അപകടത്തില്‍പ്പെട്ട് സഹായത്തിന് അപേക്ഷിച്ചിട്ടും കേട്ടില്ല ; സെല്‍ഫിയെടുത്തു നിന്നു ; മൂന്നു ജീവനുകള്‍ പൊഴിഞ്ഞതോടെ യുവാവിനെതിരെ പ്രതിഷേധം രൂക്ഷം

അപകടത്തില്‍പ്പെട്ട് സഹായത്തിന് അപേക്ഷിച്ചിട്ടും കേട്ടില്ല ; സെല്‍ഫിയെടുത്തു നിന്നു ; മൂന്നു ജീവനുകള്‍ പൊഴിഞ്ഞതോടെ യുവാവിനെതിരെ പ്രതിഷേധം രൂക്ഷം
യുവാവിന്റെ സെല്‍ഫി ഭ്രമത്തിനിടെ നഷ്ടമായത് വിലയേറിയ മൂന്നു ജീവനുകള്‍. ബൈക്ക് അപകടത്തില്‍പ്പെട്ട് ചോരയില്‍ മുങ്ങി കിടന്ന മൂന്നു പേര്‍ ജീവനുവേണ്ടി കരയുമ്പോഴും സെല്‍ഫിയെടുക്കാനും വീഡിയോ ഷൂട്ട് ചെയ്യാനുമുള്ള തിരക്കിലായിരുന്നു യുവാവ്. എന്നെ രക്ഷിക്കൂ എന്ന് പരിക്കേറ്റ ഒരാള്‍ വിളിച്ചു പറയുമ്പോഴും വീഡിയോ ഷൂട്ട് നടത്തികൊണ്ടിരുന്നു.

രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മൂന്നുപേര്‍ ബൈക്കില്‍ സഞ്ചരിക്കവേ സ്‌കൂള്‍ ബസുമായി കൂട്ടിയിട്ടാണ് അപകടമുണ്ടായത്. ഒരാള്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേര്‍ ചോരയില്‍ കുളിച്ച് രക്ഷിക്കാന്‍ കരഞ്ഞിട്ടും രക്ഷിക്കാതെ വീഡിയോ എടുക്കുകയാണ് ചെയ്തത്. ഇതിനിടെ രണ്ടുപേരും മരണത്തിന് കീഴടങ്ങിയെന്നാണ് മാധ്യമങ്ങള്‍ വ്യക്തമാക്കുന്നത്.

സംഭവ സ്ഥലത്ത് നിന്ന് പകര്‍ത്തിയ സെല്‍ഫി ഇയാള്‍ തന്നെ പ്രചരിപ്പിച്ചതോടെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. ഇയാള്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ് .

Other News in this category4malayalees Recommends