മരിയന്‍ ഫസ്റ്റ് സാറ്റര്‍ഡേ റിട്രീറ്റ് ലണ്ടനില്‍

മരിയന്‍ ഫസ്റ്റ് സാറ്റര്‍ഡേ റിട്രീറ്റ് ലണ്ടനില്‍
പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെട്ട് ഇംഗ്ലണ്ടിലെ എല്ലാ സ്ഥലങ്ങളിലും വിവിധങ്ങളായ ശുശ്രൂഷകള്‍ നയിക്കുന്ന മരിയന്‍ മിനിസ്ട്രി ലണ്ടന്‍ കേന്ദ്രീകരിച്ച് എല്ലാ ആദ്യ ശനിയാഴ്ചകളിലും 2018 ഒക്ടോബര്‍ 6ാം തീയതി മുതല്‍ ഏകദിന ധ്യാനങ്ങള്‍ ഒരുക്കുന്നു.

മരിയന്‍ മിനിസ്ട്രി സ്പിരിച്വല്‍ ഡയറക്ടര്‍ ബഹുമാനപ്പെട്ട ഫാ. ടോമി ഏടാട്ട് ആണ് ധ്യാനം നയിക്കുന്നത്.

പലവിധ ദൈവദാനങ്ങളാല്‍ അനുഗ്രഹിക്കപ്പെട്ട, ഇംഗ്ലണ്ടിലും മറ്റു വിദേശ രാജ്യങ്ങളിലും പ്രവാസ ജീവിതം അനുഭവിച്ചറിഞ്ഞ വൈദീകരേയും അല്മായ ശുശ്രൂഷകരെയും ഉള്‍പ്പെടുത്തി പ്രവാസികളുടെ ആത്മീയ ഉയര്‍ച്ചയ്ക്കും സഭയുടെ വളര്‍ച്ചയ്ക്കുമുള്ള ആത്മീയ മുന്നേറ്റമാണ് അഭിവന്ദ്യ ജോസഫ് സ്രാമ്പിക്കല്‍ പിതാവിനോട് ചേര്‍ന്ന് ഈ ധ്യാനത്തിലൂടെ ലക്ഷ്യമിടുന്നത്.

രാവിലെ 9 മണിക്ക് ആരംഭിച്ച് ജപമാലയിലൂടെ മാതാവിന്റെ വിമലഹൃദയത്തിന് ശുശ്രൂഷകളെ സമര്‍പ്പിച്ച് ആരാധനയോടെ വൈകുന്നേരം 3 മണിക്ക് സമാപിക്കുന്നതായിരിക്കും മരിയന്‍ ഏകദിന ധ്യാനം.

വിശദവിവരങ്ങള്‍ക്ക് മരിയന്‍ മിനിസ്ട്രി യു.കെ. ഡയറക്ടറും റീട്രീറ്റ് ചീഫ് കോഓര്‍ഡിനേറ്ററുമായ ബ്രദര്‍ ചെറിയാന്‍ സാമുവലിനെ ബന്ധപ്പെടാവുന്നതാണ്.

+44 7460499931


Other News in this category4malayalees Recommends