ഓസ്‌ട്രേലിയിലെ ഹൈക്കോടതിയില്‍ നീതി തേടാനൊരുങ്ങി ഹോളിവുഡ് താരം; റെബെല്‍ വില്‍സന്‍ ഓസ്‌ട്രേലിയന്‍ ഹൈക്കോടതി കയറാനൊരുങ്ങുന്നത് തനിക്ക് അപകീര്‍ത്തി കേസില്‍ നഷ്ടപരിഹാരമായിക്കിട്ടിയ 4.7 മില്യണ്‍ ഡോളര്‍ തിരിച്ച് കൊടുക്കണമെന്ന അപ്പീല്‍ കോടതി വിധിക്കെതിരെ

ഓസ്‌ട്രേലിയിലെ ഹൈക്കോടതിയില്‍ നീതി തേടാനൊരുങ്ങി ഹോളിവുഡ് താരം;  റെബെല്‍ വില്‍സന്‍ ഓസ്‌ട്രേലിയന്‍ ഹൈക്കോടതി കയറാനൊരുങ്ങുന്നത് തനിക്ക് അപകീര്‍ത്തി കേസില്‍ നഷ്ടപരിഹാരമായിക്കിട്ടിയ 4.7 മില്യണ്‍ ഡോളര്‍ തിരിച്ച് കൊടുക്കണമെന്ന അപ്പീല്‍ കോടതി വിധിക്കെതിരെ
തന്നെ ബൗയെര്‍ മാഗസിന്‍ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസുമായി ഓസ്‌ട്രേലിയിലെ ഹൈക്കോടതിയെ സമീപിക്കാന്‍ ഹോളിവുഡ് താരം റെബെല്‍ വില്‍സന്‍ ആലോചിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ടാബ്ലോയ്ഡ് സ്‌റ്റോറികളുടെ പരമ്പരയിലൂടെ തന്നെ ഈ മാഗസിന്‍ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ നടിക്ക് മില്യണ്‍ കണക്കിന് ഡോളര്‍ നേരത്തെ നഷ്ടപരിഹാരം ലഭിച്ചിരുന്നു. എന്നാല്‍ പിന്നീട് മറ്റൊരു അപ്പീല്‍ കോടതി വിധി ഇത് റദ്ദാക്കാനും പ്രസ്തുത തുക ഈ മാഗസിന് മടക്കിക്കൊടുക്കാനും ഉത്തരവിട്ടിരുന്നു.

ഇതിനെതിരെ ഓസ്‌ട്രേലിയന്‍ ഹൈക്കോടതിയെ സമീപിക്കാനാണ് റെബെല്‍ പദ്ധതിയിടുന്നത്. കഴിഞ്ഞ മാസം ഉണ്ടായ വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീലിന് പോകുന്നതിനുള്ള സ്‌പെഷ്യല്‍ ലീവ് റെബെലിന്റെ ലീഗല്‍ ടീം ബുധനാഴ്ച തേടിയിരുന്നു. തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ ഈ മാഗസിന്‍ കഴിഞ്ഞ വര്‍ഷമായിരുന്നു 4.7 മില്യണ്‍ ഡോളര്‍ റെബെലിന് നഷ്ടപരിഹാരമായി നല്‍കിയിരുന്നത്.

തന്റെ പ്രായത്തെക്കുറിച്ചും പേരിനെക്കുറിച്ചും കുട്ടിക്കാലത്തെ കുറിച്ചും ഈ അഭിനേത്രി കള്ളം പറയുകയാണെന്ന് വെളിപ്പെടുത്തുന്ന പരമ്പരകള്‍ ഈ മാഗസിനിലൂടെ പുറത്ത് വന്നതിനെ തുടര്‍ന്ന് തനിക്ക് ഏറെ റോളുകള്‍ നഷ്ടപ്പെട്ടുവെന്ന നടിയുടെ പരാതിയെ തുടര്‍ന്നായിരുന്നു ഇവര്‍ക്ക് ഈ വന്‍ തുക നഷ്ടപരിഹാരം നല്‍കാന്‍ കോടതി മാഗസിനോട് ഉത്തരവിടുകയു തുടര്‍ന്ന് മാഗസിന്‍ ഇത് നല്കുകകയും ചെയ്തിരുന്നത്. ജൂണിലായിരുന്നു അപ്പീല്‍ കോടതി ഈ തുക തിരിച്ച് കൊടുക്കാന്‍ റെബെലിനോട് ഉത്തരവിട്ടിരുന്നത്. ഇതിനെതിരെ ഹൈക്കോടതി കയറുന്നതിനെ കുറിച്ചാണ് നടി ആലോചിക്കുന്നത്. 4.1 മില്യണ്‍ ഡോളറും മാസികക്കുണ്ടായ കോടതി ചെലവിന്റെ 80 ശതമാനവും കൊടുക്കാനായിരുന്നു അപ്പീല്‍ കോടതി റെബെലിനോട് ഉത്തരവിട്ടിരുന്നത്. നിരവധി തകരാറുകള്‍ നിറഞ്ഞതാണ് അപ്പീല്‍ കോടതി വിധിയെന്നാണ് അവരുടെ ലോയര്‍മാര്‍ വാദിക്കുന്നത്.

Other News in this category4malayalees Recommends