സാസ്‌കറ്റ്ച്യൂവാനില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ചുഴലിക്കാറ്റുകള്‍ വീശിയടിച്ചു;മണിക്കൂറില്‍ 90 കിലോമീറ്റര്‍ മുതല്‍ 130 കിലോമീറ്റര്‍ വരെ വേഗത; കാറ്റുകള്‍ കാരണം നാശനഷ്ടങ്ങളില്ല

സാസ്‌കറ്റ്ച്യൂവാനില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ചുഴലിക്കാറ്റുകള്‍ വീശിയടിച്ചു;മണിക്കൂറില്‍ 90 കിലോമീറ്റര്‍ മുതല്‍ 130 കിലോമീറ്റര്‍ വരെ വേഗത;  കാറ്റുകള്‍ കാരണം നാശനഷ്ടങ്ങളില്ല
പ്രതികൂലമായ കാലാവസ്ഥ കാരണം സാസ്‌കറ്റ്ച്യൂവാനില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ചുഴലിക്കാറ്റുകള്‍ സംജാതമായെന്ന് ഏറ്റവും പുതിയ കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. ഇതിനെ തുടര്‍ന്ന് ചൊവ്വാഴ്ച നാല് ടൊര്‍ണാഡോകള്‍ വീശിയടിച്ചുവെന്നാണ് എന്‍വയോണ്‍മെന്റ് കാനഡ വെളിപ്പെടുത്തുന്നത്. ഇതില്‍ ആദ്യത്തേത് ആഞ്ഞടിച്ചിരുന്നത് ഉച്ചയ്ക്ക് ശേഷമായിരുന്നുവെന്നാണ് ഏജന്‍സി പറയുന്നത്. ഗോള്‍ഡന്‍ പ്രെയരീക്ക് 15 കിലോമീറ്റര്‍ പടിഞ്ഞാറ് മാറിയായിരുന്നു ഇത് വീശിയടിച്ചിരുന്നത്.

എന്നാല്‍ രണ്ടാമത്തെ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത് വൈകുന്നേരത്തോട് അടുപ്പിച്ച സമയമായിരുന്നു. വാല്‍മാരിക്ക് വടക്ക്കിഴക്കായിരുന്നു ഇത് വീശിയടിച്ചിരുന്നത്. തുടര്‍ന്ന് രണ്ട് വലിയ കാറ്റുകള്‍ വൈകുന്നേരത്തിന്റെ തുടക്കത്തില്‍ വുഡ് മൗണ്ടയിനടുത്തായിരുന്നു അനുഭവപ്പെട്ടിരുന്നത്. കാറ്റിന്റെ വേഗത മണിക്കൂറില്‍ 90 കിലോമീറ്റര്‍ മുതല്‍ 130 കിലോമീറ്റര്‍ വരെയായിരുന്നുവെന്നാണ് മെറ്റീരിയോളജിസ്റ്റായ ഷാന്നന്‍ മൂഡി പറയുന്നത്.

എന്നാല്‍ കാറ്റുകള്‍ മൂലം നാശനഷ്ടങ്ങളുണ്ടായതായി ഇതു വരെ റിപ്പോര്‍ട്ടുകളൊന്നും ലഭിച്ചിട്ടില്ല. ഈസ്റ്റ്-സെന്‍ട്രല്‍ സാസ്‌കറ്റ്ച്യൂവാനില്‍ ഇടിയോട് കൂടിയ കാറ്റ് ബുധാഴ്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാനിട്ടോബയിലേക്ക് മോശപ്പെട്ട കാലാവസ്ഥ നീങ്ങുന്നതിനിടെയാണിത്. രണ്ട് കടുത്ത കാറ്റുകള്‍ സ്വിഫ്റ്റ്കറന്റിന് വടക്കും മൂസ് ജാക്ക് പടിഞ്ഞാറും അനുഭവപ്പെട്ട് ഒരു ദിവസത്തിന് ശേഷമാണീ നാല് കാറ്റുകളും വീശിയടിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

Other News in this category4malayalees Recommends