യുകെജി വിദ്യാര്‍ത്ഥിനിയെ സ്‌കൂള്‍ ബസില്‍ പീഡിപ്പിച്ചു ; കുട്ടികളെ ഇറക്കിയ ശേഷം ബസില്‍ വച്ച് ക്രൂരത !

യുകെജി വിദ്യാര്‍ത്ഥിനിയെ സ്‌കൂള്‍ ബസില്‍ പീഡിപ്പിച്ചു ; കുട്ടികളെ ഇറക്കിയ ശേഷം ബസില്‍ വച്ച് ക്രൂരത !
തിരുവനന്തപുരം ; യുകെജി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ സ്‌കൂള്‍ ബസ് ഡ്രൈവര്‍ക്കായി അന്വേഷണം. നഗരത്തിലെ ഒരു സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ നാലു വയസ്സുകാരി തിങ്കളാഴ്ചയാണ് പീഡനത്തിനിരയായത്. തിങ്കളാഴ്ച വൈകീട്ട് സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് വരും വഴി കുട്ടികളെ എല്ലാം ഇറക്കിയ ശേഷം സ്‌കൂള്‍ ബസില്‍ വച്ചായിരുന്നു സംഭവം. ബസില്‍ ആയയുണ്ടായിരുന്നില്ല. വീട്ടിലെത്തിയ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ കാര്യം തിരക്കിയപ്പോഴാണ് പീഡന വിവരം അറിഞ്ഞത്. കുട്ടിയെ ഇടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രൂകള്‍ നല്‍കി. രക്ഷിതാക്കള്‍ മ്യൂസിയം പോലീസില്‍ പരാതി നല്‍കി.

കുട്ടിയുടെ പിതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ബസ് ഡ്രൈവറായ രാജശേഖരന് വേണ്ടി അന്വേഷണം തുടങ്ങി. സ്‌കൂള്‍ ബസ് കസ്റ്റഡിയിലെടുക്കാനും തെളിവെടുക്കാനുമുള്ള നടപടികള്‍ ആരംഭിച്ചതായി പോലീസ് വെളിപ്പെടുത്തി.

Other News in this category4malayalees Recommends