ക്രഡിറ്റില്‍ 3200 പൗണ്ട് കമ്പനിയ്ക്ക് നല്‍കാനുണ്ട് ; മരിച്ചാല്‍ അതു കരാര്‍ ലംഘനമാണ് ; നിയമ നടപടി സ്വീകരിക്കും: മരിച്ച ക്യാന്‍സര്‍ രോഗിയുടെ കുടുംബത്തെ ഞെട്ടിച്ച് പേപാലിന്റെ നോട്ടീസ്

ക്രഡിറ്റില്‍ 3200 പൗണ്ട് കമ്പനിയ്ക്ക് നല്‍കാനുണ്ട് ; മരിച്ചാല്‍ അതു കരാര്‍ ലംഘനമാണ് ; നിയമ നടപടി സ്വീകരിക്കും: മരിച്ച ക്യാന്‍സര്‍ രോഗിയുടെ കുടുംബത്തെ ഞെട്ടിച്ച് പേപാലിന്റെ നോട്ടീസ്
മരിച്ചത് കരാര്‍ ലംഘനമാണത്രെ.നിങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ക്യാന്‍സര്‍ രോഗം പിടിപെട്ട് മരിച്ച സ്ത്രീയ്ക്ക് പേപാലിന്റെ കത്ത്. മരണമടഞ്ഞ രോഗിയുടെ കുടുംബാംഗങ്ങള്‍ ഞെട്ടലോടെയാണ് പേപാലിന്റെ ഈ കത്ത് കൈപ്പറ്റിയത്. സ്ത്രീയുടെ ഭര്‍ത്താവ് ബിബിസി ന്യൂസുമായി ബന്ധപ്പെട്ടപ്പോള്‍ മാത്രമാണ് പേപാലിന്റെ ഈ ക്രൂരത പുറംലോകം അറിഞ്ഞത്.

37 കാരിയായ ലിന്‍ഡ്‌സെ ഡര്‍ഡിള്‍ മെയ് 31 നാണ് മരിച്ചത്. ഒരു വര്‍ഷം മുന്‍പ് ക്യാന്‍സര്‍ സ്ഥിരീകരിക്കുകയും ആറ് മാസങ്ങള്‍ക്ക് മുന്‍പ് അസുഖം മൂര്‍ച്ഛിക്കുകയുമായിരുന്നു. ലിന്‍ഡ്‌സെയുടെ മരണം മൂന്ന് ആഴ്ചകള്‍ക്ക് മുന്‍പാണ് ഭര്‍ത്താവ് ഡര്‍ഡിള്‍ പേപാലിനെ അറിയിച്ചത്. മരണ സര്‍ട്ടിഫിക്കറ്റ്, അവകാശിയുടെ രേഖകള്‍, തിരിച്ചറിയല്‍ രേഖകള്‍ ഉള്‍പ്പെടെയാണ് പേപാലിന് അറിയിപ്പ് നല്‍കിയത്. ഇതിന് മറുപടിയായാണ് പേപാല്‍ മരണം കരാര്‍ ലംഘനമാണെന്ന വിചിത്രവാദം ഉന്നയിച്ചിരിക്കുന്നത്.

പേപാല്‍ ക്രെഡിറ്റില്‍ 3200 പൗണ്ട് കമ്പനിക്ക് നല്‍കാനുണ്ടെന്നും പണം അടയ്ക്കുന്നതിന് മുന്‍പ് മരിക്കുന്നത് കരാര്‍ലംഘനം ആണെന്നുമായിരുന്നു പേപാലിന്റെ കത്തിന്റെ ഉള്ളടക്കം. ഈ വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ തങ്ങളുടെ ഭാഗത്തു നിന്ന് ഉണ്ടായ തെറ്റിന് മാപ്പ് പറയുന്നുവെന്നും ലിന്‍ഡ്‌സെയുടെ കടം എഴുതി തള്ളുകയാണെന്നും പേപ്പാല്‍ ഭര്‍ത്താവിനെ അറിയിച്ചു.

സാങ്കേതിക തകരാറോ, നേരത്തെ എഴുതി തയ്യാറാക്കി വെച്ച കത്തില്‍ ലിന്‍ഡ്‌സേയുടെ പേര് ചേര്‍ത്തതോ ആകാം ഇത്തരത്തിലൊരു കത്തിന് കാരണമായത് എന്നാണ് പേപാല്‍ ഡര്‍ഡിളിന് നല്‍കിയിരിക്കുന്ന വിശദീകരണം.Other News in this category4malayalees Recommends