കുര്‍ബാനയപ്പവും വീഞ്ഞും നാവില്‍ നല്‍കുന്നത് രോഗങ്ങള്‍ പടര്‍ത്തുന്നെന്ന് ഡോക്ടര്‍മാര്‍ ; ഇടപെടാന്‍ തയ്യാറല്ലെന്ന് സര്‍ക്കാരും

കുര്‍ബാനയപ്പവും വീഞ്ഞും നാവില്‍ നല്‍കുന്നത് രോഗങ്ങള്‍ പടര്‍ത്തുന്നെന്ന് ഡോക്ടര്‍മാര്‍ ; ഇടപെടാന്‍ തയ്യാറല്ലെന്ന് സര്‍ക്കാരും
ദേവാലയങ്ങളില്‍ കുര്‍ബാനയുടെ ഭാഗമായുള്ള കുര്‍ബാനയപ്പം സ്വീകരിക്കുന്നത് നിര്‍ബന്ധമാക്കിയത് കുറച്ചു വര്‍ഷം മുമ്പാണ്. കയ്യില്‍ അപ്പം സ്വീകരിക്കുന്നവര്‍ അത് പുറത്തേക്ക് കൊണ്ടുപോയി നീച പ്രവര്‍ത്തികള്‍ക്കും ഉപയോഗിക്കുമെന്നും കൈമാറുമെന്നും ചെയ്യുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് നാവില്‍ നല്‍കുന്ന രീതി തുടങ്ങിയത്. എന്നാല്‍ അനാരോഗ്യകരമായ രീതിയിലാണ് ഇതെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം ഡോക്ടര്‍മാര്‍ രംഗത്തെത്തി. ഈ പ്രവണത അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മുന്‍ സര്‍ജന്‍ ഡോ പി എ തോമസ് ആരോഗ്യ സെക്രട്ടറിയ്ക്ക് കത്തു നല്‍കി.

എന്നാല്‍ ഈ പ്രശ്‌നത്തില്‍ ഇടപെടുന്നില്ലെന്ന് ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പറഞ്ഞു.

ഉമി നീരിലൂടെ പരക്കുന്ന നിപ, ഹിപ്പറൈറ്റിസ് തുടങ്ങിയ രോഗങ്ങള്‍ പടരാന്‍ നാവില്‍ അപ്പം വെച്ചുകൊടുക്കുന്നത് കാരണമാകുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അതിനാലാണ് സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെടുന്നതെന്നു ഡോ പി എ തോമസ് പറഞ്ഞു. കുര്‍ബാനയപ്പം വായില്‍ വച്ചുകൊടുക്കുമ്പോള്‍ പുരോഹിതന്റെ കയ്യില്‍ ഉമിനീര് പുരളാറുണ്ട്. ഒരു സ്പൂണില്‍ തന്നെ വീഞ്ഞു നല്‍കുന്നതും അപകടമാണ്. പലരുടേയും നാവിലും പല്ലിലും സ്പൂണ്‍ സ്പര്‍ശിക്കുന്നുണ്ട്. ഇത് വൈറസ് വ്യാപനത്തിന് കാരണമാകുന്നു. അപ്പം കൈകളിലും വീഞ്ഞ് ചെറു കപ്പുകളിലും നല്‍കിയാല്‍ പ്രശ്‌ന പരിഹാരമുണ്ടാകുമെന്നും കത്തില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം സഭകള്‍ക്ക് ഈ ആവശ്യം ഉന്നയിച്ച് കത്തു നല്‍കിയിരുന്നു. വിഷയം മെത്രാന്‍ സമിതിയില്‍ ആലോചിക്കാമെന്ന് കത്തോലിക്ക മെത്രാന്‍ സമിതി മറുപടി നല്‍കിയിരുന്നു. നിപ്പ പടര്‍ന്നപ്പോള്‍ പള്ളിയില്‍ ഇക്കാര്യം ശ്രദ്ധയോടെ കൈകാര്യം ചെയ്തിരുന്നു.

Other News in this category4malayalees Recommends