മുണ്ടക്കയത്ത് കണ്ട സിസിടിവി ദൃശ്യങ്ങളിലുള്ളത് ജെസ്‌ന തന്നെയെന്ന നിഗമനത്തില്‍ പോലീസ്

മുണ്ടക്കയത്ത് കണ്ട സിസിടിവി ദൃശ്യങ്ങളിലുള്ളത് ജെസ്‌ന തന്നെയെന്ന നിഗമനത്തില്‍ പോലീസ്
മുണ്ടക്കയത്ത് സിസിടിവിയില്‍ ദൃശ്യത്തിലുള്ളത് ജെസ്‌നയെന്നുറപ്പിച്ച് പോലീസ്. ഇത് തങ്ങളുടെ ദൃശ്യമെന്ന് അവകാശപ്പെട്ട് ആരുംതന്നെ എത്തിയില്ല എന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ ഫോട്ടോയും ദൃശ്യങ്ങളും പരിശോധിച്ചശേഷമാണ് ദൃശ്യത്തില്‍ കണ്ടത് ജസ്‌നയാണെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്.

നേരത്തെ ജസ്‌നയുടെ തിരോധാനത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിരുന്നു.മുണ്ടക്കയത്ത് നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ കാണുന്നത് ജസ്‌നയാണെന്ന് സംശയം ബലപ്പെട്ടതോടെയായിരുന്നു ദൃശ്യങ്ങള്‍ പൊലീസ് പുറത്ത് വിട്ടത്. അലീഷയെന്ന വെള്ളനാട് സ്വദേശിയാണ് ദൃശ്യങ്ങളിലെന്ന സൂചനയുണ്ടായെങ്കിലും അലീഷയെ കണ്ടെത്തിയ പൊലീസ് ഇക്കാര്യം തെറ്റാണെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു.

കഴിഞ്ഞ മാര്‍ച്ച് 22 പത്തനംതിട്ട എളുമേലിയില്‍ നിന്നും ജസ്‌നയെ കാണാതാകുന്നത്. ഇതിന് എട്ട് മാസം മുമ്പാണ് ജസ്‌നയുടെ മാതാവ് മരിക്കുന്നത്. അതിന് ശേഷം പെണ്‍കുട്ടി വളരെ അധികം മാനസിക സംഘര്‍ഷത്തിലായിരുന്നു. ജസ്‌നയെ അന്വേഷിച്ച് ബംഗളൂരുവിലും മൈസൂരിലും പൊലീസ് തെരച്ചില്‍ നടത്തിയിരുന്നു.

അതേസമയം ബെംഗളൂരു വിമാനത്താവളത്തിലെ നിരീക്ഷണക്യാമറകളിലെ ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നത് തുടരുന്നു. ഇവിടെ ജെസ്‌നയെ കണ്ടെന്ന് ഒരാള്‍ അറിയിച്ചിരുന്നു. വിമാനത്താവള രേഖകളും പരിശോധിക്കുകയാണ്.

Other News in this category4malayalees Recommends