ഡൊണാള്‍ഡ് ട്രംപിന് സൗഹാര്‍ദം തുളുമ്പുന്ന കത്തയച്ച് കിം ജോന്‍ഗ് ഉന്‍; ആണവായുധങ്ങള്‍ നിര്‍വീര്യമാക്കുമെന്ന വാഗ്ദാനം പാലിക്കുമെന്ന് ഉന്‍; പരസ്പര വിശ്വാസം കെട്ടിപ്പടുക്കുന്നതിന് ട്രംപ് പ്രായോഗിക നടപടികള്‍ കൈക്കൊള്ളാനും ഉന്നിന്റെ നിര്‍ദേശം

ഡൊണാള്‍ഡ് ട്രംപിന് സൗഹാര്‍ദം തുളുമ്പുന്ന കത്തയച്ച് കിം ജോന്‍ഗ് ഉന്‍; ആണവായുധങ്ങള്‍ നിര്‍വീര്യമാക്കുമെന്ന വാഗ്ദാനം പാലിക്കുമെന്ന് ഉന്‍; പരസ്പര വിശ്വാസം കെട്ടിപ്പടുക്കുന്നതിന് ട്രംപ് പ്രായോഗിക നടപടികള്‍ കൈക്കൊള്ളാനും ഉന്നിന്റെ നിര്‍ദേശം
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോന്‍ഗ് ഉന്‍ തനിക്കയച്ച കത്ത് വ്യാഴാഴ്ച പുറത്ത് വിട്ടു. വളരെ സൗഹാര്‍ദപൂര്‍വമുള്ള കത്താണിതെന്നാണ് റിപ്പോര്‍ട്ട്. തങ്ങളുടെ ആണവായുധങ്ങള്‍ നിര്‍വീര്യമാക്കുമെന്ന വാഗ്ദാനം പാലിക്കാന്‍ സാധിക്കുമെന്ന കടുത്ത ആത്മവിശ്വാസമാണ് ഉന്‍ ഈ കത്തില്‍ ട്രംപിന് മുന്നില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഈഒരു സാഹചര്യത്തില്‍ പരസ്പരമുള്ള വിശ്വാസം കെട്ടിപ്പടുക്കുന്നതിന് ആവശ്യമായ പ്രായോഗിക ചുവട് വയ്പുകള്‍ ത്വരിതപ്പെടുത്താനും ഉന്‍ ഈ കത്തിലൂടെ ട്രംപിനോട് നിര്‍ദേശിച്ചിട്ടുണ്ട്.

ഉത്തരകൊറിയന്‍ ചെയര്‍മാനില്‍ നിന്നും വളരെ സൗഹാര്‍ദം തുളുമ്പുന്ന കത്ത് തനിക്ക് ലഭിച്ചുവെന്നും മഹത്തായ പുരോഗതിയാണ് ഇതിലൂടെ തങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നതെന്നുമാണ് ട്രംപ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ജൂലൈ 6ന്റെ തിയതി വച്ചുള്ള കത്തിന്റെ കോപ്പി സഹിതമാണ് ട്രംപിന്റെ നിര്‍ണായക ട്വീറ്റ് പുറത്ത് വന്നിരിക്കുന്നത്.താനും ട്രംപും സിംഗപ്പൂരില്‍ വച്ച് ജൂണ്‍ 12ന് നടത്തിയ ചരിത്രപ്രാധാന്യമുള്ള സമ്മിറ്റിനെ അര്‍ത്ഥവത്തായ ഒരു യാത്രയുടെ തുടക്കമെന്നാണ് ഉന്‍ ഈ കത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

ഇതിനെ തുടര്‍ന്ന് ഇരു ഭാഗത്ത് നിന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ ഫലപ്രാപ്തിയിലെത്തുമെന്നും ഉന്‍ ഉറച്ച വിശ്വാസം രേഖപ്പെടുത്തിയിട്ടുണ്ട്.അതിനാല്‍ ഇരു പക്ഷവും തമ്മിലുള്ള അനിവാര്യമായ വിശ്വാസം വര്‍ധിപ്പിക്കുന്നതിന് ട്രംപ് ശക്തിപ്പെടുത്തുമെന്നുംഅതിനായുള്ള പ്രായോഗിക നടപടികളുമായി മുന്നോട്ട് പോകുമെന്നും ഈ കത്തില്‍ ഉന്‍ കടുത്ത പ്രതീക്ഷ ഉയര്‍ത്തുന്നുണ്ട്. വര്‍ഷങ്ങളായി യുഎസും ഉത്തരകൊറിയയും തമ്മില്‍ തുടര്‍ന്ന് വരുന്ന ശത്രുതക്ക് പ്രസ്തുത ചര്‍ച്ചയോടെ അയവ് വന്നിരുന്നു. പരസ്പരം പോരാടാന്‍ കോപ്പ് കൂട്ടിയിരുന്നു ഇരുപക്ഷവും തമ്മിലുള്ള മഞ്ഞുരുക്കത്തിനും ആ ചര്‍ച്ച തുടക്കമിട്ടിരുന്നു.

Other News in this category4malayalees Recommends