ഓസ്‌ട്രേലിയയില്‍ ഒരു വര്‍ഷത്തിനിടെ ഫെഡറല്‍ ഗവണ്‍മെന്റിനുണ്ടായിരിക്കുന്നത് 8.7 ബില്യണ്‍ ഡോളറിന്റെ വരുമാന നഷ്ടം; കാരണം വരുമാനം മറച്ച് വയ്ക്കല്‍,ചെലവുകളില്‍ കൃത്രിമം കാട്ടല്‍, വാടകവരുമാനം വെളിപ്പെടുത്താതിരിക്കല്‍ തുടങ്ങിയ പ്രവണതകള്‍ വര്‍ധിച്ചതിനാല്‍

ഓസ്‌ട്രേലിയയില്‍ ഒരു വര്‍ഷത്തിനിടെ ഫെഡറല്‍ ഗവണ്‍മെന്റിനുണ്ടായിരിക്കുന്നത് 8.7 ബില്യണ്‍ ഡോളറിന്റെ വരുമാന നഷ്ടം; കാരണം  വരുമാനം മറച്ച് വയ്ക്കല്‍,ചെലവുകളില്‍ കൃത്രിമം കാട്ടല്‍, വാടകവരുമാനം വെളിപ്പെടുത്താതിരിക്കല്‍ തുടങ്ങിയ പ്രവണതകള്‍ വര്‍ധിച്ചതിനാല്‍
വരുമാനം മറച്ച് വയ്ക്കല്‍,ചെലവുകളില്‍ കൃത്രിമം കാട്ടല്‍, വാടകവരുമാനം വെളിപ്പെടുത്താതിരിക്കല്‍, ലളിതമായ പിശകുകള്‍ തുടങ്ങിയ നിയമവിരുദ്ധമായ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ഓസ്‌ട്രേലിയയില്‍ പെരുകി വരുന്നതിനാല്‍ ഇതു വഴി ഗവണ്‍മെന്റിന് ബില്യണ്‍ കണക്കിന് ഡോളറുകള്‍ വരുമാന വകയില്‍ 12 മാസങ്ങള്‍ക്കിടെ മാത്രം നഷ്ടപ്പെട്ടുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട് മുന്നറിയിപ്പേകുന്നു. ബഹുരാഷ്ട്രക്കുത്തകകള്‍ നികുതി അടയ്ക്കാതെ ഒഴിഞ്ഞ് മാറുമ്പോഴുണ്ടാകുന്ന നഷ്ടത്തേക്കാള്‍ വലുതാണിതെന്നും വെളിപ്പെട്ടിട്ടുണ്ട്.

ഇത്തരം തട്ടിപ്പുകള്‍ മൂലം ഫെഡറല്‍ ഗവണ്‍മെന്റിന് ഒരു വര്‍ഷം കൊണ്ട് വരുമാനത്തില്‍ 8.7 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടായിരിക്കുന്നുവെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. 2014-15 വര്‍ഷത്തിലെ 12 മാസങ്ങള്‍ക്കിടെയാണ് ഇത്തരത്തില്‍ ഗവണ്‍മെന്റിന് വന്‍ നഷ്ടം സംഭവിച്ചിരിക്കുന്നത്. വ്യക്തിഗത നികുതിദായകരാലുണ്ടാകുന്ന നികുതി വിടവ് കണക്ക് കൂട്ടുന്ന വേളയിലാണ് ദി ടാക്‌സ് ഓഫീസ് ഈ തട്ടിപ്പ് കണ്ടെത്തിയിരിക്കുന്നത്.

ഓരോരുത്തരും യഥാര്‍ത്ഥത്തില്‍ അടക്കേണ്ടുന്ന നികുതിയും സര്‍ക്കാരിലേക്ക് അവരില്‍ നിന്നും ലഭിച്ച നികുതിയും തമ്മില്‍ വൈരുധ്യമളന്നതിലൂടെയാണ് ഈ വന്‍ വരുമാനച്ചോര്‍ച്ച കണ്ടെത്താന്‍ സാധിച്ചിരിക്കുന്നത്. ഇത്തരത്തില്‍ ഒരു വര്‍ഷത്തിനിടെ മാത്രം 8.7 ബില്യണ്‍ ഡോളറിന്റെ നികുതി വെട്ടിച്ചുവെന്നത് കടുത്ത ആശങ്കയുയര്‍ത്തുന്ന കാര്യമാണെന്നാണ് നിരവധി ടാക്‌സ് പ്രഫഷണലുകള്‍ മുന്നറിയിപ്പേകിയിരിക്കുന്നത്. ഇത് ഒരു കടുത്ത മുന്നറിയിപ്പാണെന്നാണ് ദി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക്ക് അക്കൗണ്ടന്റ്‌സ് വിശ്വസിക്കുന്നത്. ഇത്തരത്തില്‍ നഷ്ടപ്പെട്ടിരിക്കുന്ന വരുമാനം അതിബൃഹത്താണെന്നും രാജ്യത്തെ സമ്പദ് വ്യവസ്ഥക്ക് സാരമായ ആഘാതമേല്‍പ്പിക്കുന്നതാണെന്നുമാണ് സിപിഎ ഓസ്‌ട്രേലിയ എടുത്ത് കാട്ടുന്നത്.

Other News in this category4malayalees Recommends