യുകെയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനായി ട്രംപ് ഇന്ന് ഉച്ച്ക്ക് ശേഷമെത്തും; പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ എന്തിനും തയ്യാറായി പഴുതടച്ച സുരക്ഷയോടെ സായുധസേന; ഏറ്റവും കൂടുതല്‍ വിവാദങ്ങളുയര്‍ത്തുന്ന ഒരു യുഎസ് പ്രസിഡന്റ് സന്ദര്‍ശനം

യുകെയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനായി ട്രംപ് ഇന്ന് ഉച്ച്ക്ക് ശേഷമെത്തും; പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ എന്തിനും തയ്യാറായി പഴുതടച്ച സുരക്ഷയോടെ സായുധസേന; ഏറ്റവും കൂടുതല്‍ വിവാദങ്ങളുയര്‍ത്തുന്ന ഒരു യുഎസ് പ്രസിഡന്റ് സന്ദര്‍ശനം
വിവിധ ഗ്രൂപ്പുകളുടെ കടുത്ത പ്രതിഷേധം ശക്തിപ്പെടുന്നതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ന് ഉച്ചയ്ക്ക് ശേഷം യുകെയിലെത്തുന്നു. കടുത്ത ബ്രെക്‌സിറ്റ് പ്രതിസന്ധി നിലനില്‍ക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ട്രംപും തെരേസയും തമ്മിലുള്ള നിര്‍ണായകമായ ചര്‍ച്ചയും അരങ്ങേറും. ട്രംപിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ അദ്ദേഹത്തിന് പഴുതടച്ച സുരക്ഷയാണ് യുകെയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അദ്ദേഹം സന്ദര്‍ശിക്കാനെത്തുന്ന ഇടങ്ങളിലെല്ലാം ഇപ്പോള്‍ തന്നെ സായുധസേന എന്തിനു ംതയ്യാറായി പരിശോധനകളും റോന്ത് ചുറ്റലും നടത്തുന്നുണ്ട്. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനാണ് ട്രംപ് എത്തുന്നത്. 2016ലെ തെരഞ്ഞെടുപ്പിന് ശേഷം അദ്ദേഹം ഇതാദ്യമായിട്ടാണ് യുകെയിലെത്തുന്നത്. ഇതിന്റെ ഭാഗമായി അദ്ദേഹം എലിസബത്ത് രാജ്ഞിയുമായും കൂടിക്കാഴ്ച നടത്തുന്നതാണ്. ഭാവിയില്‍ യുക്ക്ക് യൂറോപ്യന്‍ യൂണിയനുമായി ഏത് തരത്തിലുള്ള ബന്ധമാണുണ്ടാക്കേണ്ടതെന്നതിനെ കുറിച്ച ്‌തെരേസ വിവാദപരമായ ബ്ലൂപ്രിന്റുണ്ടാക്കിയിരുന്നു.

അതിനെ തുടര്‍ന്നുള്ള വിവാദങ്ങള്‍ കത്തിപ്പടരുകയും ചെയ്യുന്നതിനിടെയാണ് ട്രംപ് എത്തുന്നത്. ഗവണ്‍മെന്റിന്റെ ബ്രെക്‌സിറ്റ് നയത്തില്‍ പ്രതിഷേധിച്ച് രണ്ട് സീനിയര്‍ കാബിനറ്റ് മന്ത്രിമാര്‍ രാജി വച്ചിട്ടും തെരേസ അധികാരത്തില്‍ തുടരുകയാണോ എന്ന് ഈ ആഴ്ച ആദ്യമായിരുന്നു ട്രംപ് നിര്‍ണായകമായ ചോദ്യമുന്നയിച്ചിരുന്നത്. ഇത്തരത്തില്‍ വിട്ട് പോയവരില്‍ ഒരാളായ ഫോറിന്‍ സെക്രട്ടറി ബോറിസ് ജോണ്‍സനെ താന്‍ എല്ലായ്‌പോഴും ഇഷ്ടപ്പെടുന്നുവെന്നും ട്രംപ് വെളിപ്പെടുത്തിയിരുന്നു.

നാളിത് വരെഒരു അമേരിക്കന്‍ പ്രസിഡന്റ് ബ്രിട്ടന്‍ സന്ദര്‍ശിച്ച സമയത്തുമുണ്ടാകാത്ത വിധത്തിലുള്ള ഏറ്റവും വിവാദം നിറഞ്ഞ സന്ദര്‍ശനമാണ് ട്രംപ് നടത്താനൊരുങ്ങുന്നതെന്നാണ് ബിബിസി ഡിപ്ലോമാറ്റിക്ക് കറസ്‌പോണ്ടന്റായ ജെയിംസ് റോബിന്‍സ് എടുത്ത് കാട്ടുന്നത്. ഈ സന്ദര്‍ശന സമയത്ത് മറ്റിടങ്ങളിലെ പ്രതിഷേധങ്ങളില്‍ നിന്നും രക്ഷപ്പെടുന്നതിനായി ട്രംപ് ലണ്ടനില്‍ തന്നെ കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധ്യതയുണ്ടെന്നും സൂചനയുണ്ട്.

Other News in this category4malayalees Recommends