തലാഖ് ചൊല്ലി വെള്ളം പോലും നല്‍കാതെ ഒരു മാസം മുറിയില്‍ അടച്ചിട്ടു; യാതന നിറഞ്ഞ ദിവസങ്ങള്‍ക്കൊടുവില്‍ യുവതിയ്ക്ക് ദാരുണാന്ത്യം

തലാഖ് ചൊല്ലി വെള്ളം പോലും നല്‍കാതെ ഒരു മാസം മുറിയില്‍ അടച്ചിട്ടു; യാതന നിറഞ്ഞ ദിവസങ്ങള്‍ക്കൊടുവില്‍ യുവതിയ്ക്ക് ദാരുണാന്ത്യം
ഒരു മാസം ഭക്ഷണവും വെള്ളവും നല്‍കാതെ ഭാര്യയെ മുറിയില്‍ പൂട്ടിയിട്ട് കൊലപ്പെടുത്തി. റാസിയ എന്ന യുവതിയാണ് ഒരു മാസത്തെ ദുരിത ജീവിതത്തിന് ശേഷം മരണത്തിന് കീഴടങ്ങിയത്. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് വിവാഹ ശേഷം ഭര്‍ത്താവ് റാസിയയെ മര്‍ദ്ദിച്ചിരുന്നു. പോലീസില്‍ പരാതി നല്‍കിയപ്പോള്‍ ഇനി നന്നായി നോക്കാമെന്ന് ഉറപ്പു നല്‍കി വീട്ടിലേക്ക് മടങ്ങി കൊണ്ടുപോകുകയായിരുന്നു.

എന്നാല്‍ പിന്നീട് മര്‍ദ്ദിക്കുകയും യുവതിയെ തലാഖ് ചൊല്ലി മുറിയില്‍ അടച്ചിടുകയുമായിരുന്നു. വെള്ളം പോലും നല്‍കാതെ ഒരു മാസത്തോളം നരക യാതന അനുഭവിച്ചു യുവതി, സ്വന്തം വീട്ടുകാര്‍ അറിഞ്ഞത് ഒരു മാസ ശേഷമാണ്. ഇവര്‍ വന്ന് രക്ഷപ്പെടുത്തുമ്പോള്‍ മരണത്തിന്റെ വക്കിലായിരുന്നു റസിയ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും യുവതി മരണത്തിന് കീഴടങ്ങുകയായിരുന്നു.

റസിയയുടെ ഭര്‍ത്താവ് മുമ്പ് ഒരു വിവാഹം കഴിച്ചിരുന്നു. ഈ യുവതിയേയും സ്ത്രീധനത്തിന്റെ പേരില്‍ മര്‍ദ്ദിച്ചിരുന്നു.

Other News in this category4malayalees Recommends