യുകെയില്‍ ഭീതി പടര്‍ത്തി പുതിയ ലൈംഗിക രോഗം; മൈകോപ്ലാസ്മ ജെനിലാലിയം ബാധിച്ചാല്‍ സ്ത്രീകളുടെ പ്രത്യുല്‍പാദന ശേഷി പോലും ഇല്ലാതാവും; സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രരോഗം മിക്കവാറും ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാറില്ല

യുകെയില്‍ ഭീതി പടര്‍ത്തി പുതിയ ലൈംഗിക രോഗം;  മൈകോപ്ലാസ്മ ജെനിലാലിയം ബാധിച്ചാല്‍ സ്ത്രീകളുടെ പ്രത്യുല്‍പാദന ശേഷി പോലും ഇല്ലാതാവും; സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രരോഗം മിക്കവാറും ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാറില്ല
സ്ത്രീകളുടെ പ്രത്യുല്‍പാദനക്ഷമതയെ ഇല്ലാതാക്കുന്ന ഒരു പ്രത്യേക തരത്തിലുള്ള ലൈംഗിക രോഗം യുകെ അടക്കമുള്ള ചില രാജ്യങ്ങളില്‍ പടര്‍ന്ന് പിടിക്കുന്നുവെന്ന് ഏറ്റവും പുതിയ ആരോഗ്യ മുന്നറിയിപ്പ്. മൈകോപ്ലാസ്മ ജെനിലാലിയം അഥവാ എംജി എന്നാണിത് അറിയപ്പെടുന്നത്. ഇതിന് പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നുമുണ്ടാകില്ലെങ്കിലും ഇത് കടുത്ത അസ്വസ്ഥത ഉണ്ടാക്കുന്ന രോഗമാണെന്നാണ് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പേകുന്നത്.

ഇത് ബാധിച്ച് നേരാം വണ്ണം ചികിത്സിച്ചില്ലെങ്കില്‍ അത് ആന്റിബയോട്ടിക്‌സുകളെ പ്രതിരോധിക്കാന്‍ പ്രാപ്തി നേടുമെന്നും വിദഗ്ദര്‍ മുന്നറിയിപ്പേകുന്നു. ഇതിനെ തുടര്‍ന്ന് ദി ബ്രീട്ടിഷ് അസോസിയേഷന്‍ ഓഫ് സെക്ഷ്വല്‍ ഹെല്‍ത്ത് ആന്‍ഡ് എച്ച്‌ഐവി പുതിയ അഡൈ്വസ് ലോഞ്ച് ചെയ്തിട്ടുണ്ട്. എംജി എങ്ങനെ തിരിച്ചറിയാമെന്നും ചികിത്സിക്കാമെന്നും ഇതിന്റെ മാര്‍ഗനിര്‍ദേശത്തില്‍ എടുത്ത് കാട്ടുന്നുണ്ട്. പുരുഷന്‍മാരുടെ മൂത്രദ്വാരത്തില്‍ പൊള്ളലേറ്റത് പോലുള്ള അസ്വസ്ഥതയുണ്ടാക്കുന്ന രോഗമാണ് എംജി. ബാക്ടീരിയയാണിതിന് വഴിയൊരുക്കുന്നത്.

ഇതിനെ തുടര്‍ന്ന് ലിംഗത്തില്‍ നിന്നും സ്രവം പുറത്തേക്ക് വരുകയും മൂത്രം ഒഴിക്കുമ്പോള്‍ കടുത്ത വേദനയുണ്ടാവുകയും ചെയ്യും. സ്ത്രീകള്‍ക്ക് ഈ രോഗം ബാധിച്ചാല്‍ പ്രത്യുല്‍പാദന അവയവങ്ങളില്‍ കടുത്ത വേദനയും പൊളളലും നീറ്റലുമുണ്ടാക്കും. ഇതിനെ തുടര്‍ന്ന് പനിക്കും കടുത്ത രക്തസ്രാവത്തിനും വഴിയൊരുക്കും. സുരക്ഷിതമല്ലാത്തലൈംഗിക ബന്ധത്തിലൂടെ ഇത് ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരാന്‍ സാധ്യതയുണ്ട്.

ഈ രോഗം പ ടരുന്നത് തടയാന്‍ കോണ്‍ഡം ഉപയോഗിക്കുന്നതിലൂടെ സാധിക്കുന്നതാണ്. എംജി ബാധിച്ചാല്‍ എപ്പോഴും രോഗലക്ഷണങ്ങള്‍ ഉണ്ടാവില്ലെന്നത് ഇത് നേരത്തെ തിരിച്ചറിയുന്നതിന് വെല്ലുവിളി നേരിടുന്നുണ്ട്. ഇത് കടുത്ത ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നാണ് ദി ബ്രീട്ടിഷ് അസോസിയേഷന്‍ ഓഫ് സെക്ഷ്വല്‍ ഹെല്‍ത്ത് ആന്‍ഡ് എച്ച്‌ഐവി പ്രതികരിച്ചിരിക്കുന്നത്. എംജി തിരിച്ചറിയുന്നതിനുള്ള ടെസ്റ്റുകള്‍ സമീപകാലത്ത് വികസിപ്പിച്ചിട്ടുണ്ടെങ്കിലും എന്നാല്‍ എല്ലാ ക്ലിനിക്കുകളിലും ഇത് ലഭ്യമല്ലെന്നത് പ്രശ്‌നമാകുന്നുണ്ട്. ഇതിനാല്‍ നിരവധി ഡോക്ടര്‍മാര്‍ക്ക് റിസല്‍ട്ട് ലഭിക്കുന്നതിനായി സാമ്പിളുകള്‍ പബ്ലിക്ക് ഹെല്‍ത്ത് ഇംഗ്ലണ്ടിന്റെ ലബോറട്ടറിയിലേക്ക് അയക്കേണ്ടി വരുന്നുണ്ട്. ഇത് ആന്റിബയോട്ടിക്‌സു കൊണ്ട് ചികിത്സിക്കാമെങ്കിലും പരിധി വിട്ടാല്‍ ഇത് മരുന്നുകളെ പ്രതിരോധിക്കാറുണ്ട്.

Other News in this category4malayalees Recommends