കൊച്ചി വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി ; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

കൊച്ചി വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി ; അപകടം ഒഴിവായത് തലനാരിഴയ്ക്ക്
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി. പുലര്‍ച്ചെ 2.18 ന് നെടുമ്പാശ്ശേരിയില്‍ ഇറങ്ങിയ ഖത്തര്‍ എയര്‍വേയ്‌സ് വിമാനമാണ് മഴമൂലം റണ്‍വേയില്‍ നിന്നും തെന്നി മാറിയത്. വിമാനത്തിലുണ്ടായിരുന്ന യാത്രാക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല.

പൈലറ്റിന്റെ സമയോചിതമായ ഇടപെടലാണ് അപകടം ഒഴിവാക്കിയത്.

സംഭവത്തെത്തുടര്‍ന്ന് ഖത്തറിലേക്ക് 3.30ന് മടങ്ങേണ്ടിയിരുന്ന വിമാനത്തിന് പുറപ്പെടാനായില്ല. ഈ വിമാനത്തില്‍ പോകേണ്ടവരെ 10.30നുള്ള മറ്റൊരു വിമാനത്തില്‍ യാത്രയാക്കും.

Other News in this category4malayalees Recommends