പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഗിന്നസ് ലോക റെക്കോര്‍ഡില്‍ ഉള്‍പ്പെടുത്തണം ; കോണ്‍ഗ്രസ് !

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഗിന്നസ് ലോക റെക്കോര്‍ഡില്‍ ഉള്‍പ്പെടുത്തണം ; കോണ്‍ഗ്രസ്  !
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഗിന്നസ് ലോക റെക്കോര്‍ഡില്‍ ചേര്‍ക്കണമെന്നാവശ്യപ്പെട്ട് ഗോവന്‍ കോണ്‍ഗ്രസ് ഘടകം ഔദ്യോഗികമായി കത്തയച്ചതായി ഗോവന്‍ കോണ്‍ഗ്രസ് ഘടകം. ഏറ്റവും കൂടുതല്‍ വിദേശ യാത്രകള്‍ നടത്തിയെന്ന റെക്കോഡിന് മോദി അര്‍ഹനാണെന്നും അപേക്ഷ പരിഗണിക്കണമെന്നുമാണ് ആവശ്യം.

നരേന്ദ്ര മോദിയെ ലോക റെക്കോഡില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യം ഉന്നയിച്ചതില്‍ തങ്ങള്‍ സന്തോഷവാന്മാരാണെന്ന് ഗോവന്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പറയുന്നു. ഇന്ത്യയുടെ പണമുപയോഗിച്ച് നാലു വര്‍ഷത്തിനിടെ 52 രാജ്യങ്ങളില്‍ 41 യാത്രകള്‍ നടത്താന്‍ അദ്ദേഹത്തിനായി. ഇക്കാലയളവില്‍ അദ്ദേഹം 335 കോടി രൂപ തന്റെ യാത്രകള്‍ക്കായി ഉപയോഗിച്ചെന്നത് അഭിമാനകരമാണെന്നും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് അധികൃതര്‍ക്ക് അയച്ച കത്തില്‍ പറയുന്നു.

രാജ്യത്തെ ഒരൊറ്റ പ്രധാനമന്ത്രിയും ഭരണ കാലയളവില്‍ ഇത്രയും യാത്ര ചെയ്തിട്ടില്ല. അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം താഴ്ത്തി ഏഷ്യയിലെ ഏറ്റവും മോശം കറന്‍സിയാക്കി മാറ്റാനും മോദിയ്ക്ക് സാധിച്ചു. ഇത്തരം നല്ല കാര്യങ്ങള്‍ ചെയ്ത മോദിയെ ഗിന്നസ് റെക്കോഡില്‍ ഉള്‍പ്പെടുത്തുന്ന കാര്യം ഗൗരവമായി പരിഗണിക്കണമെന്നും കത്തില്‍ പറയുന്നു.

Other News in this category4malayalees Recommends