കോയമ്പത്തൂരില്‍ മോക്ഡ്രില്ലിനിടെ വിദ്യാര്‍ത്ഥിനിയ്ക്ക് ദാരുണാന്ത്യം ; ട്രെയ്‌നര്‍ക്കെതിരെ കേസ്

കോയമ്പത്തൂരില്‍ മോക്ഡ്രില്ലിനിടെ വിദ്യാര്‍ത്ഥിനിയ്ക്ക് ദാരുണാന്ത്യം ; ട്രെയ്‌നര്‍ക്കെതിരെ കേസ്
ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ കോളജില്‍ നടത്തിയ മോക്ഡ്രില്ലിനിടെ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. കോയമ്പത്തൂരിലെ സ്വകാര്യ കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി എന്‍ ലോകേശ്വരിയാണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം.

മോക്ഡ്രില്ലിന്റെ ഭാഗമായി കോളേജ് കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്നു ചാടുന്നതിനിടെ ഇടയിലുള്ള പടിയില്‍ ലോകേശ്വരിയുടെ തലയിടിക്കുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

എന്നാല്‍ രണ്ടാം നിലയില്‍ നിന്ന് ചാടാന്‍ വിസമ്മതിച്ച ലോകേശ്വരിയെ മോക്ഡ്രില്ലിന് നേതൃത്വം നല്‍കിയ ട്രെയ്‌നര്‍ നിര്‍ബന്ധിച്ച് ചാടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അറുമുഖനെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. ലോകേശ്വരിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Other News in this category4malayalees Recommends