ന് മാധ്യമങ്ങള്‍ കാണിച്ച കൊള്ളരുതായ്കമള്‍ കണ്ടു പേടിച്ച് ഓരോന്ന് കാണിച്ചു കൂട്ടി. അതിന്റെ പരിണിതഫലമാണ് ഇതൊക്കെ. പ്രത്യാഘാതവും.


ദിലീപ് അറസ്റ്റിലായത്തിന്റെ അടുത്ത ദിവസം മമ്മൂട്ടിയുടെ വീട്ടില്‍ താങ്കള്‍ ഉള്‍പ്പടെ നിന്നുകൊണ്ടുള്ള അഭ്യാസപ്രകടനം കണ്ടപ്പഴേ എന്റെ മനസ്സില്‍ തോന്നിയതാണ്....എല്ലാറ്റിനെയും കാണാന്‍ നല്ല ചന്തമാണല്ലോ പേരിനെങ്കിലും ഒരല്പം വിവരവും ബോധവും ഇവന്മാരുടെ തലക്കകത്ത് വെച്ച് കൊടുക്കാന്‍ ഈശ്വരന്‍ മറന്നു പോയതാണോ? അതോ ഇവന്റെയൊക്കെ ആകാരത്തില്‍ ഗ്ലാമറ് കുത്തി കയറ്റിയത് കൂടിപോയത് കൊണ്ട് ബുദ്ധിക്കുള്ള സ്‌പേസ് ഇല്ലാതെ പോയതോ....എന്ന്. പുരകത്തുമ്പോ വാഴവെട്ടി താഴെയിട്ട്, താഴെ കിടക്കുന്ന ആ വാഴയില്‍ കയറി നിന്നു അറിയാത്ത ഓട്ടന്‍തുള്ളല്‍ കളിച്ച് കാണിച്ച് കൈയ്യടി വാങ്ങാന്‍ ശ്രമിക്കുന്ന പോലുള്ള പരിപാടിയാണ് പൃഥ്വിരാജ് എന്ന കോമാളി അന്ന് കാണിച്ചുകൂട്ടിയത്. ആ ചെക്കന്‍ എന്തായിരുന്നു പ്രകടനം? ഹോഹ്!! എന്റെ കണ്‍വെട്ടത്തെങ്ങാനും ആ പൊട്ടനെ അന്ന് എനിക്ക് കിട്ടിയിരുന്നെങ്കില്‍ ഒരാട്ട് വെച്ച് കൊടുത്തേനെ ഞാന്‍. What an idiotic buffoon he is!! പറയുന്നത് ഇംഗ്ലീഷിലായാല്‍ വിഡ്ഢിത്തം വിഡ്ഢിത്തമല്ലാതെയാവുമോ? ഇല്ല. അത് വിഡ്ഢിത്തം ഇന്‍ ഇംഗ്ലീഷ് ആവും, അത്രയേ ഉള്ളു.


അന്നത്തെ ദിലീപിനെ 'അമ്മ' പുറത്താക്കി എന്ന മാധ്യമ വാര്‍ത്തയെ കുറിച്ചുള്ള എന്റെ പ്രതീകരണം. വായിക്കുക. അതിങ്ങനെ


' ഈ 'അമ്മ'യില്‍ നിന്ന് ഒരംഗത്തെ അങ്ങനങ്ങ് പുറത്താക്കാന്‍ പറ്റുമോ? ഒരു executive committee അംഗത്തെ ആ സ്ഥാനത്ത് നിന്ന് നിന്ന നില്‍പ്പിനങ്ങ് നീക്കം ചെയ്യാന്‍ സാധിക്കുമോ? ആ സംഘടനയ്ക്ക് ഒരു bylaw ഉണ്ടാവണമല്ലോ, ഈ കാര്യത്തില്‍ പാലിച്ചു പോരേണ്ടുന്ന നടപടിക്രമങ്ങളെ കുറിച്ച് എന്താണ് അതില്‍ പറയുന്നത്, അവ പാലിച്ചുകൊണ്ടാണോ ഈ പുറത്താക്കലും നീക്കം ചെയ്യലും എന്നത് കൂടി അറിയേണ്ടതല്ലേ നമ്മള്‍? അല്ലേ?

