നാറ്റോയിലെ അംഗരാജ്യങ്ങള്‍ അവയുടെ ജിഡിപിയുടെ ചുരുങ്ങിത് 4 ശതമാനം പ്രതിരോധത്തിന് ചെലവാക്കണമെന്ന നിര്‍ദേശവുമായി ട്രംപ്; നാറ്റോയുടെ പ്രഖ്യാപിത ലക്ഷ്യത്തേക്കാള്‍ ഇരട്ടി ഡിഫന്‍സിന് വേണ്ടി വകയിരുത്തണമെന്ന്

നാറ്റോയിലെ അംഗരാജ്യങ്ങള്‍ അവയുടെ ജിഡിപിയുടെ ചുരുങ്ങിത് 4 ശതമാനം പ്രതിരോധത്തിന്  ചെലവാക്കണമെന്ന നിര്‍ദേശവുമായി ട്രംപ്; നാറ്റോയുടെ പ്രഖ്യാപിത ലക്ഷ്യത്തേക്കാള്‍ ഇരട്ടി ഡിഫന്‍സിന് വേണ്ടി വകയിരുത്തണമെന്ന്
നാറ്റോയിലെ അംഗരാജ്യങ്ങള്‍ അവയുടെ ജിഡിപിയുടെ ചുരുങ്ങിത് 4 ശതമാനമെങ്കിലും പ്രതിരോധത്തിന് വേണ്ടി ചെലവഴിക്കുന്ന കാര്യത്തില്‍ വര്‍ധനവ് വരുത്തണമെന്ന നിര്‍ണായകമായ നിര്‍ദേശവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. നാറ്റോ സൈനിക കൂട്ടായ്മയില്‍ അംഗങ്ങളായ രാജ്യങ്ങളിലെ നേതാക്കള്‍ക്കുള്ള ഉപദേശമെന്ന നിലയിലാണ് ട്രംപ് ഈ പ്രസ്താവന ഇന്ന് നടത്തിയിരിക്കുന്നത്. തങ്ങളുടെ ജിഡിപിയുടെ രണ്ട് ശതമാനം പ്രതിരോധത്തിന് വേണ്ടി ചെലവഴിക്കണമെന്നാണ് ഈ ഗ്രൂപ്പിന്റെ പ്രഖ്യാപിത ലക്ഷ്യം.

എന്നാല്‍ ഇതിനേക്കാള്‍ ഇരട്ടിയായി പ്രതിരോധത്തിനുളള ഫണ്ട് വര്‍ധിപ്പിക്കണമെന്നാണ് ട്രംപ് നിര്‍ദേശിച്ചിരിക്കുന്നത്. വൈറ്റ് ഹൗസ് ഒഫീഷ്യലാണ് ഇത് സംബന്ധിച്ച ട്രംപിന്റെ നിലപാടുകളെ സംബന്ധിച്ച പുതിയ വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. എന്നാല്‍ ട്രംപ് ഈ അഭിപ്രായം ഒരു ഔപചാരിക നിര്‍ദേശമെന്ന നിലയിലല്ല പുറത്ത് വിട്ടിരിക്കുന്നതെന്നാണ് വൈറ്റ് ഹൗസ് ഒഫീഷ്യല്‍ പറയുന്നത്. ലോകമാകമാനം തീവ്രവാദ ഭീഷണിയും വിവിധ ശത്രുരാജ്യങ്ങള്‍ നടത്തുന്ന നീക്കങ്ങള്‍ ശക്തിപ്പെട്ടതിനെയും ചെറുക്കുന്നതിനാണ് പ്രതിരോധത്തിനുള്ള പണം വര്‍ധിപ്പിക്കാന്‍ ട്രംപ് ആഹ്വാനം ചെയ്തിരിക്കുന്നത്.

ഈ അടുത്ത കാലത്ത് ട്രംപും നാറ്റോയും തമ്മിലുള്ള ബന്ധം അത്ര സുഖകരമല്ല. അമേരിക്ക നാറ്റോയിലേക്കായി ചെലവഴിക്കുന്നതുമായി താരതമ്യപ്പെടുത്തുമ്പോള്‍ മറ്റ് അംഗരാജ്യങ്ങളുടെ വിഹിതം താരതമ്യേന കുറവാണെന്നും ഈ നില തുടര്‍ന്നാല്‍ അമേരിക്കയ്ക്ക് ഇത്തരത്തില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് വരെ ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ബ്രിട്ടന്‍ അടക്കമുള്ള രാജ്യങ്ങള്‍ ഇതിലേക്കായി നല്‍കുന്ന പണം കുറവായതില്‍ ട്രംപ് കടുത്ത അസംതൃപ്തിയായിരുന്നു പ്രകടിപ്പിച്ചിരുന്നത്.

Other News in this category4malayalees Recommends