വാന്‍കൂവറിലെ ട്രാന്‍സിസ്റ്റ് സ്‌റ്റേഷനുകളില്‍ ക്രെഡിറ്റ് കാര്‍ഡ് സ്‌കിമ്മറുകള്‍ കണ്ടെത്തി; ക്രെഡിറ്റ്- ഡെബിറ്റ് കാര്‍ഡുകളിലെ സാമ്പത്തിക വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയുന്ന മെഷീനുകള്‍; ജൂലൈ എട്ടിന് രാത്രി എട്ടിന് ശേഷം കാര്‍ഡുപയോഗിച്ചവര്‍ ജാഗ്രതൈ

വാന്‍കൂവറിലെ ട്രാന്‍സിസ്റ്റ് സ്‌റ്റേഷനുകളില്‍ ക്രെഡിറ്റ് കാര്‍ഡ് സ്‌കിമ്മറുകള്‍ കണ്ടെത്തി; ക്രെഡിറ്റ്- ഡെബിറ്റ് കാര്‍ഡുകളിലെ സാമ്പത്തിക വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയുന്ന മെഷീനുകള്‍; ജൂലൈ എട്ടിന് രാത്രി എട്ടിന് ശേഷം കാര്‍ഡുപയോഗിച്ചവര്‍ ജാഗ്രതൈ
വാന്‍കൂവറിലെ ട്രാന്‍സിസ്റ്റ് സ്‌റ്റേഷനുകളില്‍ ക്രെഡിറ്റ് കാര്‍ഡ് സ്‌കിമ്മറുകള്‍ കണ്ടെത്തിയെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പേകുന്നു.മെട്രൊ വാന്‍കൂവര്‍ ട്രാന്‍സിസ്റ്റ് പോലീസാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിനാല്‍ അടുത്തിടെ റീലോഡബിള്‍ ഫെയര്‍ ടെര്‍മിനലുകളില്‍ തങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകളും ഡെബിറ്റ് കാര്‍ഡുകളും ഉപയോഗിച്ചവര്‍ തങ്ങളുടെ ബാങ്കിഗ് റെക്കോര്‍ഡുകള്‍ പരിശോധിക്കുന്നത് നന്നായിരിക്കുമെന്നാണ് പോലീസ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

നഗരത്തിലെ കാനഡ ലൈനിലെ രണ്ട് സ്‌റ്റേഷനുകളിലാണ് സ്‌കിമ്മിംഗ് ഡിവൈസുകള്‍ കണ്ടെത്തിയിരിക്കുന്നത്. ഇത്തരം ഡിവൈസുകള്‍ ഒരിക്കല്‍ ഇന്‍സേര്‍ട്ട് ചെയ്ത് കഴിഞ്ഞാല്‍ തട്ടിപ്പുകാര്‍ക്ക് കാര്‍ഡുകളിലെ ഫിനാന്‍ഷ്യല്‍ ഇന്‍ഫര്‍മേഷനുകള്‍ ഇവര്‍ക്ക് അനായാസം ചോര്‍ത്തിയെടുക്കാന്‍ സാധിക്കും.ജൂലൈ 8ന് തങ്ങള്‍ക്ക് അത്തരം മൂന്ന് ഡിവൈസുകള്‍ കണ്ടെത്താന്‍ സാധിച്ചുവെന്നും കോംപാസ് കാര്‍ഡ് വെന്‍ഡിംഗ് മെഷീനുകളിലാണിവ കണ്ടെത്തിയിരിക്കുന്നതെന്നും പോലീസ് വെളിപ്പെടുത്തുന്നു.

ഇതില്‍ രണ്ടെണ്ണം വാന്‍കൂവര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് സ്‌റ്റേഷനിലും ഒന്ന് വാന്‍കൂവര്‍ സിറ്റി സെന്ററിലുമാണ് കണ്ടെത്തിയിരിക്കുന്നത്. സ്‌കിമ്മറുകള്‍ ഫോറന്‍സിക് വിശകലനത്തിന് വിധേയമാക്കിക്കൊണ്ടിരിക്കുന്നുവെന്നും ഇവയിലൂടെ കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തിയോ ഇല്ലെയോ എന്ന് സ്ഥിരീകരിക്കാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളതെന്നും മെട്രൊ വാന്‍കൂവര്‍ ട്രാന്‍സിസ്റ്റ് പോലീസ് ഒരു പ്രസ്താവനയിലൂടെ വെളിപ്പെടുത്തുന്നത്. ജൂലൈ എട്ടിന് രാത്രി 8 മണി മുതല്‍ ഇവിടങ്ങളില്‍ കാര്‍ഡുപയോഗിച്ചവര്‍ ആവശ്യമായ പരിശോധനകള്‍ നടത്തുന്നത് നന്നായിരിക്കുമെന്നാണ് നിര്‍ദേശം.ഇത് സംബന്ധിച്ച അന്വേഷണം പ ുരോഗമിക്കുകയാണ്.

Other News in this category4malayalees Recommends