റോഷിന് റോംഫോഡില്‍ യുകെ മലയാളികള്‍ കണ്ണീരോടെ വിട നല്‍കും ..സെന്റ് മറിയ മദര്‍ ഓഫ് ഗോഡ് ചര്‍ച്ചില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും

റോഷിന് റോംഫോഡില്‍ യുകെ മലയാളികള്‍ കണ്ണീരോടെ വിട നല്‍കും ..സെന്റ് മറിയ മദര്‍ ഓഫ് ഗോഡ് ചര്‍ച്ചില്‍  സംസ്‌കാര ചടങ്ങുകള്‍ നടക്കും
വെറും 42ാം വയസ്സിലായിരുന്നു റാംഫോഡിലെ റോഷന്റെ മരണം. കുഴഞ്ഞുവീണ് മരിച്ചെന്ന വാര്‍ത്ത ആര്‍ക്കും വിശ്വസിക്കാനായില്ല. റോഷന്‍ ജോണിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ യുകെ മലയാളി സമൂഹം ഒരുങ്ങുകയാണ്. മാതാപിതാക്കള്‍ നേരത്തെ മരിച്ചതിനാല്‍ റോഷന്റെ സംസ്‌കാരം യുകെയില്‍ വച്ചു തന്നെ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ബന്ധുക്കളെ യുകെയിലെത്തിച്ച് ചടങ്ങ് പൂര്‍ത്തിയാക്കുകയാണ്. ഇതിനായി നാട്ടില്‍ നിന്നെത്തുന്ന നാലു പേര്‍ക്ക് വിസ ലഭിച്ചതിനാല്‍ അവരുടെ സാന്നിധ്യത്തില്‍ സംസ്‌കാര കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കും. ആരോഗ്യവാനായ റോഷന്റെ മരണം ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വിശ്വസിക്കാനാകുന്നില്ല.

ഹോണ്‍ ചര്‍ച്ചിലെ സെന്റ് മറിയ മദര്‍ ഓഫ് ഗോഡ് ചര്‍ച്ചില്‍ രാവിലെ 10 മണിയ്ക്ക് സംസ്‌കാര ശുശ്രൂഷകള്‍ തുടങ്ങും. ഉച്ചകഴിഞ്ഞ് ഒന്നരയ്ക്ക് അപ്പനിമിസ്റ്റര്‍ സെമിത്തേരിയിലാണ് സംസ്‌കാരം. ബന്ധുക്കളും സുഹൃത്തുക്കളുമായി നൂറുകണക്കിന് പേര്‍ റോഷിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തുമെന്നാണ് കണക്കുകൂട്ടല്‍. 42 വയസ്സു മാത്രമുള്ള റോഷിന്റെ മരണം അവിശ്വസനീയമായിരുന്നു. പാലാ ചെങ്ങളം സ്വദേശിയായ റോഷിന്‍ പെരുമണ്ണില്‍ പരേതനായ ജോണ്‍ ഏലിക്കുട്ടി എന്നിവരുടെ മകനാണ്.

ജൂണ്‍ 27 നായിരുന്നു മരണം സംഭവിച്ചത്. രാത്രി 9 മണിയ്ക്ക് ഭാര്യ ബിന്ദു ജോലി കഴിഞ്ഞ് വന്നപ്പോഴാണ് ഭര്‍ത്താവ് ചലനമറ്റ് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. സ്‌കൂളില്‍ പോയി കുട്ടികളെ മടക്കി കൊണ്ടുവരാനുള്ള വേഷത്തിലായിരുന്നു മൃതദേഹം കിടന്നത്. യുകെ നഴ്‌സിങ് ഹോമില്‍ ഡെപ്യൂട്ടി മാനേജറായി ജോലി ചെയ്യുന്ന റോഷിന് നിരവധി സുഹൃത്തുക്കളുമുണ്ട്. എല്ലാവരും ഞെട്ടലോടെയാണ് വാര്‍ത്ത കേട്ടത്. കുട്ടികളെ കൂട്ടാന്‍ റോഷന്‍ എത്താതായതോടെ സുഹൃത്ത് കുട്ടികളെ കൂട്ടി ട്യൂഷന് ആക്കി. ട്യൂഷന്‍ കഴിഞ്ഞു കുട്ടികളെ വീട്ടില്‍ നിര്‍ത്തുകയായിരുന്നു. ജോലി കഴിഞ്ഞു മടങ്ങി എത്തുമ്പോഴാണ് റോഷിനോ ഭാര്യ ബിന്ദുവോ എത്തി കുട്ടികളെ കൂടെ കൂട്ടുക. ഇന്നലെയും ഇരുവരും ജോലിയില്‍ ആയിരിക്കുമെന്നാണ് സുഹൃത്തുക്കള്‍ കരുതിയത്.

റാഷിന്റെ മൂത്ത സഹോദരിയും ബിന്ദുവിന്റെ സഹോദരിമാരും യുകെയിലാണ് താമസം. ബിന്ദുവരിന്റെ സഹോദരിമാര്‍ ഒരാള്‍ മാഞ്ചസ്റ്ററിലും ഒരാള്‍ പോര്‍ട്‌സ്മൗത്തിലുമാണ് താമസം.പാലാ ചെങ്ങളം പെരുമണ്ണില്‍ കുടുംബാംഗമാണ് അദ്ദേഹം. 13 ഉം 8 ഉം വയസ്സുള്ള കുട്ടികളാണ് ദമ്പതികള്‍ക്കുള്ളത്.

ദേവാലയത്തിന്റെ വിലാസം

സെന്റ് മേരിസ് കാതലിക് ചര്‍ച്ച്, ഹോണ്‍ചര്‍ച്ച്, RM12 4TF

Other News in this category4malayalees Recommends