ഫീസ് നല്‍കാത്ത 16 സ്‌കൂള്‍ വിദ്യാര്‍ത്ഥികളോട് സ്‌കൂള്‍ അധികൃതരുടെ ക്രൂരത ; രാവിലെ മുതല്‍ ഉച്ചവരെ അണ്ടര്‍ഗ്രൗണ്ട് ഇരുട്ടുമുറിയില്‍ തള്ളി

ഫീസ് നല്‍കാത്ത 16 സ്‌കൂള്‍ വിദ്യാര്‍ത്ഥികളോട് സ്‌കൂള്‍ അധികൃതരുടെ ക്രൂരത ; രാവിലെ മുതല്‍ ഉച്ചവരെ അണ്ടര്‍ഗ്രൗണ്ട് ഇരുട്ടുമുറിയില്‍ തള്ളി
ഫീസ് നല്‍കാത്തതിനെ തുടര്‍ന്ന് 16 സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ അടിത്തറയിലുള്ള മുറിയില്‍ പൂട്ടിയിട്ട് സ്‌കൂള്‍ അധികൃതരുടെ പ്രതികാരം. ഡല്‍ഹി ഹൗസ് ഘാസിയിലുള്ള കിന്റര്‍ ഗാര്‍ഡന്‍ സ്‌കൂളിലാണ് സംഭവം.

സ്‌കൂള്‍ തുടങ്ങുന്ന 7.30 മുതല്‍ 12.30 വരെ മുറിയില്‍ പൂട്ടിയിട്ടെന്ന് മാതാപിതാക്കള്‍ പരാതിയില്‍ പറയുന്നു. കുട്ടികള്‍ വിശന്നും ദാഹിച്ചും കരഞ്ഞിട്ടും അധ്യാപകര്‍ തിരിഞ്ഞു നോക്കിയില്ല.

ഫീസ് അടച്ചിട്ടും തന്റെ കുട്ടിയേയും ക്രൂരമായി പീഡിപ്പിച്ചെന്നും പോലീസ് സഹായത്തോടെ ഇവരെ പുറത്തിറക്കിയയത്. ഫീസ് അടച്ച റസീപ്റ്റ് കാണിച്ച് ക്ഷമാപണം നടത്തിയിട്ടും പ്രിന്‍സിപ്പളോ മറ്റ് അധികൃതരൊ കുട്ടിയെ പുറത്തുവിടാന്‍ തയ്യാറായില്ലെന്ന് രക്ഷകര്‍ത്താവ് സിയാ ഉദ് ദിന്‍ പറഞ്ഞു.

ഫീസ് അടച്ചില്ലെങ്കില്‍ ഇത്ര ക്രൂരമായി ശിക്ഷിക്കാമോ എന്നും കുട്ടികള്‍ ഇപ്പോഴും നിര്‍ത്താതെ കരയുകയാണെന്നും മുഹമ്മദ് ഖാലിദ് എന്ന മറ്റൊരു രക്ഷിതാവ് പറയുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തിരിക്കുകയാണ്. ജുവനൈല്‍ ജസ്റ്റിസ് സെക്ഷന്‍ 75 പ്രകാരമാണ് കേസെടുത്തിരിക്കുന്നത് .

Other News in this category4malayalees Recommends