മാപ്പ് ; നിവര്‍ത്തികേടു കൊണ്ട് ചെയ്തതാ ; മോഷണത്തിന്റെ മൂന്നാം ദിവസം മാപ്പു ചോദിക്കുന്ന കത്തും തൊണ്ടി മുതലും ഗേറ്റില്‍ തൂക്കി കള്ളന്‍ മടങ്ങി

മാപ്പ് ; നിവര്‍ത്തികേടു കൊണ്ട് ചെയ്തതാ ; മോഷണത്തിന്റെ മൂന്നാം ദിവസം മാപ്പു ചോദിക്കുന്ന കത്തും തൊണ്ടി മുതലും ഗേറ്റില്‍ തൂക്കി കള്ളന്‍ മടങ്ങി
മോഷണം തെറ്റാണെന്ന തോന്നലും കുറ്റബോധവും അലട്ടിയതിനാലാകാം ഈ കള്ളന്‍ ' ഡീസന്റായത്. കരുമാടി സരസ്വതിയില്‍ മധുകുമാറിന്റെ വീട്ടുകാരാണ് ഇന്നലെ രാവിലെ എഴുന്നേറ്റപ്പോള്‍ മോഷ്ടാവിന്റെ മാപ്പപേക്ഷ കണ്ടു ഞെട്ടി.ഒപ്പം തൊണ്ടിമുതലും കണ്ടപ്പോള്‍ ശരിയ്ക്കും അവിശ്വസനീയമായി തോന്നി. വീട്ടുടമ രണ്ടും പൊലീസിനു കൈമാറി.

'എനിക്കു മാപ്പു നല്‍കുക, എന്റെ നിവൃത്തികേടു കൊണ്ടു സംഭവിച്ചതാണ്, ഇനി ഞാന്‍ ഇങ്ങനെ ഒരു കാര്യം ചെയ്യില്ല. മാപ്പ്, മാപ്പ്, മാപ്പ്. എന്നെ പൊലീസില്‍ പിടിപ്പിക്കരുത്, ഞാന്‍ എടുത്ത സാധനങ്ങള്‍ ഇവിടെ വച്ചു കൊള്ളുന്നു' എന്നാണ് കത്തിലെ വാചകങ്ങള്‍

ബന്ധുവിന്റെ വിവാഹത്തിനായി മധുകുമാറും കുടുംബാംഗങ്ങളും ചൊവ്വാഴ്ച വൈകിട്ടു വീട്ടില്‍നിന്നു പോയ നേരത്തായിരുന്നു മോഷണം. അടുക്കളവാതില്‍ കുത്തിത്തുറന്ന് അകത്തു കയറിയ മോഷ്ടാവ് കിടപ്പുമുറിയിലെ അലമാരയുടെ പൂട്ടു പൊളിച്ചാണ് ആറു ജോടി കമ്മലും രണ്ടു മോതിരവും മോഷ്ടിച്ചത്. എല്ലാം കൂടി ഒന്നരപ്പവന്‍ വരും. രാത്രി വൈകി കുടുംബം തിരിച്ചു വന്നപ്പോഴാണു മോഷണവിവരം അറിഞ്ഞത്. പിറ്റേന്നു പൊലീസില്‍ പരാതി നല്‍കി. തൊണ്ടി മുതല്‍ കിട്ടിയെങ്കിലും അന്വേഷണം തുടരുമെന്ന് അമ്പലപ്പുഴ പോലീസ് വ്യക്തമാക്കി.

Other News in this category4malayalees Recommends