യുകെ യൂസര്‍മാരുടെ ഡാറ്റകള്‍ വന്‍ തോതില്‍ ദുരുപയോഗിച്ചു; ഫേസ്ബുക്കിന് മേല്‍ അഞ്ച് ലക്ഷം പൗണ്ട് പിഴ ചുമത്തി യുകെ ഡാറ്റ വാച്ച്‌ഡോഗ്;വ്യക്തപര ഡാറ്റകള്‍ കേംബ്രിഡ്ജ് അനലിറ്റിക്ക ഡിലീറ്റ് ചെയ്യുന്നുവെന്ന് ഉറപ്പാക്കുന്നതില്‍ ഫേസ്ബുക്ക് പരാജയപ്പെട്ടെന്ന്

യുകെ യൂസര്‍മാരുടെ ഡാറ്റകള്‍ വന്‍ തോതില്‍ ദുരുപയോഗിച്ചു; ഫേസ്ബുക്കിന് മേല്‍  അഞ്ച് ലക്ഷം പൗണ്ട് പിഴ ചുമത്തി യുകെ ഡാറ്റ വാച്ച്‌ഡോഗ്;വ്യക്തപര ഡാറ്റകള്‍ കേംബ്രിഡ്ജ് അനലിറ്റിക്ക ഡിലീറ്റ് ചെയ്യുന്നുവെന്ന് ഉറപ്പാക്കുന്നതില്‍ ഫേസ്ബുക്ക് പരാജയപ്പെട്ടെന്ന്
യുകെ യൂസര്‍മാരുടെ ഡാറ്റകള്‍ വന്‍ തോതില്‍ ദുരുപയോഗപ്പെടുത്തിയെന്ന കേസില്‍ ഫേസ്ബുക്കിനോട് അഞ്ച് ലക്ഷം പൗണ്ട് പിഴയടക്കാന്‍ യുകെ ഡാറ്റ വാച്ച്‌ഡോഗ് ഉത്തരവിട്ടു. യൂസര്‍മാരുടെ ഡാറ്റകള്‍ മറ്റൊരു കമ്പനിയായ കേംബ്രിഡ്ജ് അനലിറ്റിക്ക ഡിലീറ്റ് ചെയ്യുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതില്‍ ഫേസ്ബുക്ക് പരാജയപ്പെട്ടിരിക്കുന്നുവെന്നാണ് ദി ഇന്‍ഫര്‍മേഷന്‍ കമ്മീഷണറുടെ ഓഫീസ് അഥവാ ഐസിഒ വെളിപ്പെടുത്തുന്നത്. ഇതിനെ തുടര്‍ന്ന് കേംബ്രിഡ്ജ് അനലിറ്റിക്കയുടെ പാരന്റ് കമ്പനിയായ എസ് സിഎല്ലിനെതിരെ ഐസിഒ ക്രിമിനല്‍ കേസെടുക്കാനും നീക്കം നടത്തുന്നുണ്ട്.

ഇത്തരം ഡാറ്റാബ്രോക്കര്‍മാരില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ ഫേസ്ബുക്കിന്റെ യൂസര്‍മാരുടെ വ്യക്തിപരമായ വിവരങ്ങള്‍ വാങ്ങിയെന്ന ആശങ്കയും ഐസിഒ ഉയര്‍ത്തിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ടിനോട് തങ്ങള്‍ എത്രയു വേഗം പ്രതികരിക്കുമെന്നാണ് ഫേസ്ബുക്ക് പറയുന്നത്. വോട്ട് ലീവ് കാംപയിനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന മറ്റൊരു കമ്പനിയായ അഗ്രിഗേറ്റ് ഐക്യു എന്ന കമ്പനി ഇത്തരത്തില്‍ യുകെയിലെ പൗരന്‍മാരുടെ ഡാറ്റകള്‍ പ്രൊസസ് ചെയ്യുന്നത് നിര്‍ത്തണമെന്നും ഐസിഒ ആവശ്യപ്പെട്ടിട്ടുണ്ട്.

പൊളിറ്റിക്കല്‍ ക്യാമ്പയിന്‍കാര്‍ വ്യക്തിപരമായ വിവരങ്ങള്‍ ഇത്തരത്തില്‍ നിയമവിരുദ്ധമായി ഉപയോഗിക്കുന്നതിനെ കുറിച്ച് ഐസിഒ അന്വേഷണം ആരംഭിച്ച് 16 മാസങ്ങള്‍ക്ക് ശേഷമാണ് ഫേസ്ബുക്കിനെതിരെ കടുത്ത പിഴ ചുമത്താനുള്ള നീക്കമുണ്ടായിരിക്കുന്നത്. ഇത്തരത്തില്‍ വ്യക്തിപര വിവരങ്ങള്‍ ദുരുപോഗിക്കുന്നുവെന്ന ആശങ്ക വിസില്‍ ബൗളറായ ക്രിസ്റ്റഫര്‍ വൈലി ഉയര്‍ത്തിയതിനെ തുടര്‍ന്നായിരുന്നു ഐസിഒ ഇത് സംബന്ധിച്ച അന്വേഷണം ആരംഭിച്ചിരുന്നത്.

അനധികൃതമായി വ്യക്തിപരമായ ഡാറ്റകള്‍ ഉപയോഗിക്കുന്ന പതിവ് ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പൊളിറ്റിക്കല്‍ കണ്‍സല്‍ട്ടിംഗ് ഫേമായ കേബ്രിഡ്ജ് അനലിറ്റിക്കയ്ക്കുണ്ടെന്ന് മുമ്പ് ഇതില്‍ ജോലി ചെയ്തിരുന്ന വൈലിയ്ക്ക് നല്ല ധാരണയുള്ളതിനാലാണ് അദ്ദേഹം ഇത് സംബന്ധിച്ച ഉത്കണ്ഠ പ്രകടിപ്പിച്ചിരുന്നത്. ഫേസ്ബുക്ക് ഇത് സംബന്ധിച്ച് പാലിക്കേണ്ടുന്ന സ്വന്തം നിയമങ്ങള്‍ പോലും ലംഘിച്ചുവെന്നും കേബ്രിഡ്ജ് അനലിറ്റിക്ക് പഴ്‌സണല്‍ ഡാറ്റ ഡിലീറ്റ് ചെയ്യുന്നുവെന്ന് ഉറപ്പ് വരുത്തുന്നതില്‍ വീഴ്ച പറ്റിയെന്നുമാണ് ഐസിഒ കണ്ടെത്തിയിരിക്കുന്നത്.

Other News in this category4malayalees Recommends