സംശയമാണ്. LLB കാരിയായി പോയതു കൊണ്ടും കണ്ണില്‍ പൊടിയിടുന്ന പരിപാടികള്‍ കണ്ടാലും കേട്ടാലും മനസ്സിലാക്കാനുള്ള ബുദ്ധിയുണ്ടായി പോയതുകൊണ്ടും ഗോശ്രീ പാലത്തിനടിയില്‍ കൂടി വെള്ളം ഒഴുകി പോകുന്നത് ഒരുപാട് കണ്ടു നിന്നിട്ടുള്ളതു കൊണ്ടും തോന്നി പോയ വെറും സംശയം മാത്രമാണ്. സഹിക്കുക, അത് വയ്യ എങ്കില്‍ ക്ഷമിച്ചേക്കുക...... ;) :p '


ഇനി പറയൂ....എനിക്കണോ പ്രിത്വിരാജിനാണോ ബുദ്ധിയും, ബോധവും, അറിവും, വകതിരിവും? നിയമപരിജ്ഞാനത്തിന്റെ കാര്യം ഞാനിവിടെ debateന് വെക്കുന്നില്ല. കാരണം, അഭിനയിക്കാനുള്ള മികവ് അത് തെളിയിക്കാന്‍ അവന്‍ പറഞ്ഞാല്‍ എന്നെക്കാള്‍ പരിതാപരകരമാവും ചിലനേരങ്ങളില്‍ ചെക്കന്‍.


വിചാരണ തുടങ്ങാനിരിക്കുന്ന ഒരു കേസില്‍ ഉള്‍പ്പെട്ട താങ്കളുടെ സംഘടനയിലെ രണ്ട് അംഗങ്ങളോടുള്ള സംഘടനയുടെ സമീപനവും നിലപാടും വ്യക്തമാക്കാന്‍ കൂടിയാണ് താങ്കള്‍ ഇന്ന് ആ പത്രസമ്മേളനത്തില്‍ ഇരുന്നു കൊടുത്ത് എന്നാണ് ഞാന്‍ കരുതുന്നത്. അപ്പോള്‍ ഇതുമായി ബന്ധപ്പെട്ട കേസിലെ നിയമവശങ്ങളും സംഘടനയുടെ നിയമസംവിധാനത്തെ കുറിച്ചുമൊക്കെ ഒന്ന് മനസ്സിലാക്കിയിട്ട് പോയി ഇരിക്കാമായിരുന്നു അവിടെ. വ്യക്തതയോടെ, കരുത്തോടെ ഇതൊന്നും പറയാന്‍ അറിയില്ല എങ്കില്‍ എന്തിന് വെറുതെ അവന്മാരുടെ മുന്നില്‍ പോയി ഇരുന്ന് കൊടുത്തത്? ലാല്‍, ഞാനീ പറഞ്ഞുവെച്ചതൊക്കെ ആരെങ്കിലും താങ്കളുടെ ശ്രദ്ധയില്‍പ്പെടുത്തും എന്നാണെന്റെ വിശ്വാസം. നമ്മള്‍ തമ്മില്‍ പരിചയവും അടുപ്പവും ഉള്ളതല്ലേ? സമയവും മനസ്സുമുണ്ടെങ്കില്‍ പറയൂ... ആ bylawയുടെ ഒരു കോപ്പി എനിക്ക് കൊടുത്തു വിടൂ. ഞാനതൊന്ന് വായിക്കട്ടെ... ആ bylawയുടെ അകത്ത് നിന്ന് എങ്ങനെ നട്ടെല്ലോടെ പ്രവര്‍ത്തിക്കാം എന്നും എന്തെന്ത് ഭേദഗതികളാണ് അതില്‍ വേണ്ടത് എന്നൊക്ക ഞാന്‍ നോക്കി പഠിച്ചിട്ട് താങ്കള്‍ക്ക് പറഞ്ഞു മനസിലാക്കി പഠിപ്പിച്ചു തരാം. ആവശ്യമെങ്കില്‍ ആ പ്രിത്വിരാജിനെ കൂടി വിളിച്ചോ...ഇംഗ്ലീഷില്‍ ഉറക്കെ സംസാരിക്കാനൊക്കെ എനിക്കറിയാം. ;)

