ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി സൗദിയില്‍ ഹൈടെക് സംവിധാനങ്ങള്‍ വരുന്നു ; തീര്‍ത്ഥാടനം അനായാസമാകും

ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി സൗദിയില്‍ ഹൈടെക് സംവിധാനങ്ങള്‍ വരുന്നു ; തീര്‍ത്ഥാടനം അനായാസമാകും
ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഹൈടെക് സംവിധാനം ഒരുക്കുന്നതിന് സൗദി ഹജ്ജ് മന്ത്രാലയം പദ്ധതി തയ്യാറാക്കുന്നു. സാങ്കേതിക വിദ്യ ഉപയോഗിച്ച് തീര്‍ത്ഥാടനം അനായാസമാക്കുകയാണ് ലക്ഷ്യം. ഇതുസംബന്ധിച്ച് വീഡിയോ പുറത്തുവിട്ടു. പത്തുവര്‍ഷത്തിനകം നടപ്പാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്ന സാങ്കേതിക വിദ്യകള്‍ സംബന്ധിച്ച വീഡിയോയാണ് മന്ത്രാലയം പുറത്തിറക്കിയത്.

തീര്‍ത്ഥാടകര്‍ക്ക് ഇലക്ട്രോണിക് വാച്ച്, ചിപ്പ് ഘടിപ്പിച്ച ബാഡ്ജ്, ഇയര്‍ഫോണ്‍ എന്നിവ അടങ്ങിയ കിറ്റ് യാത്ര പുറപ്പെടുന്ന കേന്ദ്രങ്ങളില്‍ നിന്ന് തന്നെ വിതരണം ചെയ്യും. ഇതുപയോഗിച്ച് ചെക്ക് ഇന്‍ നടപടികളും എമിഗ്രേഷന്‍ ക്ലിയറന്‍ും ഉള്‍പ്പെടെയുള്ളവ വേഗത്തില്‍ പൂര്‍ത്തിയാക്കാം. പുണ്യനഗരങ്ങളില്‍ തീവണ്ടികളില്‍ സഞ്ചരിക്കാനും ഹോട്ടലുകളില്‍ താമസത്തിനും ഇലക്ട്രോണിക് ബാഡ്ജ് ഉപയോഗിക്കാന്‍ അനുമതിയുണ്ടാകും.

തീര്‍ത്ഥാടകര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ തിരഞ്ഞെടുക്കുന്ന ഭാഷയില്‍ ഇയര്‍ഫോണ്‍ വഴി ലഭ്യമാകും. മസ്ജിദുല്‍ഹറമില്‍ പ്രദക്ഷിണം പൂര്‍ത്തികരിക്കുമ്പോഴും സഫാ, മര്‍വാ കുന്നുകള്‍ക്കിടയില്‍ നടക്കുമ്പോവും ആവശ്യമായ നിര്‍ദ്ദേശം ലഭിക്കും. തീര്‍ത്ഥാടകരുടെ മൊബൈല്‍ ഫോണുമായി ഇലക്ട്രോണിക് ഉപകരണങ്ങള്‍ ബന്ധിപ്പിക്കാന്‍ സൗകര്യമുണ്ടാകും. കാണാതാകുന്ന തീര്‍ത്ഥാടകരെ കണ്ടെത്താനും പരസ്പരം ആശയ വിനിമയം നടത്താനും പുതിയ സംവിധാനം സഹായിക്കും.

Other News in this category4malayalees Recommends