വിക്ടോറിയയില്‍ മൂങ്ങകള്‍ കൂട്ടത്തോടെ ചത്ത് വീഴുന്നത് പെരുകുന്നു; ഈ വര്‍ഷം കൂട്ടനാശത്തില്‍ 875 ശതമാനം വര്‍ധനവ്; ചത്ത മൂങ്ങകളുടെ ചിത്രങ്ങള്‍ പുറത്ത് വിട്ട് നിരവധി പേര്‍; വവ്വാലുകളുടെ കടിയേറ്റിട്ടെന്ന് അധികൃതര്‍; മഹാരോഗത്തിന്റെ തുടക്കമെന്ന് ആശങ്ക

വിക്ടോറിയയില്‍ മൂങ്ങകള്‍ കൂട്ടത്തോടെ ചത്ത് വീഴുന്നത് പെരുകുന്നു; ഈ വര്‍ഷം കൂട്ടനാശത്തില്‍ 875 ശതമാനം വര്‍ധനവ്; ചത്ത മൂങ്ങകളുടെ ചിത്രങ്ങള്‍ പുറത്ത് വിട്ട് നിരവധി പേര്‍; വവ്വാലുകളുടെ കടിയേറ്റിട്ടെന്ന് അധികൃതര്‍; മഹാരോഗത്തിന്റെ തുടക്കമെന്ന് ആശങ്ക

വിക്ടോറിയയില്‍ ഉടനീളം മുമ്പില്ലാത്ത വിധത്തില്‍ ബാര്‍ന്‍ മൂങ്ങകള്‍ ചത്ത് വീഴുകയോ പരുക്കേല്‍ക്കുകയോ ചെയ്യുന്ന ദുരവസ്ഥ വര്‍ധിച്ച് വരുന്നുവെന്ന വെളിപ്പെടുത്തലുമായി തദ്ദേശവാസികള്‍ രംഗത്തെത്തി. ഇക്കാര്യം വൈല്‍ഡ് ലൈഫ് വിക്ടോറിയക്ക് അവര്‍ മുന്നറിയിപ്പെന്നോണം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 875 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നതെന്ന് ഇത് സംബന്ധിച്ച കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇത് എന്തെങ്കിലും രോഗം പൊട്ടിപ്പുറപ്പെടുന്നതിന്റെ ലക്ഷണമാണോ എന്ന ആശങ്കയും ഇതോടെ വര്‍ധിച്ചിട്ടുണ്ട്.


2018ല്‍ ഇതുവരെയുള്ള കാലത്തിനിടെ ഇത്തരം മൂങ്ങകളെ രക്ഷിക്കുന്നതിനുള്ള 117 അപേക്ഷകളാണ് ജനുവരിക്കും ജൂലൈ മധ്യത്തിനുമിടയില്‍ ലഭിച്ചിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത്തരം 12 അപേക്ഷകള്‍ മാത്രമാണ് ലഭിച്ചിരുന്നത്. ഇത്തരത്തില്‍ ചത്ത് മലച്ച് കിടക്കുന്ന നിരവധി മൂങ്ങകളുടെ ചിത്രങ്ങള്‍ ഇവിടുത്തുകാര്‍ വന്‍ തോതില്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്ക് വയ്ക്കപ്പെട്ടിട്ടുമുണ്ട്. പോര്‍ട്ട് ഫെയ്‌റി തീരദേശ പട്ടണത്തിലുള്ളവരാണ് ഇത്തരം ചിത്രങ്ങള്‍ കൂടുതലായി പുറത്ത് വിട്ടിരിക്കുന്നത്.

ചെല്‍സിയ ഫോക്‌സ് എന്ന സ്ത്രീ പോര്‍ട്ട് ഫെയ്‌റിയിലെ തന്റെ പ്രോപ്പര്‍ട്ടിയില്‍ ചത്ത് കിടക്കുന്ന ഒരു മൂങ്ങയെ ഇക്കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയിരുന്നത്. എന്നാല്‍ ഇതിന് പരുക്കുകളൊന്നും പറ്റിയതായി ദൃശ്യമല്ലെന്നും അവര്‍ വെളിപ്പെടുത്തുന്നു. ഇവര്‍ ഈചിത്രം പുറത്ത് വിട്ടതിനെ തുടര്‍ന്ന് സമാനമായ ചിത്രങ്ങള്‍ പങ്ക് വച്ച് നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലൂടെ മുന്നോട്ട് വന്നിരുന്നു. ഇതിന് മുമ്പത്തെ ആഴ്ചയില്‍ ഈ പ്രദേശത്തിന് ചുറ്റുമുള്ള ഒമ്പത് പേരാണ് ഇത്തരം മൂങ്ങകളെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നത്.

തുടര്‍ന്ന് കില്ലാര്‍നെയിലെ തന്റെ ഒരു സുഹൃത്തിന്റെ പ്രോപ്പര്‍ട്ടിയിലും ചത്ത മൂങ്ങയെ ദിവസങ്ങള്‍ക്ക് ശേഷം കണ്ടെത്തിയിരുന്നുവെന്ന് ചെല്‍സിയ വെളിപ്പെടുത്തുന്നു. വവ്വാലുകളുടെ കടിയേറ്റിട്ടാവണം ഭൂരിഭാഗം മൂങ്ങകളും ചത്തിരിക്കുന്നതെന്നാണ് ബേര്‍ഡ് ലൈഫ് ഓസ്‌ട്രേലിയയും ഡിപ്പാര്ട്ട്‌മെന്റ് ഓഫ് എന്‍വയോണ്‍മെന്റ് , ലാന്‍ഡ്, വാട്ടര്‍, ആന്‍ഡ് പ്ലാനിംഗും വിലയിരുത്തുന്നത്.


Other News in this category4malayalees Recommends