____________________


യുവനടിയുടെ കൂട്ടുകാരികള്‍ മൂന്നുപേരെയും സിനിമയിലൊക്കെ കാണുന്ന പോലെ കസേരയില്‍ ഇരുത്തി ആ കസേരയുടെ പുറകില്‍ കൈകള്‍ കൂട്ടികെട്ടി പിടിച്ചുകെട്ടി, തുണികൊണ്ട് വാ മൂടി കെട്ടി സംഭവസ്ഥലത്ത് കൊണ്ടുപോയി ഇരുത്തിയിട്ട് ആ പെണ്ണുങ്ങളുടെ സാന്നിധ്യത്തില്‍ അല്ലല്ലോ യുവനടിയെ കേസിലെ പ്രധാനപ്രതി ആക്രമിച്ച് ബലാത്സംഗം ചെയ്തത്? അങ്ങനൊരു കേസ് പോലീസിന് പോലും ഇല്ല. കേസിലെ പ്രധാനപ്രതിയുമായി ദിലീപ് ഗൂഢാലോചന നടത്തുന്നത് യുവനടിയും കണ്ടില്ല. അവളുടെ കൂട്ടുകാരികളും കണ്ടിട്ടില്ല. പിന്നെ ഈ നടിമാര് കൂട്ടുകാരികള്‍ എങ്ങനെയാണ് ഉറപ്പിച്ചത് യുവനടി പറയുന്നത് സത്യമാണ് എന്ന്? വിശ്വാസം അല്ലേ? അത് യുവനടിയോടുള്ള സ്‌നേഹം കൊണ്ടുണ്ടായ വിശ്വാസമാണോ ദിലീപിനോടുള്ള മറ്റെന്തോ കലിപ്പില്‍ നിന്ന് പിറന്നുവീണ് വളര്‍ന്ന് പന്തലിച്ച വിശ്വാസമാണോ? ഇത് ചര്‍ച്ച ചെയ്യണം. 'അമ്മ' യുടെ ജനറല്‍ ബോഡി യോഗം വിളിച്ച് ഇത് ചര്‍ച്ച ചെയ്യണം. ആവശ്യമെങ്കില്‍ ആ ജനറല്‍ ബോഡിയില്‍ ഉരുത്തിരിയുന്ന തീരുമാനം പത്രക്കുറിപ്പ് മുഖേനയും സമൂഹമാധ്യമങ്ങള്‍ വഴിയും പൊതുജനങ്ങളെ അറിയിക്കണം.


വിഷയം അത് മാത്രമല്ല; യുവനടിയുടെ കൂട്ടുകാരികള്‍ക്ക് യുവനടി പറയുന്നതൊക്കെ ശരിയാണ് എന്ന് വിശ്വസിക്കാനുള്ള അവകാശമുള്ളത് പോലെ തന്നെ ദിലീപിന്റെ സുഹൃത്തുക്കള്‍ക്ക്‌സംഘടനയില്‍ അംഗങ്ങളായ സഹപ്രവര്‍ത്തകര്‍ക്ക് അയാള്‍ പറയുന്നത് ശരിയാണ് എന്ന് വിശ്വസിക്കാമല്ലോ? ഇല്ലേ? ഇത്രയും മനസ്സിലാക്കാന്‍, മനസ്സിലാക്കി പറയാന്‍ LLB ഡിഗ്രി ഒന്നും വേണ്ട. എന്താടാ ലാലേട്ടാ, നീ നന്നാവാത്തെ? ങേ? ......എന്നു കൂടി ചോദിക്കണമെന്നുണ്ട് എനിക്ക്. ലാല്‍, താങ്കളുടെ സ്ഥാനത്ത് ഞാനായിരുന്നു എങ്കില്‍ തീര്‍ച്ചയായും ഞാന്‍ ഇത് കൂടി ചോദിക്കുമായിരുന്നു. ഇതും കൂടി.

ഇനിയും ഒരുപാട് പോയിന്റുകള്‍ ഉണ്ട് എന്റെ തലയുടെ ഉള്ളില്‍. നാളത്തെ കേസുകള്‍ പഠിക്കുന്നതിനിടയിലാണ് ഇത്രയും എഴുതാന്‍ ഞാന്‍ സമയം ഞെക്കിപിഴിഞ്ഞ് ഉണ്ടാക്കിയെടുത്തത്. Malayalam Dictation software ആണ് ജോലി മുഴുവന്‍ ചെയ്തത്. ബുദ്ധി എന്റേത്.

അപ്പോ ശരി....പോയി വരട്ടെ. :p


# ഒരു കാര്യം കൂടെ പറയേണ്ടതുണ്ട്, Lal !! പത്രസമ്മേളനത്തില്‍ you may have made yourself into an abject stature. But as for your looks, ആ ഒടിയന്‍ ലൂക്ക് ഒക്കെ മാറി now you look incredibly great!! Like old times. Irresistibly Handsome! As I said about you. As I said to you. Then. Now.

And I love you, Lal ! Take care, Mohanlal. Take good care.

Other News in this category4malayalees Recommends