ഗുഹയില്‍ നിന്നു പുറത്തുകൊണ്ടുവന്ന ദുര്‍ഘട വഴികളെ പറ്റി കുരുന്നുകള്‍ അറിഞ്ഞില്ല ; പുറത്തെത്തിച്ചത് ഉറക്കി കിടത്തിയ ശേഷം

ഗുഹയില്‍ നിന്നു പുറത്തുകൊണ്ടുവന്ന ദുര്‍ഘട വഴികളെ പറ്റി കുരുന്നുകള്‍ അറിഞ്ഞില്ല ; പുറത്തെത്തിച്ചത് ഉറക്കി കിടത്തിയ ശേഷം
താം ലുവാങ് ഗുഹയില്‍ നിന്ന് കുട്ടികളെ രക്ഷപ്പെടുത്തിയത് അതി സാഹസികമായി. രക്ഷാ പ്രവര്‍ത്തനത്തിനിടെ കുട്ടികള്‍ ഉറങ്ങുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഗുഹയിലെ ഏറ്റവും ഇടുങ്ങിയതും ചെറി നിറഞ്ഞതുമായ വഴികള്‍ അപകടം പതിയിരിക്കുന്നതായിരുന്നു. ഡൈവര്‍മാര്‍ പോലും ഭയക്കുന്ന സാഹചര്യമുണ്ടായതിനാലാണ് കുട്ടികളെ മയക്കി കിടത്തിയത്. ഇവര്‍ക്ക് ചെറിയ രീതിയില്‍ മയങ്ങാന്‍ മരുന്നു നല്‍കി. എന്നാല്‍ സൈന്യം മയക്കിയെന്ന ആരോപണം തള്ളി.

കൊണ്ടുവരുന്ന വഴികളിലെ പോയിന്റുകളില്‍ ഡോക്ടര്‍മാരെ നിര്‍ത്തി കുട്ടികളുടെ ആരോഗ്യ നിലപരിശോധിപ്പിച്ചു. ആഴമേറിയതും ഇടുങ്ങിയതുമായ ഗുഹയില്‍ നിന്ന് 12 പേരെ രക്ഷിച്ചത് വലിയൊരു വെല്ലുവിളിയായിരുന്നു സംഘത്തിന്. രക്ഷാപ്രവര്‍ത്തകരില്‍ ഒരാള്‍ ശ്വാസം മുട്ടി മരിച്ചതും ആശങ്ക സൃഷ്ടിച്ചിരുന്നു.

ഇരുട്ടില്‍ കഷ്ടി നീന്താവുന്ന സ്ഥലങ്ങളും നിരങ്ങി നീങ്ങാവുന്ന സ്ഥലവുമുള്‍പ്പെട്ട നാലു കിലോമീറ്ററുകളാണ് പിന്നിട്ടത്. രണ്ട് ഡൈവര്‍മാര്‍ കുട്ടികളുടെ ഇരുവശത്തും നിന്നു. ഒരാള്‍ ഓക്‌സിജന്‍ ഉപകരണം വഹിച്ചു. നീണ്ട കേബിള്‍ വഴികാട്ടിയായി. കുട്ടികളെ വേള്ളമെറിയ സ്ഥലത്ത് സ്‌ട്രെക്ച്ചറില്‍ കിടത്തിയാണ് പുറത്തെത്തിച്ചത്.

ചിലര്‍ മയക്കത്തിലായിരുന്നു. ചിലരുടെ കൈവിരലുകള്‍ പിടക്കുന്നുണ്ടായിരുന്നു. ഏവര്‍ക്കും ശ്വാസമുണ്ടായിരുന്നു സീല്‍ ഡൈവര്‍ പറഞ്ഞു. കുട്ടികള്‍ ഭയക്കുമോ എന്ന ആശങ്ക ഒഴിവാക്കാനാണ് സ്ട്രക്ച്ചറില്‍ കിടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടികളുടെ ആരോഗ്യ നിലയില്‍ ഡോക്ടര്‍മാര്‍ സംതൃപ്തി അറിയിച്ചു.

Other News in this category4malayalees Recommends